ഒരു ചക്കയ്ക്ക് ഇത്രയും വിലയോ? ഒമാനിൽ നാടൻ ചക്ക വിറ്റുപോയത് 72,000 രൂപയ്ക്ക്, വാങ്ങിയതും മലയാളി
നമ്മുടെ നാട്ടിലെ പറമ്പുകളിലും തൊടികളിലും ഒക്കെ എങ്ങോട്ട് നോക്കിയാലും കാണാവുന്ന കാഴ്‌ചയാണ് പ്ലാവുകളിൽ തൂങ്ങിക്കിടക്കുന്ന ചക്ക. ആളെ കുറച്ചു കാണുന്നതല്ല, ലോക്ക്ഡൗൺ കാലത്ത് ഒരുപാട് അടുപ്പുകൾ പുകഞ്ഞത് ഈ ചക്ക ഉള്ളത് കൊണ്ടാണ്. അതുകൊണ്ട് തന്നെ കേരളത്തിലെ ചക്ക മാഹാത്മ്യം പറഞ്ഞാലും പറഞ്ഞാലും തീരില്ല.
എന്നാൽ ചക്ക കടൽ കടന്നാൽ ഇവിടെ കാണുന്ന ആളേ അല്ലെന്നത് ഗൾഫ് രാജ്യങ്ങളിലും മറ്റും തൊഴിലെടുക്കുന്നവർക്ക് കൃത്യമായി അറിയാവുന്നതാണ്. അങ്ങനെ കേരളം വിട്ട് ഒമാനിലേക്ക് ചെന്ന ഒരു ചക്ക സ്വന്തം വില കേട്ട് കണ്ണുതള്ളിയ അത്ഭുത കഥയാണ് ഇന്ന് പറയാനുള്ളത്. നമ്മുടെ നാട്ടിൽ നൂറോ ഇരുനൂറോ രൂപ പരമാവധി കൊടുക്കാവുന്ന ഒരു ചക്കയ്ക്ക് ഏഴാം കടലിനക്കരെ അഞ്ചക്കത്തിൽ വില പറഞ്ഞ അത്ഭുത കഥയാണിത്.

ഒമാൻ മസ്‌കറ്റിലെ ചാവക്കാട്ടുകാരായ ഒരുകൂട്ടം പ്രവാസികളാണ് 'ചക്കലേല'ത്തിലൂടെ റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്. 335 ഒമാനി റിയാൽ എന്ന വലിയ വിലയ്ക്കാണ് ഇവർ ചക്ക ലേലത്തിൽ പിടിച്ചത് എന്ന് പറഞ്ഞാൽ ചിലർക്കെങ്കിലും വിശ്വസിക്കാൻ കഴിയില്ല. എന്നാൽ വിശ്വസിക്കാതെ തരമില്ല എന്നതാണ് സത്യം.
ഏകദേശം 72,000 രൂപയോളം മുടക്കി ചക്ക വാങ്ങിയെട്ടെന്ത് കാര്യമെന്ന് ചോദിക്കുന്നവരോട് ലേലത്തിൽ ചോദ്യമില്ലെന്ന മറുപടിയാവും ചാവക്കാട്ടുകാർ പറയുക. അല്ല പിന്നെ, ലേലം തുടങ്ങിയാൽ മുന്നിലുള്ള വസ്‌തുവിനല്ല പ്രാധാന്യം, അത് ആര് സ്വന്തമാക്കുന്നു എന്നതിലാണെന്ന് കാര്യമെന്ന് ഈ കഥ കേൾക്കുമ്പോൾ നമ്മൾക്കും തോന്നിപ്പോവും.
ഒമാനിലുള്ള ചാവക്കാട്ടുകാരുടെ കൂട്ടായ്‌മയായ 'നമ്മൾ ചാവക്കാട്ടുകാരു'ടെ കുടുംബ സംഗമമായിരുന്നു ഈ സവിശേഷമായ ലേലത്തിന് ആതിഥേയത്വം വഹിച്ചത്. പത്ത് ഒമാനി റിയാൽ അടിസ്ഥാന വിലയിട്ടാണ് ചക്കയുടെ ലേലം ആരംഭിച്ചത്. ഒടുവിൽ ലേലത്തിന്റെ ആവേശം കൊടുമുടി കയറിയപ്പോൾ ഒരു സാധാരണ നാടൻ വരിക്ക ചക്കയുടെ വില ആകാശംമുട്ടി.
'ഇതിപ്പോ ന്താ ണ്ടായേ' എന്ന ചോദ്യം ചക്ക തന്നെ നാവുണ്ടെങ്കിൽ ചോദിക്കുന്ന നിലയിലേക്ക് ലേലം വളർന്നതോടെ സംഭവം എല്ലാവരും ഏറ്റെടുത്തിരിക്കുകയാണ്. ഷഹീർ ഇത്തിക്കാടാണ് മകൾ നൗറീൻ ഷഹീറിന്റെ ആഗ്രഹം നിറവേറ്റാനായി വരിക്ക ചക്ക വൻ തുക ലേലത്തിൽ പിടിച്ചത്. കഴിഞ്ഞ വർഷവും ഇവിടെ സമാനമായ ലേലം നടന്നിരുന്നു, അന്ന് 25000 രൂപയ്ക്കാണ് ചക്ക വിറ്റുപോയത്.
ഇത്തവണയും പരമാവധി 20,000 രൂപ വരെ ലേലത്തിൽ പോവുമെന്നാണ് സംഘാടകർ കരുതിയത്. എന്നാൽ വിളിയും മറുവിളിയും ഒക്കെയായി ലേലം മുറുകിയതോടെ വിചാരിച്ചതിലും മൂന്നിരട്ടിയിൽ അധികം തുകയിലാണ് ലേലം വന്നുനിന്നത്. വൻ തുകയ്ക്ക് ലേലം ഉറപ്പിച്ചതോടെ സംഘാടകരും ഹാപ്പി, ലേലം പിടിച്ചടയാളും ഹാപ്പി.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications