ആ ചുംബനവും സൗദി അറേബ്യയെ രക്ഷിച്ചില്ല; വീണ്ടും കൂട്ട അറസ്റ്റ്, ബിന്‍ നയിഫിന്റെ അക്കൗണ്ടും റദ്ദാക്കി

  • Posted By:
Subscribe to Oneindia Malayalam

റിയാദ്: അഴിമതിക്കേസുമായി ബന്ധപ്പെട്ട് സൗദി അറേബ്യയില്‍ വീണ്ടും കൂട്ട അറസ്റ്റ്. 2000ത്തോളം ബാങ്ക് അക്കൗണ്ടുകള്‍ റദ്ദാക്കി. രാജകുടുംബത്തിലെ പ്രമുഖരുടെ അക്കൗണ്ടും ഇതില്‍പ്പെടും. അതിനിടെ മുന്‍ കിരീടവകാശി മുഹമ്മദ് ബിന്‍ നയിഫിന്റെ ബാങ്ക് അക്കൗണ്ടും മരവിപ്പിച്ചു. ഇതുവരെ അഴിമതി ആരോപണത്തില്‍ ഉയര്‍ന്നു കേട്ടിട്ടില്ലാത്ത പേരാണ് ബിന്‍ നയിഫിന്റേത്.

ഫോര്‍ലാന്‍, സീക്കോ, മലൂദ... പുതിയ സീസണില്‍ ഇവരെ കാണില്ല, ഇത്തവണത്തെ ഐഎസ്എല്ലിന്റെ നഷ്ടങ്ങള്‍

എന്താണ് സൗദി അറേബ്യയില്‍ നടക്കുന്നതെന്ന് വ്യക്തമാക്കാന്‍ കഴിയാത്ത സാഹചര്യമാണിപ്പോള്‍. നേരത്തെ നിരവധി രാജകുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തെ പ്രമുഖനായ മുഹമ്മദ് ബിന്‍ നയിഫിനെതിരേയും നടപടിയുണ്ടായിരിക്കുന്നത്. രാജ്യത്ത് വന്‍ ജനസ്വാധീനമുള്ള വ്യക്തിയാണ് ബിന്‍ നയിഫ്. സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.

രാജാവാകേണ്ടിയിരുന്ന ബിന്‍ നയിഫ്

രാജാവാകേണ്ടിയിരുന്ന ബിന്‍ നയിഫ്

സൗദി അറേബ്യയില്‍ ഇന്ന് കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ്. നിലവിലെ രാജാവ് സല്‍മാന്റെ മകന്‍. എന്നാല്‍ ഇക്കഴിഞ്ഞ ജൂണ്‍ വരെ അങ്ങനെ ആയിരുന്നില്ല. ജൂണ്‍ 21നാണ് എല്ലാം മാറിമറിഞ്ഞത്. രാജകുടുംബത്തെ ഞെട്ടിച്ചുള്ള ഒരു പ്രഖ്യാപനം വഴിയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ കിരീടവകാശിയായത്. ജൂണ്‍ 21 വരെ മുഹമ്മദ് ബിന്‍ നയിഫ് രാജകുമാരനായിരുന്നു കിരീടവകാശി.

നിറഞ്ഞുനിന്ന രാജകുമാരന്‍

നിറഞ്ഞുനിന്ന രാജകുമാരന്‍

മുഹമ്മദ് ബിന്‍ സല്‍മാന്‍ അധികാരം ഉറപ്പിക്കാന്‍ ആദ്യം പണി കൊടുത്ത വ്യക്തിയാണ് മുഹമ്മദ് ബിന്‍ നയിഫ്. സല്‍മാന്‍ രാജാവിന് ശേഷം രാജാവാകേണ്ട വ്യക്തി. മാസങ്ങള്‍ക്ക് മുമ്പ് വരെ സൗദിയുടെ എല്ലാ കാര്യങ്ങളിലും നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു ആഭ്യന്തര മന്ത്രിയായിരുന്ന മുഹമ്മദ് ബിന്‍ നയിഫ്. ഇപ്പോള്‍ അഴിമതി കേസ് അന്വേഷിക്കുന്ന സമിതിയുടെ നിര്‍ദേശ പ്രകാരം ബിന്‍ നയിഫിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചുവെന്ന് റോയിട്ടേഴ്‌സ് ആണ് റിപ്പോര്‍ട്ട് ചെയ്തത്.

