എസ്സ്എംസിഎ അജ്മാന്‍ ഘടകം ഓണാഘോഷം സംഘടിപ്പിച്ചു
അജ്മാന്‍: സീറോ മലബാര്‍ സഭാംഗങ്ങളുടെ പ്രവാസ സാസ്‌കാരിക സംഘടനയായ എസ്സ്എംസിഎ അജ്മാന്‍ ഘടകം ഓണാഘോഷം സംഘടിപ്പിച്ചു. മുതിര്‍ന്നവരുടെയും കുട്ടികളുടെയും കലാപരിപാടികളടക്കം വിപുലമായ ആഘോഷം അജ്മാനിലെ ക്രൌണ്‍ പാലസ് ഹോട്ടലിലാണ് നടന്നത്. വിദേശ രാജ്യങ്ങളിലെ സീറോ മലബാര്‍ കത്തോലിക്കാ വിശ്വാസികളുടെ സാസ്‌കാരിക സംഘടനയാണ് സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍.
അജ്മാന്‍ ഘടകത്തിന്റെ ആദ്യ ഓണാഘോഷമാണ് വിപുലമായി രീതിയില്‍ ആഘോഷിച്ചത്. ആഘോഷത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം മാതൃഭൂമി ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ ഐപ്പ് വള്ളികാടന്‍ ഉദ്ഘാടനം ചെയ്തു. എസ്സ്എംസിഎ അജ്മാന്‍ പ്രസിഡന്റ് ജിജു ജോസഫ് അധ്യക്ഷനായിരുന്നു. ബന്നി ഇടയാടി, ഫാദര്‍ റൂബി, ഷാജി കുര്യാക്കോസ്, തോമസ് പറമ്പത്ത് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

മുതിര്‍ന്നവരുടെ അനുകാലിക സംഭവങ്ങള്‍ വിഷയമായ സ്‌കിറ്റ്, വഞ്ചിപ്പാട്ട്, ഓണപ്പാട്ട്, തിരുവാതിരക്കളി തുടങ്ങിയവ എസ്സ്എംസിഎ അജ്മാന്‍ ഓണാഘോഷത്തില്‍ അരങ്ങേറിയപ്പോള്‍ സംഘനൃത്തങ്ങളും പാട്ടുമായി കുട്ടികളും വേറിട്ട കലാപരിപാടികള്‍ അവതരിപ്പിച്ചു. വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് പരിപാടികള്‍ അവസാനിച്ചത്.












Click it and Unblock the Notifications