തൊണ്ട പൊട്ടുംവരെ ഞങ്ങള്‍ ആര്‍ത്തുവിളിക്കും; സ്വാതന്ത്ര്യം ആഘോഷമാക്കി റിയാദിലെ വനിതാ ഫുട്‌ബോള്‍ ആരാധകര്‍
റിയാദ്: ജിദ്ദയ്ക്കു പിന്നാലെ റിയാദിലും ഫുട്‌ബോള്‍ മല്‍സരം കാണാന്‍ സൗദി വനിതകള്‍ കൂട്ടമായെത്തി. മുഖത്ത് ഇഷ്ട ടീമിന്റെ നിറത്തില്‍ ചായം പുരട്ടിയും ടീം പതാകകള്‍ വീശിയും അവര്‍ കൂട്ടമായി കിംഗ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തി- അല്‍ ഹിലാലും അല്‍ ഇത്തിഹാദും തമ്മിലുള്ള മല്‍സരം കാണാന്‍. സ്ത്രീകള്‍ക്കായി പ്രത്യേക പിങ്ക് നിറത്തിലുള്ള ടിക്കറ്റ് അധികൃതര്‍ ഒരുക്കിയിരുന്നു. കുടുതല്‍ സ്വാന്ത്ര്യം ലഭിച്ചതായി അനുഭവപ്പെടുന്നതായി ഇത്തിഹാദിന്റെ ആരാധകയായ സിഹാം പറഞ്ഞു. 'ഇത് ആനന്ദത്തിന്റെ ദിവസമാണ്. ഇന്നു രാത്രി ഞങ്ങളൊറ്റക്കെട്ടാണ്. ടീമുകളല്ല പ്രധാനം. ഞങ്ങളിവിടെ എത്തിയെന്നതാണ്. തൊണ്ട പോട്ടുംവരെ ഇന്ന് ഞങ്ങള്‍ ആര്‍ത്തുവിളിക്കും'- ഫുട്‌ബോള്‍ പ്രേമിയായ ലൈലയുടെ വാക്കുകളായിരുന്നു ഇത്.
യുഎഇയിലെ പ്രമുഖ ഇന്ത്യന്‍ വ്യക്തിത്വങ്ങളെ എന്‍ആര്‍ഐ മീഡിയ ആദരിക്കുന്നു
സ്ത്രീകള്‍ക്ക് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ കാണാനുള്ള അനുവാദത്തിനു വേണ്ടി ശക്തമായി വാദിച്ച രാജകുമാരി റീമ ബിന്ത് ബന്തര്‍ ബിന്‍ സുല്‍ത്താനെ നിറഞ്ഞ കൈയടികളോടെയും ആര്‍പ്പുവിളികളോടെയുമായിരുന്നു ആരാധകര്‍ സ്‌റ്റേഡിയത്തിലേക്ക് വരവേറ്റത്. കാണികളെ കൈവീശി ആശീര്‍വദിച്ച അവര്‍ മല്‍സരം കാണാനും സമയം ചെലവഴിച്ചു.

സൗദി ചരിത്രത്തിലാദ്യമായി കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സ്ത്രീകള്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശനം ലഭിച്ചത്. സ്റ്റേഡിയത്തില്‍ ഫുട്ബോള്‍ കാണുന്നതിലുള്ള നിരോധനം സൗദി ഭരണകൂടം നീക്കിയതോടെ ഇവിടെ പുതു ചരിത്രം പിറക്കുകയായിരുന്നു. ജിദ്ദയിലെ കിംഗ് അബ്ദുള്ള സ്പോര്‍ട്സ് സിറ്റിയിലെ അല്‍ജൗഹറ സ്റ്റേഡിയത്തില്‍ സൗദി പ്രീമിയര്‍ ലീഗ് മത്സരത്തിലെ അല്‍ അഹ്ലി ക്ലബ്ബും അല്‍ ബാത്വിന്‍ ക്ലബ്ബും തമ്മിലുള്ള പോരാട്ടം വീക്ഷിക്കാനെത്തിയായിരുന്നു സ്ത്രീകള്‍ പുതുസ്വാതന്ത്ര്യത്തിലേക്ക് ചുവടുവച്ചത്.
പരമ്പരാഗത വേഷമായ കറുത്ത അബായ അണിഞ്ഞുകൊണ്ടായിരുന്നു സ്ത്രീകളിലും പലരു എത്തിയത്. അതേസമയം ടീമുകളുടെ ജഴ്സിയുടെ നിറത്തിലുള്ള അബായകള്‍ പുറത്തിറക്കാന്‍ ചില ക്ലബ്ബുകള്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications