ഖത്തറിലേക്ക് പോകുന്ന പ്രവാസികള്‍ അറിയാന്‍... ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
ദോഹ: കാനഡയ്ക്കും മാലദ്വീപിനും ശേഷം ഇന്ത്യക്കാരായ ടൂറിസ്റ്റുകള്‍ക്ക് മുന്നില്‍ വാതില്‍ തുറന്ന് ഗള്‍ഫ് രാജ്യമായ ഖത്തര്‍. രാജ്യത്തെത്തുന്നവര്‍ പാലിക്കേണ്ട കാര്യങ്ങള്‍ ഖത്തര്‍ പ്രത്യേകം ഉണര്‍ത്തുന്നു. ഖത്തറിലെത്തിയ ഉടനെ കൊവിഡ് പരിശോധന ആവശ്യമാണ്. ക്വാറന്റൈന്‍ നിര്‍ദേശിക്കപ്പെട്ടേക്കാം. ഖത്തറില്‍ യാത്ര ചെയ്യുന്നവര്‍ ട്രാക്കിങ് ആപ്പ് വഴി ബന്ധം നിലനിര്‍ത്തണം. വിശദ വിവരങ്ങള്‍ ഇങ്ങനെ...

അന്ന് ഞാന്‍ ഒന്നിനും കൊള്ളില്ലെന്ന് പറഞ്ഞവരുണ്ട്; വൈറലായി പേളി മാണിയുടെ വാക്കുകള്‍..
പൗരന്‍മാര്‍, താമസ വിസയുള്ളവര്‍, പൗരന്‍മാരുടെ അടുത്ത ബന്ധുക്കള്‍, ബിസിനസ് ആവശ്യാര്‍ഥം യാത്ര ചെയ്യുന്നവര്‍ക്കെല്ലാം ഖത്തറിലേക്ക് വരാം. വിമാനം പുറപ്പെടുന്നതിന് 12 മണിക്കൂര്‍ മുമ്പെങ്കിലും വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. യാത്രാ അനുമതി ലഭിക്കുന്നതിന് ഇത് ആവശ്യമാണ്. ഖത്തരി സിം കാര്‍ഡ് ആവശ്യമായി വരുന്ന ഇഹ്തിറാസ് സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് ഡൗണ്‍ ലോഡ് ചെയ്ത് ആക്ടിവേറ്റ് ചെയ്യണം. മാളുകള്‍, റസ്റ്ററന്റുകള്‍, മ്യൂസിയം എന്നിവിടങ്ങളിലാണ് യാത്ര ചെയ്യാന്‍ അനുമതിയുണ്ടാകുക.
വാക്‌സിനെടുക്കാതെ വരുന്ന ഇന്ത്യക്കാര്‍ക്ക് 7 മുതല്‍ 10 ദിവസം വരെ ക്വാറന്റൈനുണ്ടാകും. ഒരു ഡോസ് മാത്രം എടുത്തവര്‍ക്കും ഖത്തര്‍ ആരോഗ്യമന്ത്രാലയം അംഗീകരിക്കാത്ത വാക്‌സിന്‍ എടുത്തവര്‍ക്കും ക്വാറന്റൈനുണ്ടാകും. യാത്രാ ആവശ്യം പരിശോധിച്ചാണ് എത്ര ദിവസം ക്വാറന്റൈന്‍ എന്ന് തീരുമാനിക്കുക. ഖത്തറിലെത്തുന്നതിന് 12 മണിക്കൂര്‍ മുമ്പ് ഇഹ്തിറാസ് വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യല്‍ നിര്‍ബന്ധമാണ്. ചികില്‍സ കഴിഞ്ഞ് വിദേശത്ത് നിന്ന് എത്തുന്ന പൗരന്‍മാര്‍ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് കാണിക്കണമെന്നും ഖത്തര്‍ ഭരണകൂടം അറിയിക്കുന്നു.












Click it and Unblock the Notifications