കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ വിട്ടുനില്‍ക്കുന്നവര്‍ക്ക് പണി കിട്ടും!! തിരിച്ചുവരുമ്പോള്‍ അക്കൗണ്ട് 'കാലി'യാകും, പരിധി നിശ്ചയിച്ചു

ഒളിവില്‍ പോയ വീട്ടുജോലിക്കാരെ തിരിച്ചെടുക്കുമ്പോള്‍ സ്വീകരിക്കേണ്ട വ്യവസ്ഥകള്‍ സംബന്ധിച്ചും വിശദീകരണം

Google Oneindia Malayalam News

ദുബായ്: യുഎഇ വിസയുള്ളവര്‍ക്ക് കുറേകാലം രാജ്യം വിട്ട് പുറത്തുനില്‍ക്കാനാകില്ല. ആറ് മാസത്തിലധികം യുഎഇക്ക് പുറത്തുനിന്നാല്‍ തിരിച്ചുവരണമെങ്കില്‍ റി എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിക്കണം. എന്തുകൊണ്ട് ഇത്രയും കാലം പുറത്തുനിന്നു എന്നതിന് കൃത്യമായ കാരണം ബോധിപ്പിക്കുകയും വേണം. ഇങ്ങനെ പരിശോധനകള്‍ക്ക് ശേഷം തിരിച്ച് യുഎഇയിലേക്ക് വരാന്‍ അവസരം ലഭിച്ചാലും പരിധി വിട്ട് പുറത്തുനിന്നതിന് പിഴ ഒടുക്കേണ്ടി വരും.

അതായത്, റസിഡന്‍സി വിസയുള്ളവര്‍ക്ക് രാജ്യം വിട്ടു നില്‍ക്കുന്നതിന് കൃത്യമായ കാരണം വേണം. പരിധി കഴിഞ്ഞ് പുറത്തുനിന്നാല്‍ ഓരോ 30 ദിവസം കണക്കാക്കി പിഴ ഈടാക്കും. ഇതുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ ഇങ്ങനെ...

റീ എന്‍ട്രി പെര്‍മിറ്റ്

റീ എന്‍ട്രി പെര്‍മിറ്റ്

റസിഡന്‍സി വിസയുള്ളവര്‍ ആറ് മാസത്തിലധികം യുഎഇക്ക് പുറത്തുനിന്നാല്‍ തിരിച്ചുവരാന്‍ റീ എന്‍ട്രി പെര്‍മിറ്റിന് വേണ്ടി അപേക്ഷിക്കണം. ഇത്തരത്തില്‍ അപേക്ഷ നല്‍കുന്നവര്‍ക്ക് 48 മണിക്കൂറിനകം മറുപടി ലഭിക്കും. നടപടി പൂര്‍ത്തിയാക്കിയ ശേഷം ഇമെയില്‍ വഴിയാണ് മറുപടി ലഭിക്കുക. ഇതുസംബന്ധിച്ച് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് (ഐസിപി) ആണ് അറിയിച്ചത്.

മൂന്ന് രേഖകള്‍ വേണം

മൂന്ന് രേഖകള്‍ വേണം

യുഎഇ തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പി, പാസ്‌പോര്‍ട്ടിന്റെ കോപ്പി, ഇത്രയധികംകാലം യുഎഇക്ക് പുറത്ത് നില്‍ക്കാനുള്ള കാരണം ബോധിപ്പിക്കുന്ന രേഖ എന്നിവയാണ് റീ എന്‍ട്രി പെര്‍മിറ്റിന് വേണ്ടി അപേക്ഷിക്കുന്നവര്‍ സമര്‍പ്പിക്കേണ്ടത്. ഈ നടപടികള്‍ക്ക് ഫീസ് ഈടാക്കും. നല്‍കുന്ന വിവരങ്ങള്‍ വ്യക്തമല്ലെങ്കില്‍ അപേക്ഷ നിരസിക്കും. ഇക്കാര്യം 48 മണിക്കൂറിനകം അപേക്ഷകനെ അറിയിക്കുകയും ചെയ്യും.

അല്‍പ്പം ചെലവുണ്ട്

അല്‍പ്പം ചെലവുണ്ട്

പെര്‍മിറ്റ് ലഭിച്ചുകഴിഞ്ഞാല്‍ 30 ദിവസത്തിനകം യുഎഇയില്‍ പ്രവേശിക്കണം. 150 ദിര്‍ഹമാണ് ഇതുമായി ബന്ധപ്പെട്ട നടപടികള്‍ക്കുള്ള ഫീസ്. ആറ് മാസത്തിലധികം വിദേശത്ത് നില്‍ക്കുന്നവര്‍, ആറ് മാസം കഴിഞ്ഞുള്ള ഓരോ 30 ദിവസത്തിനും 100 ദിര്‍ഹം വീതം പിഴയൊടുക്കുകയും വേണം. പോക്കറ്റ് കാലിയാകുന്ന നടപടിയാണിതെന്ന് സാരം. മൂന്ന് തവണ അപേക്ഷ നിരസിച്ചാല്‍ പണം തിരിച്ചുനല്‍കും. ആറ് മാസത്തിനകമാകും ഈ തുക തിരിച്ചുകിട്ടുക.