ആദ്യമായി പൊതുരംഗത്ത്

ആദ്യമായി പൊതുരംഗത്ത്

ജൂണ്‍ 21ന് ഔദ്യോഗിക പദവികളില്‍ നിന്നു നീക്കിയ ശേഷം മുഹമ്മദ് ബിന്‍ നായിഫിനെ പൊതുവേദികളില്‍ കണ്ടിട്ടില്ല. അതുവരെ മാധ്യമങ്ങളില്‍ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം. ജിദ്ദയിലെ കൊട്ടാരത്തില്‍ പുറത്തിറങ്ങാന്‍ സാധിക്കാത്ത രീതിയില്‍ അദ്ദേഹത്തെ പാര്‍പ്പിച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം യെമന്‍ അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട മന്‍സൂര്‍ ബിന്‍ മുഖ്‌രിന്‍ ആല്‍ സൗദിന്റെ സംസ്‌കാര ചടങ്ങിന് അദ്ദേഹം എത്തി. സ്ഥാനമൊഴിഞ്ഞ ശേഷം ആദ്യമായാണ് അദ്ദേഹം പൊതുരംഗത്ത് എത്തുന്നത്.

തടസമായി നിന്ന വ്യക്തി

തടസമായി നിന്ന വ്യക്തി

റോയിട്ടേഴ്‌സിന് പുറമെ വാള്‍സ്ട്രീറ്റ് ജേണലും സൗദി വൃത്തങ്ങളെ ഉദ്ധരിച്ച് അക്കൗണ്ട് റദ്ദാക്കിയ വാര്‍ത്ത നല്‍കിയിട്ടുണ്ട്. മുഹമ്മദ് ബിന്‍ നയിഫിന്റെ മാത്രമല്ല, അദ്ദേഹത്തിന്റെ അടുത്ത കുടുംബാംഗങ്ങളുടെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. തടവിലാക്കുന്നതിന് തൊട്ടുമുമ്പ് വരെ സൗദിയുടെ ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ മേധാവിയായിരുന്നു മുഹമ്മദ് ബിന്‍ നയിഫ്. ഇദ്ദേഹം മാത്രമാണ് മുഹമ്മദ് ബിന്‍ സല്‍മാന്റെ മുന്നില്‍ അധികാരത്തിന് തടസമായുണ്ടായിരുന്നത്.

2000ത്തോളം ബാങ്ക് അക്കൗണ്ടുകള്‍

2000ത്തോളം ബാങ്ക് അക്കൗണ്ടുകള്‍

കഴിഞ്ഞ ശനിയാഴ്ചയ്ക്ക് ശേഷം 2000ത്തോളം ബാങ്ക് അക്കൗണ്ടുകള്‍ ഭരണകൂടം മരവിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ കൂടുതലും രാജകുടുംബങ്ങളുടെയും അവരുടെ ബന്ധുക്കളുടെയും വ്യവസായികളുടെതുമാണ്. കോടികളുടെ ബിസിനസുള്ള സൗദി രാജകുമാരന്‍മാരുടെ അക്കൗണ്ടുകള്‍ വരെ മരവിപ്പിച്ചിട്ടുണ്ട്. ഇവര്‍ക്ക് ഇനി കോടതിയുടെ അനുമതിയുണ്ടെങ്കില്‍ മാത്രമേ അക്കൗണ്ടുകളില്‍ നിന്ന് പണമിടപാട് നടത്താന്‍ സാധിക്കു.

ഇങ്ങനെയും പ്രതികരണങ്ങള്‍

ഇങ്ങനെയും പ്രതികരണങ്ങള്‍

ആഭ്യന്തര മന്ത്രി പദവിയും ജൂണ്‍ വരെ വഹിച്ചിരുന്ന വ്യക്തിയാണ് മുഹമ്മദ് ബിന്‍ നയിഫ്. ഇന്ന് ആ പദവി മുഹമ്മദ് ബിന്‍ സല്‍മാനാണ്. എന്നാല്‍ മുഹമ്മദ് ബിന്‍ സല്‍മാനെ പിന്തുണയ്ക്കുന്ന രാജകുടുംബത്തിലെ ആളുകള്‍ പറയുന്നത് മറ്റൊന്നാണ്. മുഹമ്മദ് ബിന്‍ നയിഫ് സ്വയം പിന്‍മാറുകയായിരുന്നുവെന്നാണ് അവര്‍ പറയുന്നത്. രാജ്യത്തിന് യുവ നേതൃത്വം വരട്ടെയെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടതെന്നും അവര്‍ വ്യക്തമാക്കുന്നു.

