സൗദിയില്‍ ചീട്ടുകളിക്കെതിരായ നിരോധനവും നീക്കി; മതവിരുദ്ധമെന്ന് ഒരുവിഭാഗം
ജിദ്ദ: സൗദിയില്‍ ചീട്ടുകളിക്കുണ്ടായിരുന്ന നിരോധനം കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് നീക്കി. മതപരമായ വിലക്കിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്രയും കാലം സൗദിയില്‍ ചീട്ടുകളി നിരോധിച്ചിരുന്നത്. എന്നാല്‍ നിരോധനം നീക്കിയെന്നു മാത്രമല്ല, ആദ്യത്തെ ദേശീയ ചീട്ടുകളി മല്‍സരം സംഘടിപ്പിച്ചിരിക്കുകയാണ് സൗദി അധികൃതര്‍. സൗദി ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി ചെയര്മാന് തുര്‍ക്കി അല്‍ ശെയ്ഖ് ആണ് ദേശീയ മല്‍സരം പ്രഖ്യാപിച്ചത്. ആദ്യനാല് സമ്മാന ജേതാക്കള്‍ക്കായി ആകെ ഒരു ദശലക്ഷം റിയാലിന്റെ കാഷ് പ്രൈസും അതോറിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്.

ഏപ്രില്‍ നാലുമുതല്‍ എട്ട് വരെ നടക്കുന്ന മല്‍സരത്തിന് സൗദി അറേബ്യന്‍ ഫെഡറേഷന് ഫോര്‍ ഇലക്ട്രോണിക് ആന്റ് ഇന്റലക്ച്വല്‍ സ്പോര്‍ട്സ് ആണ് നേതൃത്വം നല്‍കുക. എന്നാല്‍ മല്‍സരത്തിന് അനുകൂലവും പ്രതികൂലമായ അഭിപ്രായപ്രകടനങ്ങളുമായി സൗദികള്‍ ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായി. ചീട്ടുകളി ചൂതാട്ടമാണെന്നും അത് ഇസ്ലാം വിരുദ്ധമാണെന്നും ഒരു വിഭാഗം വാദിച്ചു. 'പണം വയ്ക്കാതെയുള്ള ചൂട്ടുകളി തന്നെ ഇസ്ലാമില്‍ നിഷിദ്ധമാണ്. എന്നാല്‍ പണം വച്ചുള്ള കളിക്കാണ് ഇപ്പോള്‍ ഭരണകൂടം അനുവാദം നല്‍കിയിരിക്കുന്നത്. ദൈവം പൊറുക്കട്ടെ'- എന്നാണ് ഒരാളുടെ കമന്റ്. 'ചൂതാട്ടവും ഇപ്പോള്‍ ഹലാലായിരിക്കുന്നു. വലിയ കാര്യം തന്നെ. ആദ്യത്തെ ചൂതാട്ടകേന്ദ്രത്തിനായി കാത്തിരിക്കുന്നു\' എന്നാണ് ഒരാളുടെ പരിഹാസ രൂപത്തിലുള്ള പോസ്റ്റ്.
എന്നാല്‍ ചീട്ടുകളി മല്‍സരം നടത്താനുള്ള തീരുമാനത്തെ അഭിനന്ദിച്ച ചിലര്‍ മല്‍സരത്തില്‍ പങ്കെടുക്കാനുള്ള ആവേശത്തിലാണ് തങ്ങളെന്ന് ട്വിറ്ററില്‍ കുറിച്ചു. മല്‍സര നിയമങ്ങളടങ്ങിയ മാന്വല്‍ ഉടന്‍ തയ്യാറാക്കണമെന്നും ചിലര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ജൂണില്‍ അധികാരത്തിലെത്തിയ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് വിഷന്‍ 2030ന്റെ ഭാഗമായി വിവിധ പരിഷ്ക്കാരങ്ങളാണ് രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. സ്ത്രീകള്‍ക്ക് വാഹനമോടിക്കുന്നതില്‍ നിലവിലുണ്ടായിരുന്ന നിരപോധനം അദ്ദേഹം എടുത്തുകളഞ്ഞിരുന്നു. മൂന്നു പതിറ്റാണ്ട് പിന്നിട്ട സിനിമാ നിര്രോധനവും അദ്ദേഹം പിന്‍വലിക്കുകയുണ്ടായി.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന












Click it and Unblock the Notifications