അഭിമാനമായി ഡോ.ഷംഷീർ വയലില്‍: ഫോർബ്സിന്റെ മിഡില്‍ ഈസ്റ്റ് റാങ്കിങിലെ ആദ്യ പത്തില്‍, ഏക ഇന്ത്യക്കാരനും

ദുബായ്: ഫോബ്‌സ് റാങ്കിങ്ങിൽ നേട്ടം സ്വന്തമാക്കി മലയാളി പ്രവാസി സംരഭകനായ ഡോ. ഷംഷീർ വയലില്‍. ഫോബ്‌സ് പുറത്തുവിട്ട മധ്യപൂർവദേശത്തെ ഏറ്റവും സ്വാധീനമുള്ള 100 ആരോഗ്യ നേതാക്കളുടെ ഫോബ്‌സ് റാങ്കിങ്ങിൽ ഒന്നാമത്തെ ഇന്ത്യക്കാരനായി ഇടംപിടിച്ചാണ് ഡോ. ഷംഷീർ വയലിൽ ചരിത്രം കുറിച്ചത്. ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ പട്ടികയിൽ ആദ്യ പത്തിലെത്തുകയും ചെയ്തു. ഫോബ്‌സ് റാങ്കിങ്ങിൽ തുടർച്ചയായി രണ്ടാം വർഷമാണ് മലയാളി വ്യവസായി ആദ്യപത്തിലെത്തുന്നത് എന്നതും ശ്രദ്ധേയമാണ്.
മേഖലയിലെ ഏറ്റവും വലുതം സ്വാധീനമുള്ളതുമായ ആരോഗ്യസ്ഥാപനങ്ങൾക്ക് നേതൃത്വം നൽകുന്നവരെ ഉൾപ്പെടുത്തിയാണ് ഫോബ്സ് മിഡില്‍ ഈസ്റ്റ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ബിസിനസ് എത്രത്തോളം വ്യാപിച്ചിട്ടുണ്ട്, വരുമാനവും മറ്റ് ആസ്തികളും പ്രവർത്തനങ്ങളുടെ വൈവിധ്യം, അനുഭവസമ്പത്ത്, സ്വാധീനം, നേട്ടങ്ങൾ എന്നിവയാണ് റാങ്കിങിന് അടിസ്ഥാനമാക്കിയിരിക്കുന്നത്.

നിലവില്‍ മീന മേഖലയിലെ ഏറ്റവും വലിയ ആരോഗ്യ സേവനദാതാവാണ് ബുർജീൽ ഹോൾഡിങ്‌സ്. കഴിഞ്ഞ വർഷം ഒക്ടോബറില്‍ കമ്പനി അബുദാബി സെക്യൂരിറ്റിസ് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തതിലൂടെ ഡോ. ഷംഷീറിന്റെ ആസ്തി 2.3 ബില്യൺ ഡോളറായി വർധിച്ചുവെന്നും റിപ്പോർട്ടില്‍ പറയുന്നു. ബുർജീൽ ഹോൾഡിങ്‌സിന് കീഴിലായി മധ്യപൂർവ ദേശത്ത് 16 ആശുപത്രികളും 23 മെഡിക്കൽ സെന്ററുകളുമാണ് പ്രവർത്തിക്കുന്നത്. ഓൺസൈറ്റ് മെഡിക്കൽ സേവന ദാതാവായ ആർപിഎം, പ്രമുഖ ഔഷധ ഉൽപ്പാദന കമ്പനിയായ ലൈഫാർമ എന്നിവയാണ് ഷംഷീറിന്റെ മറ്റ് സ്ഥാപനങ്ങള്‍.
ഒരു സാധാരണ റേഡിയോളജിസ്റ്റായി കരിയർ ആരംഭിച്ച ഷംഷീർ കഠിന പ്രയത്നത്തിലൂടെ ഒന്നര വർഷം കൊണ്ട് നേടിയെടുത്തതാണ് നിലവിലെ നേട്ടങ്ങള്‍. 2007ൽ അബുദാബിയിൽ എൽഎൽഎച്ച് ഹോസ്പിറ്റൽ സ്ഥാപിച്ചുകൊണ്ടായിരുന്നു ആരോഗ്യ സേവന രംഗത്തേക്കുള്ള അദ്ദേഹത്തിന്റെ കടന്ന് വരവ്. നിലവില്‍ ഇന്ത്യയില്‍ അടക്കം നിരവധി ആശുപത്രികള്‍ ഇദ്ദേഹത്തിന്റെ കീഴില്‍ പ്രവർത്തിക്കുന്നു.
ജി42 ഹെൽത്ത്‌കെയർ സിഇഒ ആശിഷ് കോശി, തുംബെ ഗ്രൂപ്പ് സ്ഥാപക പ്രസിഡന്റ് തുംബെ മൊയ്തീൻ, ലൈഫ് ഹെൽത്ത്കെയർ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ അബ്ദുൽ നാസർ, നസീം ഹെൽത്ത്കെയർ എംഡി. മുഹമ്മദ് മിയാൻദാദ്, സുലേഖ ഹെൽത്ത്കെയർ ഗ്രൂപ്പ് കോ-ചെയർപേഴ്സൺസനൂബിയ ഷംസ് തുടങ്ങിയ ഇന്ത്യക്കാരം പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. അതേസമയം പ്യുർ ഹെൽത്ത് സഹസ്ഥാപകയും സിഒഒയുമായ ഷായിസ്ത ആസിഫാണ് പട്ടികയില്‍ ഒന്നാമത്. ജോർദാനിലെ ഹിക്മ ഫാർമസ്യൂട്ടിക്കൽസ് എക്‌സിക്യൂട്ടീവ് ചെയർമാൻ സെയ്ദ് ദർവാസ, ഖത്തറിലെ ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ മാനേജിങ് ഡയറക്ടർ ഹനാൻ മുഹമ്മദ് അൽ കുവാരി തുടങ്ങിയവരും ആദ്യ സ്ഥാനങ്ങളിലുണ്ട്.
വേനലില്‍ നിന്നും മുഖത്തെ സംരക്ഷിക്കണ്ടേ: ഇതാ വീട്ടില്‍ തയ്യാറാക്കാവുന്ന 3 ഫേസ് മാസ്കുക്കള്‍
-
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ -
ഗൾഫ് രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് ആശ്വാസം; ബദൽ മൂല്യനിർണയ പദ്ധതിയുമായി സിബിഎസ്ഇ -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത്











Click it and Unblock the Notifications