10 ലക്ഷം അറബിക്കുട്ടികള്‍ക്ക് പ്രോഗ്രാമിംഗ് പഠിപ്പിക്കാന്‍ യുഎഇ; പ്രവാസികള്‍ക്ക് പണി കിട്ടുമോ?
10 ലക്ഷം അറബിക്കുട്ടികള്‍ക്ക് പ്രോഗ്രാമിംഗ് പഠിപ്പിക്കാന്‍ യുഎഇ, പ്രവാസികള്‍ക്ക് പണി കിട്ടുമോ?
ദുബായ്: 10 ലക്ഷം അറബ് വിദ്യാര്‍ഥികളെ കംപ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമിംഗ് പഠിപ്പിക്കാനുള്ള ഒരുക്കത്തിലാണ് യുഎഇ. പ്രോഗ്രാമിംഗ് രംഗത്ത് രാജ്യത്തിന്റെ ഭാവി സുരക്ഷിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
ചോദ്യം വിദ്യാര്‍ഥികള്‍ തീരുമാനിക്കും... അടിമുടി മാറി എസ്എസ്എല്‍സി പരീക്ഷ, തിയ്യതി പ്രഖ്യാപിച്ചു
കോഡിംഗ് ആണ് ആധുനിക യുഗത്തിന്റെ ഭാഷ. അതുകൊണ്ട് തന്നെ ഭാവിയില്‍ ഈ രംഗത്ത് മികവുറ്റവരാക്കി അറബികളെ മാറ്റാന്‍ അവരില്‍ നിന്നുള്ള 10 ലക്ഷം പേരെയെങ്കിലും ഈ ഭാഷ പഠിപ്പിക്കാനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്- ശെയ്ഖ് മുഹമ്മദ് പറഞ്ഞു. പ്രോഗ്രാമിംഗ് പരിശീലനം പൂര്‍ണമായും സൗജന്യമായിരിക്കും. എന്നുമാത്രമല്ല, മിടുക്കരായ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും 10 ലക്ഷം ഡോളറിനു മുകളിലുള്ള പാരിതോഷികവും ലഭിക്കും. പ്രോഗ്രാമിംഗ് രംഗത്ത് അറബികളുടെ ഭാവി സുരക്ഷിതമാക്കുന്നതോടൊപ്പം അറബ് യുവാക്കള്‍ക്ക് വന്‍ തൊഴില്‍ സാധ്യതയാവും ഇത് തുറന്നിടുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ഡിജിറ്റല്‍ സാമ്പത്തിക വ്യവസ്ഥയുടെ നെടുംതൂണുകളായി മാറാന്‍ ഇവര്‍ക്ക് സാധിക്കും.

മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനീഷ്യേറ്റീവ്‌സ് ഫൗണ്ടേഷനാണ് പദ്ധതി നടപ്പാക്കുന്നത്. മേഖലയില്‍ പ്രതീക്ഷ വളര്‍ത്തിയെടുക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും മേഖലയെ ആഗോളനേതൃത്വത്തിലേക്കുയര്‍ത്താന്‍ യുവാക്കളെ പ്രാപ്തരാക്കുകയും ചെയ്യുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. താല്‍പര്യമുള്ള അറബ് മേഖലയിലെ വിദ്യാര്‍ഥികള്‍ www.arabcoders.ae എന്ന വെബ്‌സൈറ്റല്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ശെയ്ഖ് മുഹമ്മദ് ആഹ്വാനം ചെയ്തു. മികച്ച അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി സഹകരിച്ചാണ് യു.എ.ഇ ഈ പദ്ധതി നടപ്പാക്കുന്നത്. അറബ് യുവാക്കള്‍ നല്ല പ്രതിഭയുള്ളവരാണ്. അവര്‍ക്കാവശ്യം നല്ല പിന്തുണയാണ്. മേഖലയെ ശോഭയാര്‍ന്ന ഭാവിയിലേക്ക് ഉയര്‍ത്തുന്നതില്‍ സുപ്രധാന ചുവടുവയ്പ്പായി ഇത് മാറട്ടെ എന്നും അദ്ദേഹം ആശംസിച്ചു.












Click it and Unblock the Notifications