കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഴാം ക്ലാസ്സുകാരി എഫ്.ബിയിലൂടെ സംഘടിപ്പിച്ചത് 432 പുസ്തകങ്ങള്‍

മറ്റുള്ളവര്‍ക്ക് മാതൃകയാവുകയാണ് ഷാര്‍ജ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ഥി വിഭാലി ഷെട്ടി. നാട്ടുകാര്‍ക്ക് വായിക്കുന്നതിനായി പുസ്തകങ്ങള്‍ സംഘടിപ്പിച്ചു നല്‍കിക്കൊണ്ടായിരുന്നു ഇത്.

  • By Desk
Google Oneindia Malayalam News

ഷാര്‍ജ: മറ്റുള്ളവര്‍ക്ക് മാതൃകയാവുകയാണ് ഷാര്‍ജ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ഥി വിഭാലി ഷെട്ടി. നാട്ടുകാര്‍ക്ക് വായിക്കുന്നതിനായി പുസ്തകങ്ങള്‍ സംഘടിപ്പിച്ചു നല്‍കിക്കൊണ്ടായിരുന്നു ഇത്. ഇതിനായി 11 വയസ്സുകാരി സ്വീകരിച്ച വഴിയായിരുന്നു ഏറെ മാതൃകാപരം. മറ്റുള്ളവര്‍ നേരംപോക്കിനും മറ്റുമായി സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഈ കുട്ടി ഫെയ്‌സ്ബുക്ക് ഉപയോഗിച്ചാണ് പുസ്തകങ്ങള്‍ സ്വരൂപിച്ചത്.

തമിഴ്നാട്ടിൽ മലയാളികളായ ഓട്ടോ ഡ്രൈവർമാരെ വെട്ടിക്കൊന്നു! മരിച്ചത് അടുത്ത സുഹൃത്തുക്കൾ...
ഷാര്‍ജയിലെ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫീസില്‍ ചെന്നപ്പോള്‍ അവിടത്തെ ലൈബ്രറിയില്‍ ആവശ്യത്തിന് പുസ്‌കങ്ങളില്ലെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്നായിരുന്നു ഇങ്ങനെയൊരു ഫെയ്‌സ് ബുക്ക് കാംപയിന്‍ സംഘടിപ്പിക്കാന്‍ ഈ കൊച്ചു പുസ്തകസ്‌നേഹി തീരുമാനിച്ചത്. തങ്ങള്‍ക്കാവശ്യമില്ലാത്ത പുസ്തകങ്ങള്‍ സംഭാവന നല്‍കണമെന്ന് കാണിച്ച് നല്‍കിയ പോസ്റ്റിന് വന്‍ പ്രതികരണമാണ് ലഭിച്ചതെന്ന് വിഭാലി ഷെട്ടി പറഞ്ഞു. വെറും 10 ദിവസം കൊണ്ട് 432 പുസ്തകങ്ങളാണ് ഈ കൊച്ചുമിടുക്കി സ്വരൂപിച്ചത്. സുഹൃത്തുക്കളും കുടുംബക്കാരും പരിചയക്കാരുമെല്ലാം ചെറുതും വലുതുമായ പുസ്തകങ്ങള്‍ സംഭാവന ചെയ്തതായി കുട്ടി പറഞ്ഞു.

വേങ്ങരയില്‍ എസ്ഡിപിഐക്ക് ഗുണം ചെയ്തത് ഹാദിയ; ഇത്തവണ ഇരട്ടിമധുരം, ബിജെപിയുടെ 1327 വോട്ട്വേങ്ങരയില്‍ എസ്ഡിപിഐക്ക് ഗുണം ചെയ്തത് ഹാദിയ; ഇത്തവണ ഇരട്ടിമധുരം, ബിജെപിയുടെ 1327 വോട്ട്

books

വായനയോടുള്ള തന്റെ ഇഷ്ടമാണ് ഈ രീതിയില്‍ ഒരു കാംപയിന്‍ സംഘടിപ്പിക്കാന്‍ തന്നെ പ്രേരിപ്പിച്ചത്. ഇന്ത്യന്‍ അസോസിയേഷനില്‍ വരുന്നവരില്‍ അധികപേരും വിദ്യാര്‍ഥികളാണ്. നല്ല പുസ്തകങ്ങളുണ്ടായാല്‍ അവര്‍ക്കും അത് ഉപകാരപ്പെടുമെന്നും വിഭാലി പറഞ്ഞു. തുടക്കത്തില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിന് വലിയ പ്രതികരണമൊന്നും ലഭിച്ചില്ലെങ്കിലും പിന്നീട് വാട്ട്‌സാപ്പിലൂടെയും മറ്റും സന്ദേശം കൂടുതല്‍ പേരിലെത്തുകയായിരുന്നുവെന്ന് വിഭാലിയുടെ അമ്മ സുരക്ഷാ ഷെട്ടി പറഞ്ഞു. നേരത്തേ ഇന്ത്യയിലായിരുന്നപ്പോള്‍ രാജസ്ഥാനിലെ അനാഥ കുട്ടികള്‍ക്ക് വേണ്ടി 50 ജോഡി ഷൂ ശേഖരിക്കാന്‍ സമാനമായ ഒരു കാംപയിന്‍ വിഭാലി നടത്തിയിരുന്നതായും അവര്‍ പറഞ്ഞു. മറ്റു കുട്ടികള്‍ക്കും ഇത് മാതൃകയാക്കാവുന്നതാണെന്നാണ് സ്‌കൂള്‍ അധ്യാപകരുടെ അഭിപ്രായം. സാമൂഹ്യമാധ്യമങ്ങള്‍ ഇത്തരം നല്ല കാര്യത്തിന് ഉപയോഗിക്കുന്നത് കുട്ടികളുടെ മാത്രമല്ല, സമൂഹത്തിന്റെ തന്റെ വളര്‍ച്ചയും വികാസത്തിനും സഹായകരമാവുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഇത്തരമൊരു മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെച്ച കൊച്ചുമിടുക്കിയെ ഇന്ത്യന്‍ അസോസിയേഷന്‍ അനുമോദിച്ചു.

English summary
A Sharjah student has collected and donated more than 400 storybooks to the Indian Association in Sharjah in an effort to get residents to read more
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X