Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി പെണ്ണുങ്ങള്‍ ഒക്ടോബര്‍ 26 ന് കാറോടിയ്ക്കും?

റിയാദ്: സ്ത്രീകളെ വാഹനമോടിയ്ക്കാന്‍ അനുവദിയ്ക്കാത്ത ഭരണാധികാരികള്‍ക്ക് മുന്നില്‍ വാഹനമോടിച്ച് പ്രതിഷേധിയ്ക്കാന്‍ സൗദി സ്ത്രീകള്‍ക്ക് ആഹ്വാനം. ഒക്ടോബര്‍ 26 ന് സ്ത്രീകള്‍ വാഹനമോടിച്ച് പ്രതിഷേധിയ്ക്കണമെന്നാണ് സൗദിയിലെ വനിത ആക്ടിവിസ്റ്റായ ലൂജെയ്ന്‍ അല്‍ ഹദൗള്‍ ആഹ്വാനം ചെയ്തിരിയ്ക്കുന്നത്. ഓണ്‍ലെനിലൂടെയും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെയുമാണ് സ്ത്രീകള്‍ കാറോടിയ്ക്കണമെന്ന് ലൂജെയ്ന്‍ ആഹ്വാനം ചെയ്തിരിയ്ക്കുന്നത്.

Saudi

വാഹനമോടിയ്ക്കാനുള്ള അവകാശം സ്ത്രീകള്‍ക്കുണ്ടെന്നും മതം ഇത്തരം അവകാശങ്ങളെ വിലക്കുന്നില്ലെന്നും ലൂജെയ്ന്‍ പറയുന്നു. ഇക്കാര്യങ്ങള്‍ ഇവര്‍ യൂട്യൂബിലിലൂടെയാണ് ലോകത്തെ അറിയിച്ചത്. സൗദിയിലെ ദിനപത്രമായ അറാര്‍ ന്യൂസും ലൂജെയ്ന്‍ സ്ത്രീകളോട് കാറോടിച്ച് പ്രതിഷേധിയ്ക്കാന്‍ ആഹ്വാനം ചെയ്ത് കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

2011 ലും രാജ്യത്ത് കാറോടിയ്ക്കുന്നതിന് വേണ്ടി സ്ത്രീകള്‍ പ്രതിഷേധിച്ചിരുന്നു. ഈ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ വനിതാ പ്രവര്‍ത്തക മനാല്‍ അല്‍ ഷരീഫിനെ വാഹനമോടിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തു. തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് സൗദിയിലെ സ്ത്രീകള്‍ ശ്രമിയ്ക്കണമെന്നും വാഹനമോടിയ്ക്കുന്നത് മാത്രമല്ല അവരുടെ അവകാശങ്ങളെന്നും അല്‍ ഷരീഫ് അടുത്തിടെ പറയുകയുണ്ടായി. വാഹനമോടിയ്ക്കുന്ന സ്ത്രീകളെ തടയരുതെന്ന് മത പൊലീസിന് അടുത്തിടെ സദാചാരക്കമ്മിറ്റി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത്തരത്തില്‍ സ്ത്രീകളെ തടയുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അറിയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+