ഷാര്‍ജ അഗ്നിശമന സേനയില്‍ ഇനി മുതല്‍ വനിതകളും; അറബ് മേഖലയില്‍ ഇതാദ്യം

  • Posted By: Desk
Subscribe to Oneindia Malayalam

ഷാര്‍ജ: അടുപ്പിലെ തീ കെടുത്താന്‍ മാത്രമല്ല, ദുരന്തമുഖങ്ങളിലെ അഗ്നിജ്വാലകളെ മെരുക്കാനും യു.എ.ഇയിലെ വനിതകള്‍ ഇനി മുന്‍പന്തിയിലുണ്ടാവും. ഷാര്‍ജ സിവില്‍ ഡിഫന്‍സിന്റെ അഗ്നിശമന വിഭാഗത്തിലാണ് പുതുതായി 15 സ്വദേശി വനിതാ അംഗങ്ങള്‍ സേവനം ചെയ്യുക. യു.എ.ഇയില്‍ മാത്രമല്ല, മധ്യപൗരസ്ത്യ ദേശത്തു തന്നെ ആദ്യമായാണ് അഗ്നിശമന സേനയില്‍ വനിതകള്‍ ഭാഗമാകുന്നത്. പുരുഷ രക്ഷാ സംഘങ്ങളുടെ അഗ്നിശമന പ്രവര്‍ത്തനങ്ങളില്‍ വനിതാ ഉദ്യോഗസ്ഥരും പങ്കാളികളാവും.

മോദി പറഞ്ഞത് കള്ളം: ജനങ്ങളെ വഞ്ചിക്കുന്നുവെന്ന് കോണ്‍ഗ്രസ്, മഹാദായി വിഷയത്തില്‍ മോദീമൗനം!!

സര്‍വീസില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഇവര്‍ക്ക് ആറു മാസത്തെ പരിശീലനം നല്‍കുമെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മൂന്ന് മാസത്തെ സൈനിക പരിശീലനവും മൂന്ന് മാസത്തെ തൊഴില്‍ സംബന്ധമായ പരിശീലനവുമാണ് നല്‍കുകയെന്ന് അധികൃതര്‍ അറിയിച്ചു.

image

ഇത്തരമൊരു അവസരം തങ്ങള്‍ക്ക് നല്‍കിയ യു.എ.ഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്. ജനറല്‍ ശെയ്ഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്യാന് വനിതാ അംഗങ്ങള്‍ കൃതജ്ഞത അറിയിച്ചു.

വനിതാ അംഗങ്ങള്‍ക്ക് ആവശ്യമായ ശാരീരിക ക്ഷമതാ പരിശീലനങ്ങളും നൈപുണ്യ വികസന മാര്‍ഗ നിര്‍ദേശങ്ങളും നല്‍കും. തൊഴില്‍ മേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നത് വരെ വകുപ്പ് പ്രത്യേക പരിശീലന പരിപാടികള്‍ അംഗങ്ങള്‍ക്കായി ഒരുക്കും. ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് വനിതാ അംഗങ്ങളെ തിരഞ്ഞെടുത്തിട്ടുള്ളതെന്ന് ഷാര്‍ജാ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ കേണല്‍ സാമി ഖമീസ് അല്‍ നഖ്ബി പറഞ്ഞു.

200 വനിതകളാണ് ജോലിക്കായി അപേക്ഷ നല്‍കിയത്. പ്രത്യേകമായി നടത്തിയ പരിശോധനാ ഘട്ടങ്ങളിലൂടെയാണ് അവരില്‍ നിന്ന് 15 പേരെ തിരഞ്ഞെടുത്തത്. 18 മുതല്‍ 23 വയസ്സ് വരെ പ്രായ പരിധിയുള്ള അംഗങ്ങള്‍ റാസല്‍ ഖൈമ, അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്ന് അദ്ദേഹം അറിയിച്ചു.

സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളിലുള്ള താല്‍പര്യമാണ് തങ്ങളെ ഈ മേഖലയില്‍ എത്തിച്ചതെന്ന് പുതിയ സേനാംഗങ്ങള്‍ പറഞ്ഞു. തങ്ങളുടെ പാത പിന്തുടരാന്‍ കൂടുതല്‍ പേര്‍ രംഗത്തുവരുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ അറിയിച്ചു.

English summary
Sharjah Civil Defence hires 15 female firefighters

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്