ചുംബന ഫോട്ടോ

ചുംബന ഫോട്ടോ

ഇന്ന് ആഭ്യന്തര വകുപ്പും പ്രതിരോധ വകുപ്പും കൈകാര്യം ചെയ്യുന്നത് മുഹമ്മദ് ബിന്‍ സല്‍മാനാണ്. കൂടാതെ അടുത്തിടെ രൂപീകരിച്ച അഴിമതി വിരുദ്ധ സമിതിയുടെ അധ്യക്ഷനും മുഹമ്മദ് ബിന്‍ സല്‍മാന്‍ തന്നെ. മുഹമ്മദ് ബിന്‍ നയിഫിനെ പുറത്താക്കിയതാണെന്ന ആരോപണത്തെ ചെറുക്കാന്‍ ബിന്‍ നയിഫും മുഹമ്മദ് ബിന്‍ സല്‍മാനും ചുംബിക്കുന്ന ഫോട്ടോ പുറത്തുവിട്ടിരുന്നു അദ്ദേഹത്തിന്റെ അനുയായികള്‍. എന്നാല്‍ പുതിയ നടപടി വഴി എല്ലാം പൊളിയുകയാണ്.

നിര്‍ണായക സ്വാധീനം

നിര്‍ണായക സ്വാധീനം

അതേസമയം, രാജകുടുംബത്തില്‍ അനുയായികളുടെ വന്‍ പട തന്നെയുണ്ട് ബിന്‍ നയിഫ് രാജകുമാരന്. അദ്ദേഹത്തെ മാറ്റിയതില്‍ അനുയായികള്‍ അസംതൃപ്തരുമാണ്. ബിന്‍ നയിഫിന്റെ സാന്നിധ്യം മുഹമ്മദ് ബിന്‍ സല്‍മാന്റെ വളര്‍ച്ചയ്ക്ക് തടസമാണെന്ന് അദ്ദേഹത്തിനും സല്‍മാന്‍ രാജാവിനും ബോധ്യമുണ്ടായിരുന്നെന്ന് മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കയുടെ പാഴായ ശ്രമം

അമേരിക്കയുടെ പാഴായ ശ്രമം

അമേരിക്കയുമായി അടുത്ത ബന്ധമായിരുന്നു ബിന്‍ നയിഫിന്. ഭീകരവിരുദ്ധ നടപടിയില്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ബിന്‍ നയിഫിന്റെ ഭീകരവിരുദ്ധ നടപടികളെ അമേരിക്ക പരിപൂര്‍ണായി പിന്തുണച്ചിരുന്നു. ഇദ്ദേഹത്തെ കിരീടവകാശി പദവയില്‍ നിന്നും മന്ത്രി പദവികളില്‍ നിന്നും നീക്കിയതില്‍ അമേരിക്കക്ക് ആശ്ചര്യമുണ്ടായിരുന്നു. അധികാരത്തില്‍ നിന്നു പുറത്താക്കിയതിന് പിന്നാലെ ബിന്‍ നയിഫുമായി ബന്ധപ്പെടാന്‍ അമേരിക്കന്‍ വിദേശകാര്യ വകുപ്പ് ശ്രമിച്ചെങ്കിലും നടന്നില്ല.

കുടുംബത്തെയും

കുടുംബത്തെയും

നയിഫിന്റെ പെണ്‍മക്കള്‍ക്കും പുറത്തിറങ്ങുന്നതില്‍ നിയന്ത്രണമുണ്ടത്രെ. സൗദി രാജകുടുംബവുമായി ഇപ്പോഴും അടുപ്പം നിലനിര്‍ത്തുന്ന മുന്‍ അമേരിക്കന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നയിഫിനെ ഒതുക്കിയതിന് പിന്നാലെയാണ് കൂട്ട അറസ്റ്റ് നടക്കുന്നത്. അറസ്റ്റിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കാനൊരുങ്ങുകയാണ് സൗദി ഭരണകൂടം. ഇക്കാര്യത്തില്‍ രാജകുടുംബാംഗങ്ങള്‍ക്ക് ആശങ്ക വര്‍ധിച്ചിട്ടുണ്ട്.

English summary
Saudi freezes bank accounts of Mohammed bin Nayef

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്