Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാര്‍ജ: എച്ച് ആര്‍ നിയമങ്ങളില്‍ ഭേദഗതി, അവധികള്‍ക്കും നിയന്ത്രണം? പ്രവാസികള്‍ക്ക് കഷ്ടകാലം?

ഷാര്‍ജ: ഷാര്‍ജയിലെ മാനവ വിഭവശേഷി (ഹ്യൂമന്‍ റിസോഴ്‌സ്) നിയമങ്ങളില്‍ ഭേദഗതി. നിര്‍ബന്ധിത സൈനിക സേവനത്തിന് ഊന്നല്‍ നല്‍കിയാണ് എച്ച് ആര്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തിയിരിയ്ക്കുന്നത്. സര്‍ക്കാര്‍ സര്‍വീസുകളില്‍ തൊഴില്‍ നേടണമെങ്കില്‍ സ്വദേശികള്‍ രാജ്യത്ത് സൈനിക സേവനം നടത്തിയിരിയ്ക്കണം എന്നതാണ് നിയമത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭേദഗതി.

ഷാര്‍ജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അഗംവുമായി ഡോ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി രാജാവാണ് നിയc ഭേദതി സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഷാര്‍ജയിലെ എച്ച് ആര്‍ നിയമത്തിലെ പ്രധാന ഭേദഗതികള്‍ ഇങ്ങനെയാണ്.

അപേക്ഷിയ്ക്കുമ്പോള്‍

അപേക്ഷിയ്ക്കുമ്പോള്‍

സര്‍ക്കാര്‍ ജോലിയ്ക്ക് അപേക്ഷിയ്ക്കുന്ന സ്വദേശികള്‍ നിര്‍ബന്ധമായ സൈനിക സേവനം രാജ്യത്തിന് വേണ്ടി നടത്തിയിരിയ്ക്കണം എന്നതാണ് നിയമ ഭേദഗതിയിലെ പ്രധാന വ്യവസ്ഥ.

ഇവയിലും

ഇവയിലും

ആനുകൂല്യങ്ങള്‍ (സാമൂഹികം, കുട്ടികള്‍, പ്രൊമോഷന്‍, വാര്‍ഷിക അവധി, അച്ചടക്ക നടപടികള്‍, ജോലിയില്‍ നിന്ന് പുറത്താക്കല്‍ എന്നിവയിലെല്ലാം ഭേദഗതി വരുത്തിയിട്ടുണ്ട്.

കമ്മിറ്റി

കമ്മിറ്റി

എച്ച് ആര്‍ നിയമങ്ങളും ഭേദഗതികളും കൃത്യമായി നടപ്പിലാക്കുന്നതിന് വേണ്ടി ഒരു മാനവ വിഭവശേഷി ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തണെന്നും ഉത്തരവില്‍ പറയുന്നു

പ്രവാസികള്‍

പ്രവാസികള്‍

പ്രവാസികള്‍ക്കും എച്ച് ആര്‍ നിയമത്തിലെ ഭേദഗതികള്‍ ഉള്‍പ്പടെയുള്ളവ ബാധകമാകും. വാര്‍ഷിക അവധിയുള്‍പ്പടെയുള്ളവയില്‍ ഭേദഗതി വരുത്തിയ സാഹചര്യത്തില്‍ ഷാര്‍ജയില്‍ സര്‍ക്കാര്‍ സര്‍വീസുകളില്‍ സേവനം അനുഷ്ഠിയ്ക്കുന്ന മലയാളികള്‍ ഉള്‍പ്പടെയുള്ള പ്രവാസികളെ പുതിയ നിയമ ഭേദഗതി കാര്യമായി തന്നെ ബാധിയ്ക്കുമെന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ.

പ്രാബല്യത്തില്‍

പ്രാബല്യത്തില്‍

ഭേദഗതി സംബന്ധിച്ച രാജാവിന്റെ ഉത്തരവ് പുറത്ത് വന്നതോടെ നിയമം പ്രാബല്യത്തില്‍ വന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+