കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷെയ്ഖ് ഹംദാന്‍ നേരിട്ട് വിളിച്ചു, വൈറലായി റോഡിലെ കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ എടുത്ത് മാറ്റിയ ഡെലിവെറി ബോയ്

Google Oneindia Malayalam News

ദുബായ്: സോഷ്യല്‍ മീഡിയയില്‍ സ്റ്റാറായ ഡെലിവെറി ബോയിയുടെ നന്മ നിറഞ്ഞ പ്രവര്‍ത്തിയെ അഭിനന്ദിച്ച് ദുബായ് ഭരണാധികാരി ഷെയ്ഖ് ഹംദാന്‍. തിരക്കേറിയ റോഡില്‍ നിന്ന് കോണ്‍ക്രീറ്റ് ബ്രിക്കുകള്‍ എടുത്ത് മാറ്റുന്ന ഡെലിവെറി ബോയിയുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

പൊട്ടിക്കരഞ്ഞ് ദില്‍ഷ; ഇതും നാടകമാണെന്ന് പറയരുത്, അനുഭവിച്ചേ പോകൂ... മറുപടി വൈറല്‍പൊട്ടിക്കരഞ്ഞ് ദില്‍ഷ; ഇതും നാടകമാണെന്ന് പറയരുത്, അനുഭവിച്ചേ പോകൂ... മറുപടി വൈറല്‍

1

ദുബായ് ഇന്റര്‍സെക്ഷന്‍ റോഡില്‍ നിന്നായിരുന്നു ഈ കാഴ്ച്ച. അമ്പരപ്പിക്കുന്ന കാര്യമായിരുന്നു ഈ യുവാവ് ചെയ്തത്. തിരികെ വന്ന് ട്രാഫിക്കില്‍ നിര്‍ത്തിയിട്ട ബൈക്കില്‍ കയറി സിഗ്നലിനായി ഇയാള്‍ കാത്തിരിക്കുകയും ചെയ്തു.

സോഷ്യല്‍ മീഡിയയിലെ പ്രമുഖരെല്ലാം ഈ ഡെലിവെറി ബോയിയെ അഭിനന്ദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദുബായ് ഭരണാധികാരി തന്നെ യുവാവിനെ അഭിനന്ദിച്ചത്. ദുബായ് നല്ല പ്രവര്‍ത്തികള്‍ എപ്പോഴും അഭിനന്ദിക്കേണ്ട കാര്യം, ഇയാളുമായി എന്നെ ആരെങ്കിലും ബന്ധപ്പെടാന്‍ സഹായിക്കുമോ എന്നും ഷെയ്ഖ് ഹംദാന്‍ ട്വീറ്റിലൂടെ ചോദിച്ചു.

സംഭവത്തിന്റെ 22 സെക്കന്‍ഡുള്ള ക്ലിപ്പും ഇതോടൊപ്പം അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. വൈകാതെ തന്നെ ഈ വിഷയത്തില്‍ അപ്‌ഡേറ്റുമായി അദ്ദേഹം രംഗത്ത് വന്നിട്ടുണ്ട്.

ആ നല്ല കാര്യങ്ങള്‍ ചെയ്ത നല്ല മനുഷ്യനെ കണ്ടെത്തിയെന്ന് ഹംദാന്‍ വെളിപ്പെടുത്തി. അബ്ദുള്‍ ഗഫൂര്‍ എന്നാണ് ഈ ഡെലിവെറി ബോയുടെ പേര്. അദ്ദേഹത്തിന് ഷെയ്ഖ് ഹംദാന്‍ നന്ദി അറിയിച്ചിട്ടുണ്ട്. വൈകാതെ നമ്മള്‍ കാണുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

പൊരിവെയിലത്തായിരുന്നു ഈ നന്മ നിറഞ്ഞ പ്രവര്‍ത്തി അബ്ദുള്‍ ഗഫൂര്‍ ചെയ്തത്. ഒരു വശത്ത് നിന്നുള്ള ട്രാഫിക് നില്‍ക്കാനായി അദ്ദേഹം കാത്തിരുന്നു.

ഇതെന്ത് പൊളിയാണ് ഡിക്യൂ; ആരാധകര്‍ക്കൊപ്പം ആടിത്തിമിര്‍ത്ത് സീതാരാമം ടീം, വൈറല്‍ ചിത്രങ്ങള്‍!!

ട്രാഫിക് ലൈറ്റ് ചുവപ്പായതിന് പിന്നാലെ കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ അദ്ദേഹം രണ്ട് കൈയ്യിലായി എടുത്ത് റോഡില്‍ നിന്ന് മാറ്റുകയായിരുന്നു. പെട്ടെന്ന് തന്നെ ബൈക്കില്‍ അദ്ദേഹം ഓടിയെത്തി. ഇതിനെ അഭിനന്ദിക്കാതെ തരമില്ല അല്ലേ. ഷെയ്ഖ് ഹംദാന്റെ ഹംദാന്റെ അഭിനന്ദനത്തോടെ അബ്ദുള്‍ ഗഫൂര്‍ സോഷ്യല്‍ മീഡിയ താരമായിരിക്കുകയാണ്. വീഡിയോയും വൈറലാണ്.

നിങ്ങളുടെ സൗഹൃദം തീവ്രമാണോ? അതോ കൈവിടുന്നവനാണോ; ഈ ഒപ്ടിക്കല്‍ ചിത്രം പറയും, വൈറല്‍നിങ്ങളുടെ സൗഹൃദം തീവ്രമാണോ? അതോ കൈവിടുന്നവനാണോ; ഈ ഒപ്ടിക്കല്‍ ചിത്രം പറയും, വൈറല്‍

Recommended Video

cmsvideo
കരുണാകരനെതിരെ നടത്തിയ ഉള്‍പാര്‍ട്ടി കലാപത്തില്‍ പശ്ചാത്തപിക്കുന്നുവെന്ന് രമേശ് ചെന്നിത്തല |*Kerala

English summary
sheikh hamdan praises delivery boy after he remove concrete blocks from road viral video
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X