Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ: ബിസിനസ് നടത്തി പാപ്പരായവര്‍ക്കും ഇനി ലോണ്‍, യുഎഇ ബാങ്ക് നിയമത്തില്‍ പൊളിച്ചെഴുത്ത്

അബുദാബി: തകര്‍ന്ന ബിസിനസുകള്‍ പുനഃരാരംഭിക്കാന്‍ യുഎഇ പുതിയ ലോണ്‍ നല്‍കും. യുഎഇ ധനകാര്യ മന്ത്രാലയം സമര്‍പ്പിച്ച നിര്‍ദ്ധനത്വ നിയമത്തിന് യുഎഇ ക്യാബിനറ്റിന്റെ അംഗീകാരം ലഭിച്ചതോടെ പുതിയ ആനുകൂല്യങ്ങള്‍ ലഭിച്ചു തുടങ്ങും. സെപ്തംബര്‍ നാലിനായിരുന്നു ക്യാബിനറ്റ് ഈ നിയമം പാസാക്കാന്‍ അംഗീകാരം നല്‍കിയത്.

യുഎഇ പ്രസിഡന്റ് ഷേക്ക് മുഹമ്മദ് ഖലീഫ ബിന്‍ സയീദ് അല്‍ നഹ്യാന്‍, വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷേക്ക് മുഹമ്മദ് ഹബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവരുടെ മേല്‍നോട്ടത്തിലാണ് യുഎഇയുടെ സാമ്പത്തിക വ്യവസ്ഥയ്ക്ക് മുതല്‍ക്കൂട്ടാവുന്ന ബില്ല് തയ്യാറാക്കിയത്.

loan1

എന്നാല്‍ നിയമത്തെ അവഗണിക്കാന്‍ ശ്രമിക്കുന്നവരെ തടയുന്ന നിയമം അവഗണിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷകളായിരിക്കും ലഭിക്കുക. അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷയും ഒരു മില്യണ്‍ ദിര്‍ഹം പിഴയായും നല്‍കേണ്ടിവരും. കൊമേഴ്‌സ്യല്‍ കമ്പനി നിയമ പ്രകാരം സ്ഥാപിച്ചിട്ടുള്ള പൂര്‍ണ്ണമായോ ഭാഗികമായോ ഉടമസ്ഥതയിലുള്ളതുമായ കമ്പനികള്‍ക്കും പുതിയ നിയമത്തിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കും.

ഇതോടെ ബിസിനസ് തകര്‍ന്ന് കടക്കെണിയിലാവര്‍ക്ക് കടം തിരിച്ചടയ്ക്കുന്നതുവരെയും ക്രിമിനല്‍ കേസില്‍ നിന്ന് സുരക്ഷ നല്‍കുന്നതാണ് പ്രസ്തുത നിയമം. നിയമത്തിന് കീഴിലുള്ള കാര്യങ്ങള്‍ നോക്കിനടത്തുന്നതിനായി കമ്മറ്റി ഫിനാന്‍ഷ്യല്‍ സ്ട്രക്ചറിംഗ് എന്ന സമിതിയ്ക്കും ഭാവിയില്‍ രൂപം നല്‍കും. കോടതിയ്ക്ക് പുറത്ത് ഫിനാന്‍ഷ്യല്‍ സ്ട്രക്ചറിംഗിനെക്കുറിച്ചുള്ള പറഞ്ഞുതീര്‍ക്കാനും ഫിനാന്‍ഷ്യല്‍ സ്ട്രക്ചറിംഗ് വിദഗ്ദരെ നിയമിക്കുന്നതുമായിരിക്കും കമ്മറ്റിയുടെ ചുമതലകളില്‍ ചിലത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+