കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനാദ്രിയ ഫെസ്റ്റിവല്‍: ഉദ്ഘാടകയായി കേന്ദ്രമന്ത്രി സുഷമാ സ്വരാജ് ചൊവ്വാഴ്ചയെത്തും

  • By Desk
Google Oneindia Malayalam News

ജിദ്ദ: സൗദി ദേശീയ പൈതൃക സാംസ്‌കാരികോത്സവമായ ജനാദ്രിയ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യാന്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാസ്വരാജ് ചൊവ്വാഴ്ച സൗദിയിലെത്തും. ഉദ്ഘാടന ദിനമായ ഫെബ്രുവരി ഏഴിനും പിറ്റേദിവസവും മന്ത്രി സൗദിയില്‍ തങ്ങും. ഉല്‍സവത്തില്‍ പങ്കെടുക്കാന്‍ വിദേശകാര്യ സഹമന്ത്രി വി.കെ സിംഗിന്റെ നേതൃത്വത്തിലുള്ള ആദ്യ ഇന്ത്യന്‍ പ്രതിനിധി സംഘം ഞായറാഴ്ച സൗദിയിലെത്തി. സൗദിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ഇന്ത്യന്‍ അംബാസഡര്‍ അഹമ്മദ് ജാവേദ്, എംബസി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചേര്‍ന്നു മന്ത്രിയെയും സംഘത്തെയും സ്വീകരിച്ചു. രാവിലെ നാഷണല്‍ ഗാര്‍ഡില്‍ സന്ദര്‍ശിച്ച മന്ത്രി വി.കെ സിംഗ് സൗദി നാഷനല്‍ ഗാര്‍ഡ് മന്ത്രി അമീര്‍ ഖാലിദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ അയ്യാഫുമായി കൂടിക്കാഴ്ച നടത്തി. ജനാദ്രിയയിലെ ഇന്ത്യന്‍ പവലിയനും അദ്ദേഹം സന്ദര്‍ശിച്ചു.

ഷാര്‍ജ അഗ്നിശമന സേനയില്‍ ഇനി മുതല്‍ വനിതകളും; അറബ് മേഖലയില്‍ ഇതാദ്യം
സൗദിയുമായുള്ള ഇന്ത്യയുടെ ശക്തമായ ബന്ധത്തെ വളരെ താല്‍പര്യപൂര്‍വമാണ് ഇന്ത്യ നോക്കിക്കാണുന്നതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ വി.കെ സിംഗ് പറഞ്ഞു.
ഏഴിന് ആരംഭിക്കുന്ന ഫെസ്റ്റിവലില്‍ ഇത്തവണ അതിഥി രാഷ്ട്രമായി പങ്കെടുക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യ അവസരം ഗംഭീരമാക്കാനുള്ള ശ്രമത്തിലാണ്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതോടൊപ്പം ഇന്ത്യയുടെ പാരമ്പര്യവും പൈതൃകവും അറബ് ലോകത്തിന് പരിചയപ്പെടുത്താനുളള അവസരം കൂടിയായാണ് ജനാദിരിയ ഉത്സവത്തെ ഇന്ത്യ കാണുന്നത്.

swaraj

1985 മുതല്‍ സൗദി നാഷനല്‍ ഗാര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു വരുന്ന സാംസ്‌കാരികോത്സവത്തിന്റെ മുപ്പത്തി രണ്ടാം പതിപ്പാണ് ഇത്തവണ നടക്കുക. റിയാദില്‍ നിന്ന് 42 കിലോമീറ്റര്‍ വടക്കുകിഴക്കുള്ള ജനാദ്രിയയയില്‍ ആരംഭിക്കുന്ന സാംസ്‌ക്കാരിക മഹോത്സവത്തില്‍ ഇന്ത്യയില്‍ നിന്നു വിവിധ കലാകാരന്മാരും പങ്കെടുക്കും. രാജ്യത്തിന്റെ സമ്പന്നമായ പാരമ്പര്യവും കലയും സന്ദര്‍ശകര്‍ക്ക് പരിചയപ്പെടുത്തുന്ന വിവിധ പരിപാടികള്‍ കാലാകാരന്‍മാര്‍ അവതരിപ്പിക്കും. അതോടൊപ്പം ശാസ്ത്രസാങ്കേതിക രംഗത്ത് ഇന്ത്യ കൈവരിച്ച കുതിച്ചുചാട്ടത്തിന്റെ നേര്‍ക്കാഴ്ചകളും ഫെസ്റ്റിവലില്‍ ഒരുക്കും.

ജനാദ്രിയ വില്ലേജിലെ വിശാലമായ ഇന്ത്യന്‍ പവിലിയനില്‍ കലാ-കായിക-വിനോദ പരിപാടികള്‍, സെമിനാര്‍, വ്യവസായവാണിജ്യ വിനിമയം എന്നിവയും നടക്കും. ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ ബിസിനസ് സംരംഭകരുടെ സാന്നിധ്യവും പവിലിയനില്‍ ഉണ്ടാകും. 18 ദിവസം നീണ്ടുനില്‍ക്കുന്ന ഉല്‍സവത്തില്‍ സൗദിയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ പ്രാതിനിധ്യവും ഉണ്ടാവും. കേരളത്തിന്റെ പൈത്യകമായ കഥകളി, കളരിപ്പയറ്റ് എന്നിവയും മണിപ്പൂരി, രാജസ്ഥാനി, കഥക് തുടങ്ങി വിവിധ കലാരൂപങ്ങളും അവതരിപ്പിക്കും. അതോടൊപ്പം ഗള്‍ഫ് നാടുകളില്‍ പ്രിയങ്കരമായ ഇന്ത്യ സിനിമകളുടെയ പ്രദര്‍ശനവും ഒരുക്കും.

English summary
Sushama Swaraj will reach Saudi on tuesday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X