സൗദി രാജാവുമായി സുഷമാ സ്വരാജ് കൂടിക്കാഴ്ച നടത്തി
റിയാദ്: സൗദിയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിയ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി. ജനാദ്രിയ സാംസ്‌കാരിക ആഘോഷത്തിന്റെ ഭാഗമായി നടന്ന കൂടിക്കാഴ്ചയില്‍ സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ജുബൈര്‍, സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ അഹമദ് ജവേദ്, ഇന്ത്യയിലെ സൗദി അംബാസഡര്‍ ഡോ. സുഊദ് ബിന്‍ മുഹമ്മദ് അസ്സാത്തി, സല്‍മാന്‍ രാജാവിന്റെ സെക്രട്ടറി തമീം ബിന്‍ അബ്ദുല്‍ അസീസ് അസ്സാലിം എന്നിവര്‍ പങ്കെടുത്തു. കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി സൗദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഉഭയകക്ഷി വ്യാപാരം, ഭീകരവിരുദ്ധ പോരാട്ടത്തിലെ സഹകരണം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയില്‍ വിഷയങ്ങളായി.
ദക്ഷിണ ചൈനാ കടലിൽ ചൈനീസ് പോർവിമാനം : യുഎസിനെ പരസ്യമായി വെല്ലുവിളിച്ചു!!
സൗദിയെ സംബന്ധിച്ചിടത്തോളം ഇന്ത്യയുമായുള്ള ബന്ധത്തിന് പ്രത്യേക പരിഗണനയാണുള്ളതെന്ന് സൗദി രാജാവ് അറിയിച്ചു. ശക്തമായ ഇന്ത്യാ-സൗദി ബന്ധത്തിന്റെ ഊഷ്മളത വ്യക്തമാക്കുന്നതാണ് ജനാദ്രിയ ഫെസ്റ്റിവലെന്നും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ ഇത് ഉപകരിക്കുമെന്നും സുഷമാസ്വരാജ് പറഞ്ഞു.

നേരത്തേ സൗദി നാഷണല്‍ ഗാര്‍ഡ് സംഘടിപ്പിക്കുന്ന 32-ാമത് ദേശീയ പൈതൃകോത്സവമായ ജനാദ്രിയ ഫെസ്റ്റിവലില്‍ അതിഥി രാജ്യമായ ഇന്ത്യയൊരുക്കിയ പവലിയനുകള്‍ സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തിരുന്നു. ഇന്ത്യയും സൗദിയും തമ്മിലുള്ള ചിരപുരാതന ബന്ധങ്ങളിലെ ഐതിഹാസികമായ നിമിഷങ്ങളെ അടയാളപ്പെടുത്തിയ ഫോട്ടോഗാലറി സല്‍മാന്‍ രാജാവ് നോക്കിക്കണ്ടു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍, സാംസ്‌ക്കാരിക-കലാ-പാരമ്പര്യങ്ങളുടെ പ്രദര്‍ശനങ്ങള്‍ തുടങ്ങിയവയും പവലിയനുകളില്‍ ഒരുക്കിയിരുന്നു.
ജനാദ്രിയ ഫെസ്റ്റിവലില്‍ അതിഥിരാഷ്ട്രമായി ക്ഷണിച്ച സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ്, കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവര്‍ക്ക് ചടങ്ങില്‍ സംസാരിച്ച സുഷമ സ്വരാജ് കൃതജ്ഞത രേഖപ്പെടുത്തി.












Click it and Unblock the Notifications