അഴിമതി: പ്രധാനമന്ത്രി നെതന്യാഹുവിനെതിരേ തെല്‍ അവീവില്‍ കൂറ്റന്‍ റാലി
തെല്‍ അവീവ്: അഴിമതിക്കാരനായ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ആയിരങ്ങള്‍ പങ്കെടുത്ത കൂറ്റന്‍ റാലി തലസ്ഥാനനഗരമായ തെല്‍ അവീവിനെ ഇളക്കിമറിച്ചു. തുടര്‍ച്ചയായ രണ്ടാമത്തെ ആഴ്ചയാണ് നെതന്യാഹുവിനെതിരേ ജനങ്ങള്‍ തെരുവിലിറങ്ങുന്നത്. 10,000ത്തിലേറെ പേരാണ് റാലിയില്‍ പങ്കെടുത്തതെന്ന് ഇസ്രായേല്‍ പോലിസ് അറിയിച്ചു. കഴിഞ്ഞയാഴ്ച നടന്ന പ്രകടനത്തില്‍ ഇരുപതിനായിരത്തിലേറെ പങ്കെടുത്തിരുന്നു.
ബാൽ താക്കറെയോട് ചെയ്തത് ക്രൂരത... ഉദ്ധവിന് മുന്നറിയിപ്പുമായി റാണെ, എല്ലാം വെളിപ്പെടുത്തും
അഴിമതി നടത്തി, പ്രധാനമന്ത്രിയുടെ ഓഫീസിനെ ദുരുപയോഗം ചെയ്തു എന്നീ ആരോപണങ്ങള്‍ നേരിടുന്ന പ്രധാനമന്ത്രി രാജിവയ്ക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഇസ്രായേലിലെ സമ്പന്ന ബിസിനസുകാരനില്‍ നിന്ന് പാരിതോഷികങ്ങള്‍ സ്വീകരിച്ചു, എതിര്‍ പത്രത്തിനെരേ നിയന്ത്രണമേര്‍പ്പെടുത്താമെന്ന് വാഗ്ദാനം നല്‍കി പ്രമുഖ പത്രത്തോട് തനിക്ക് നല്ല കവറേജ് നല്‍കണമെന്നാവശ്യപ്പെട്ടു എന്നിവയാണ് നെതന്യാഹുവിനെതിരായ രണ്ട് പ്രധാന ആരോപണങ്ങള്‍. ആരോപണങ്ങള്‍ ശരിയെന്ന് തെളിയിക്കപ്പെട്ടാല്‍ രാജിവയ്ക്കുകയോ ജനപിന്തുണ തെളിയിക്കാന്‍ മറ്റൊരു തെരഞ്ഞെടുപ്പിനെ നേരിടുകയോ ചെയ്യേണ്ടിവരും. നാലാം തവണയാണ് ഇസ്രായേല്‍ പ്രധാനമന്ത്രിയായി നെതന്യാഹു തെരഞ്ഞെടുക്കപ്പെട്ടത്.

എന്നാല്‍ പ്രതിഷേധം ഇടതുപക്ഷ പാര്‍ട്ടിക്കാരുടേതാണെന്ന് നെതന്യാഹുവിന്റെ വലതുപക്ഷ ലിക്കുഡ് പാര്‍ട്ടി ഫെയ്‌സ്ബുക്കിലൂടെ കുറ്റപ്പെടുത്തി. ഇസ്രായേലിന്റെ തലസ്ഥാനമായി ജെറൂസലേമിനെ അംഗീകരിച്ച അമേരിക്കന്‍ പ്രസിഡന്റിന്റെ തീരുമാനത്തിനെതിരേ അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ന്ന പ്രതിഷേധത്തെ ഒറ്റക്കെട്ടായി നേരിടുന്നതിന് പകരം രാജ്യത്തെ വിഭജിക്കുകയാണ് ഇടതുപക്ഷം ചെയ്യുന്നതെന്നും പാര്‍ട്ടി കുറ്റപ്പെടുത്തി.
എന്നാല്‍ ലിക്കുഡ് പാര്‍ട്ടിയുടെ ആരോപണത്തിന് വിരുദ്ധമായി തങ്ങള്‍ ഇടതുപക്ഷമോ വലതുപക്ഷമോ അല്ലെന്നും അഴിമതിക്കെതിരേ പോരാടുന്നവരാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞിരുന്നു. അഴിമതിയില്‍ മുങ്ങിക്കുളിച്ച ഭരണകൂടത്തെ ജനങ്ങള്‍ക്ക് മടുത്തതായും രാജ്യത്തെ അഴിമതി മുക്തമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അവര്‍ പറയുകയുണ്ടായി.












Click it and Unblock the Notifications