വീട്ടുജോലിക്കാരുടെ സുരക്ഷ

വീട്ടുജോലിക്കാരുടെ സുരക്ഷ

അതേസമയം, വീട്ടുജോലിക്കാരുമായി ബന്ധപ്പെട്ട പുതിയ തീരുമാനങ്ങളും യുഎഇ പ്രഖ്യാപിച്ചിട്ടുണ്ട്. ജോലിക്കാര്‍ക്ക് ആരോഗ്യ, തൊഴില്‍ സുരക്ഷ ഒരുക്കേണ്ടത് സ്‌പോണ്‍സറുടെ ചുമതലയാണ്. അത് ചെയ്തില്ലെങ്കില്‍ 1000-10000 ദിര്‍ഹം പിഴ ചുമത്തും. രണ്ട് മാസത്തിലധികം ശമ്പളം നല്‍കിയില്ലെങ്കിലും ജോലിക്കാരെ കൈയ്യേറ്റം ചെയ്താലും സ്‌പോണ്‍സറുടെ മന്ത്രാലയ ഫയല്‍ മരവിപ്പിക്കും.

പുനര്‍നിയമനം സാധ്യമല്ല

പുനര്‍നിയമനം സാധ്യമല്ല

ജോലിയില്‍ നിന്ന് ഒളിച്ചോടിയവര്‍ക്ക് വീണ്ടും നിയമനം നല്‍കാന്‍ സാധിക്കില്ല. അത്തരത്തില്‍ നിയമനം നല്‍കിയാല്‍ 5000 ദിര്‍ഹം പിഴ ചുമത്തും. ഇത്തരത്തില്‍ ജോലി വിട്ടുപോയവര്‍ പുതിയ വിസയിലേക്ക് മാറണം. അല്ലെങ്കില്‍ വിസ റദ്ദാക്കി യുഎഇ വിടണം. ഗാര്‍ഹിക ജോലിക്ക് ആളെ നിയമിക്കുമ്പോള്‍ വ്യക്തമായ വ്യവസ്ഥകള്‍ പാലിക്കണം.

വ്യാജ പരാതിക്ക് പിഴ

വ്യാജ പരാതിക്ക് പിഴ

വീട്ടുജോലിക്ക് ആളെ നിയമിക്കുന്നത് റിക്രൂട്ടിങ് ഓഫീസ് വഴിയാകണം. സ്‌പോണ്‍സര്‍ക്ക് കീഴില്‍ മാത്രമാകണം ജോലി. സ്‌പോണ്‍സറുടെ അടുത്ത ബന്ധുക്കളുടെ വീട്ടില്‍ സമ്മതത്തോടെ ജോലി ചെയ്യിക്കാം. ഇതെല്ലാം വ്യക്തമാകുന്ന തൊഴില്‍ കരാറില്‍ സ്‌പോണ്‍സറും തൊഴിലാളിയും ഒപ്പുവയ്ക്കണം. മാനവ വിഭവശേഷി മന്ത്രാലയം ഈ കരാറില്‍ ഒപ്പുവയ്ക്കുകയും വേണം. തൊഴിലാളിക്കെതിരെ വ്യാജ പരാതി നല്‍കിയാല്‍ സ്‌പോണ്‍സര്‍ക്ക് 5000 ദിര്‍ഹം പിഴ ചുമത്തും.

സ്വര്‍ണം വാങ്ങാന്‍ പറ്റിയ സമയം!! വില ഇടിഞ്ഞുതാഴ്ന്നു!! 1000 രൂപയോളം കുറവ്... നിലവാരം അറിയാംസ്വര്‍ണം വാങ്ങാന്‍ പറ്റിയ സമയം!! വില ഇടിഞ്ഞുതാഴ്ന്നു!! 1000 രൂപയോളം കുറവ്... നിലവാരം അറിയാം

മോദി-ശൈഖ് മുഹമ്മദ് ചര്‍ച്ച

മോദി-ശൈഖ് മുഹമ്മദ് ചര്‍ച്ച

അതേസമയം, യുഎഇ പ്രസിഡന്റ് ശൈഷ് മുഹമ്മദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ടെലിഫോണില്‍ ചര്‍ച്ച നടത്തി. ബന്ധം ശക്തമാക്കുന്ന കാര്യങ്ങളാണ് ചര്‍ച്ച ചെയ്തത്. രാജ്യാന്തര കാര്യങ്ങളും ചര്‍ച്ച ചെയ്തു. ഇരുരാജ്യങ്ങളും നേരത്തെ വ്യാപാര കരാറില്‍ ഒപ്പുവച്ചിരുന്നു. അതിന് ശേഷം പരസ്പരമുള്ള വ്യാപാരം ശക്തിപ്പെട്ടിട്ടുണ്ട്.

നടന്‍ ബാബുരാജ് അറസ്റ്റില്‍; അടിമാലി സ്റ്റേഷനിലെത്തിയ വേളയില്‍ പോലീസ് നടപടി, കേസ് ഇങ്ങനെനടന്‍ ബാബുരാജ് അറസ്റ്റില്‍; അടിമാലി സ്റ്റേഷനിലെത്തിയ വേളയില്‍ പോലീസ് നടപടി, കേസ് ഇങ്ങനെ

English summary
UAE News: Residency Visa Holders Can Apply To Re Entry With Fine And Huroob Must New Visa For Job
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X