Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്പോണ്‍സർ കടമ്പയില്ലാതെ ഇനി യുഎയില്‍ പോവാം, തൊഴില്‍ അന്വേഷിക്കാം; ഗ്രീന്‍ വിസയും അടുത്ത മാസം മുതല്‍

അബുദാബി: യു എ ഇയില്‍ പുതിയ 5 വർഷത്തെ ഗ്രീന്‍ വിസ സംവിധാനം ഒക്ടോബർ 3 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് പ്രഖ്യാപിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി സിറ്റിസൺഷിപ്പ് കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി. പ്രവാസികള്‍ക്ക് 5 വർഷത്തേക്ക് സ്വയം സ്പോണ്‍സർ ചെയ്യാന്‍ സാധിക്കും എന്നുള്ളതാണ് ഗ്രീന്‍ വിസയുടെ ഏറ്റവും വലിയ സവിശേഷത.

അഞ്ച് വർഷത്തെ ഗ്രീന്‍ വിസ ഉടമകൾക്ക് ഒരു സ്പോൺസറോ തൊഴിലുടമയോ ഇല്ലാതെ കുടുംബത്തെ കൊണ്ടുവരാൻ അനുവദിക്കുന്നു. വൈദഗ്ധ്യമുള്ള തൊഴിലാളികൾ, സ്വയം തൊഴിൽ ദാതാക്കൾ, ഫ്രീലാൻസർമാർ തുടങ്ങിയവർക്കായി ഈ വിസ ലഭ്യമാണ്. മറ്റ് ആവശ്യകതകളിൽ ഒരു ബാച്ചിലേഴ്സ് ബിരുദമോ തത്തുല്യവും കൂടാതെ 15,000 ദിർഹം കുറഞ്ഞ ശമ്പളവും ഈ വിസയുടെ യോഗ്യതയാണ്.

യു എ ഇയിൽ വിദേശികളുടെ പ്രവേശനത്തിനും

യു എ ഇയിൽ വിദേശികളുടെ പ്രവേശനത്തിനും താമസത്തിനുമുള്ള പുതിയ എക്‌സിക്യൂട്ടീവ് ചട്ടങ്ങൾ ഒക്ടോബർ മൂന്നിന് നടപ്പാക്കുമെന്നാണ് അതോറിറ്റിയിലെ റസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ഡയറക്ടർ ജനറൽ മേജർ ജനറൽ സുൽത്താൻ യൂസഫ് അൽ നുഐമി അറിയിച്ചിരിക്കുന്നത്.

സാരിയില്‍ ഇത്ര സുന്ദരിയായി വേറെയാരുണ്ട്: കറുപ്പിലാറാടി വിദ്യാ ബാലന്‍, വൈറല്‍ ചിത്രങ്ങള്‍

വിദഗ്‌ധ തൊഴിലാളികൾ, ശാസ്‌ത്രീയ വൈദഗ്‌ധ്യമുള്ളവർ,

വിദഗ്‌ധ തൊഴിലാളികൾ, ശാസ്‌ത്രീയ വൈദഗ്‌ധ്യമുള്ളവർ, പരിചയസമ്പന്നരായ ആളുകൾ, സർഗ്ഗാത്മകതയുള്ളവർ, വിദഗ്ധരായ സ്‌പെഷ്യലിസ്റ്റുകൾ എന്നിവരെ ആകർഷിച്ചുകൊണ്ട് സുസ്ഥിര വികസന പ്രക്രിയയെയും സാമ്പത്തിക വൈവിധ്യവൽക്കരണ നയത്തെയും പിന്തുണയ്‌ക്കുന്ന നവീകരിച്ച വിസ സംവിധാനമാണ് രാജ്യം ആവിഷ്കരിക്കുന്നതെന്നും നുഐമി പറഞ്ഞു.

ഉൽപ്പാദനക്ഷമതയും സമ്പദ്‌വ്യവസ്ഥയുടെ മത്സരശേഷി വർധിപ്പിക്കലും

ഉൽപ്പാദനക്ഷമതയും സമ്പദ്‌വ്യവസ്ഥയുടെ മത്സരശേഷി വർധിപ്പിക്കലും ഇതിലൂടെ ലക്ഷ്യമിടുന്നു. ഒക്ടോബർ 3 മുതൽ പുതിയ വിസ പ്രാബല്യത്തിൽ വരും. വൈദഗ്‌ധ്യമുള്ള തൊഴിലാളികൾക്കുള്ളത്, സ്വയം തൊഴിലിനുള്ളത്, ഒരു ഗ്യാരന്റർ ഇല്ലാതെ ഒരു വാണിജ്യ പ്രവർത്തനത്തിൽ നിക്ഷേപകനോ പങ്കാളിക്കോ വേണ്ടിയുള്ളത് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് ഗ്രീന്‍ വിസ ലഭ്യമാവുന്നത്.

പുതുക്കിയ വിസ സംവിധാനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച

പുതുക്കിയ വിസ സംവിധാനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച മറ്റൊരു തരം വിസയാണ് തൊഴിലന്വേഷകർക്കുള്ള വിസ. ജോലി, നിക്ഷേപം, ബിസിനസ് അവസരങ്ങൾ എന്നിവ അന്വേഷിച്ച് കണ്ടെത്തുന്നതിന് സ്പോൺസറുടെയോ ഹോസ്റ്റിന്റെയോ ആവശ്യമില്ലാതെ യുഎഇയിലേക്ക് വരാൻ ഈ വിസയിലൂടെ സാധിക്കുന്നു. ഐസിപി എമിറാത്തികൾക്കുള്ള യുഎഇ പാസ്‌പോർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പേപ്പറിന് പകരം, ലേസർ, പോളികാർബണേറ്റ് മെറ്റീരിയലുകൾ ഉപയോഗിച്ചാണ് ന്യൂ ജനറേഷൻ ഡോക്യുമെന്റ് പ്രിന്റ് ചെയ്തിരിക്കുന്നത്.

തൊഴിലന്വേഷകർക്ക് യു എ ഇ യിലെ അവസരങ്ങൾ

തൊഴിലന്വേഷകർക്ക് യു എ ഇ യിലെ അവസരങ്ങൾ അടുത്തറിയാൻ തൊഴില്‍ വിസയും അവതരിക്കപ്പെട്ടിട്ടുണ്ട്. ഈ വിസയ്ക്ക് ഒരു സ്പോൺസറോ ഹോസ്റ്റോ ആവശ്യമില്ല, കൂടാതെ ലോകത്തിലെ ഏറ്റവും മികച്ച 500 സർവ്വകലാശാലകളിലെ ബാച്ചിലേഴ്സ് ഡിഗ്രി ഹോൾഡർമാർക്കോ തത്തുല്യരായ പുതിയ ബിരുദധാരികൾക്കും അതുപോലെ തന്നെ ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം ഒന്നാമത്തേതോ രണ്ടാമത്തേതോ മൂന്നാമത്തേതോ ആയ നൈപുണ്യ തലങ്ങളിൽ തരംതിരിക്കപ്പെട്ടവർക്കും ഈ വിസ ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+