യുഎഇ-ഇന്ത്യ വിമാന യാത്ര: വിശദീകരണവുമായി എയര്‍ ഇന്ത്യ, കേരളത്തിലേക്ക് ആര്‍ടി-പിസിആര്‍ നിര്‍ബന്ധം
ദുബായ്: യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന പ്രവാസികള്‍ക്ക് കൊവിഡ് ആര്‍ടിപിസിആര്‍ റിപ്പോര്‍ട്ട് ആവശ്യമുണ്ടോ. വാക്‌സിന്‍ രണ്ടു ഡോസ് എടുത്തവര്‍ക്ക് ആര്‍ടിപിസിആര്‍ വേണ്ട എന്ന പ്രചാരണമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ എയര്‍ ഇന്ത്യ വിശദീകരണവുമായി രംഗത്തുവന്നു. കേരളത്തിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികള്‍ക്ക് കൊവിഡ് ആര്‍ടിപിസിആര്‍ റിപ്പോര്‍ട്ട് ഇപ്പോഴും നിര്‍ബന്ധമാണെന്ന് കമ്പനി അറിയിച്ചു.
വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ വേണം. എന്നാല്‍ ഇന്ത്യയില്‍ സംസ്ഥാനങ്ങള്‍ക്കിടയിലെ ആഭ്യന്തര യാത്രക്കാര്‍ക്കാണ് ഇളവ് നല്‍കുന്നതെന്ന് എയര്‍ ഇന്ത്യ റീജ്യണല്‍ മാനേജര്‍ പിപി സിങിനെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയിലെ എയര്‍ ഇന്ത്യ ഓഫീസുകളുമായി സംസാരിച്ച ശേഷമാണ് പിപി സിങ് ഇക്കര്യത്തില്‍ വിശദീകരണം നല്‍കിയത്.

ആ 'പ്രണയ'ത്തിന് പിന്നിലെ യാഥാര്‍ഥ്യം വെളിപ്പെടുത്തി നടി പ്രിയ വാര്യര്‍
ഈ വര്‍ഷം ഫെബ്രുവരി 23 മുതല്‍ ഇന്ത്യയിലേക്ക് വരുന്ന രാജ്യാന്തര യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ റിപ്പോര്‍ട്ട് നിര്‍ബന്ധമാണ്. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പുള്ള റിപ്പോര്‍ട്ടാണ് കാണിക്കേണ്ടത്. ഇതിന്റെ കോപ്പി എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുകയാണ് വേണ്ടത്. സെല്‍ഫ് ഡിക്ലറേഷന്‍ ഫോം സമര്‍പ്പിക്കുന്നതിനൊപ്പമാണ് ആര്‍ടിപിസിആറും നല്‍കേണ്ടത്. കുടുംബത്തിലുണ്ടായ മരണം പോലുള്ള അപ്രതീക്ഷിത യാത്രാ വേളയില്‍ മാത്രമാണ് ഇളവ് നല്‍കുക. ഈ വേളയില്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ ഇളവിന് വേണ്ടി അപേക്ഷ സമര്‍പ്പിക്കാം.
Recommended Video
അതേസമയം, ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന യാത്ര നിരോധനം തുടരുകയാണ്. ജൂലൈ 31 വരെയാണ് നിരോധനം എന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന സൂചന. കൊവിഡ് സാഹചര്യം വിലയിരുത്തിയ ശേഷമാകും യാത്ര എന്ന് ആരംഭിക്കണമെന്ന് യുഎഇ ഭരണകൂടവും വിമാന കമ്പനികളും തീരുമാനിക്കുക.
പ്രിയാമണിയും മുസ്തഫ രാജും തമ്മിലുള്ള വിവാഹം നിയമവിരുദ്ധമോ? ചോദ്യം ചെയ്ത് ആദ്യ ഭാര്യ രംഗത്ത്












Click it and Unblock the Notifications