• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുഹൃത്തിനെ കാണാന്‍ പോവാനും ഇനി യുഎഇ വിസ, സ്പോണ്‍സറും ആവശ്യമില്ല: യുഎഇ വിസകള്‍-അറിയേണ്ടതെല്ലാം

Google Oneindia Malayalam News

ദുബായ്: വലിയ രീതിയില്‍ വിപുലീകരിച്ച ഗോൾഡൻ വിസ സ്കീം, പുതിയ അഞ്ച് വർഷത്തെ ഗ്രീൻ റെസിഡൻസി, മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ, ജോബ് ഹണ്ടിംഗ് എൻട്രി പെർമിറ്റുകൾ എന്നിവയ്ക്കൊപ്പം പുതിയ റെസിഡൻസി നിയമ പരിഷ്കാരങ്ങളും അടുത്ത മാസം മുതലാണ് യു എ ഇയില്‍ പ്രാബല്യത്തിൽ വരാനിരിക്കുന്നത്. യു എ ഇയിൽ താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ പ്രവാസികൾക്കും സന്ദർശകർക്കും പുതിയ സംവിധാനം വലിയ രീതിയില്‍ പ്രയോജനപ്പെട്ടേക്കും.

യു എ ഇയിൽ ദീർഘകാലം ജോലി ചെയ്യാനും താമനസിക്കാനും ആഗ്രഹിക്കുന്ന വിദേശികൾക്കും വലിയ ആസ്തിയുള്ള വ്യക്തികൾക്കു പുതിയ പരിഷ്കാരങ്ങള്‍ എമിറേറ്റ്സിനെ കൂടുതൽ നിക്ഷേപ സൗഹൃദ രാജ്യമാക്കി മാറ്റുകയും ചെയ്യും.

ആണ്‍കുട്ടിയോടൊപ്പമുള്ള ചിത്രം കണ്ടാല്‍ ബോയ് ഫ്രണ്ടാണെന്നാണ് പ്രചരണം: അതിനുള്ള കാശില്ലെന്നും ദില്‍ഷആണ്‍കുട്ടിയോടൊപ്പമുള്ള ചിത്രം കണ്ടാല്‍ ബോയ് ഫ്രണ്ടാണെന്നാണ് പ്രചരണം: അതിനുള്ള കാശില്ലെന്നും ദില്‍ഷ

ഏപ്രിൽ പകുതിയോടെ പ്രഖ്യാപിച്ച യുഎഇ കാബിനറ്റ്

ഏപ്രിൽ പകുതിയോടെ പ്രഖ്യാപിച്ച യുഎഇ കാബിനറ്റ് തീരുമാനമനുസരിച്ച്, ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 90 ദിവസത്തിന് ശേഷം പ്രവേശന, താമസ നിയമങ്ങളുമായി ബന്ധപ്പെട്ട ഈ പുതിയ എക്സിക്യൂട്ടീവ് നിയന്ത്രണങ്ങളെല്ലാം പ്രാബല്യത്തിൽ വരും. ഏപ്രിലിൽ പ്രഖ്യാപിച്ച വിസകളുടെ ലിസ്റ്റാണ് ഞങ്ങള്‍ ഇവിടെ പരിചയപ്പെടുത്തുന്നത്. അവയിൽ മിക്കതും അടുത്ത മാസം മുതൽ പ്രാബല്യത്തിൽ വരും.

ഈ ചിത്രം എങ്ങനെയുണ്ട്.. പൊളിയല്ലേ, അല്ലേല്‍ ഇതോ: വ്യത്യസ്ത ലുക്കില്‍ പൊളിച്ചടുക്കി രഞ്ജിനി ജോസ്

മൾട്ടി എൻട്രി ടൂറിസ്റ്റ് വിസ: പുതിയ അഞ്ച് വർഷത്തെ മൾട്ടി എൻട്രി ടൂറിസ്റ്റ് വിസയ്ക്ക് ഒരു സ്പോൺസർ ആവശ്യമില്ല. കൂടാതെ 90 ദിവസം വരെ യുഎഇയിൽ താമസിക്കാൻ അനുവദിക്കുന്നു.90 ദിവസത്തേക്ക് കൂടി കാലാവധി നീട്ടാന്‍ സാധിക്കും. ടൂറിസ്റ്റ് വിസയിൽ ഒരാൾക്ക് പരമാവധി 180 ദിവസം താമസിക്കാം. അപേക്ഷിക്കുന്നതിന് മുമ്പ് കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ അപേക്ഷകന് 4,000 ഡോളർ (ദിർഹം 14,700) അല്ലെങ്കിൽ വിദേശ കറൻസികളിൽ അതിന് തുല്യമായ ബാങ്ക് ബാലൻസ് ഉണ്ടായിരിക്കണം.

മൾട്ടി എൻട്രി ടൂറിസ്റ്റ് വിസ: പുതിയ അഞ്ച് വർഷത്തെ മൾട്ടി എൻട്രി ടൂറിസ്റ്റ് വിസയ്ക്ക് ഒരു സ്പോൺസർ ആവശ്യമില്ല. കൂടാതെ 90 ദിവസം വരെ യുഎഇയിൽ താമസിക്കാൻ അനുവദിക്കുന്നു.90 ദിവസത്തേക്ക് കൂടി കാലാവധി നീട്ടാന്‍ സാധിക്കും. ടൂറിസ്റ്റ് വിസയിൽ ഒരാൾക്ക് പരമാവധി 180 ദിവസം താമസിക്കാം. അപേക്ഷിക്കുന്നതിന് മുമ്പ് കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ അപേക്ഷകന് 4,000 ഡോളർ (ദിർഹം 14,700) അല്ലെങ്കിൽ വിദേശ കറൻസികളിൽ അതിന് തുല്യമായ ബാങ്ക് ബാലൻസ് ഉണ്ടായിരിക്കണം.

നിക്ഷേപകർക്കും സംരംഭകർക്കും

ബിസിനസ് വിസ: നിക്ഷേപകർക്കും സംരംഭകർക്കും ഒരു സ്പോൺസറോ ഹോസ്റ്റോ ആവശ്യമില്ലാതെ ഒരു ബിസിനസ് വിസയ്ക്ക് അപേക്ഷിക്കാം.

ബന്ധുക്കളെ/സുഹൃത്തുക്കളെ സന്ദർശിക്കാനുള്ള വിസ: ഒരു വിദേശിയ്ക്ക് യുഎഇ പൗരന്റെയോ താമസക്കാരന്റെയോ ബന്ധുവോ സുഹൃത്തോ ആണെങ്കിൽ ഈ വിസയ്ക്ക് അപേക്ഷിക്കാം. ഇതിന് ഒരു സ്പോൺസറോ ഹോസ്റ്റോ ആവശ്യമില്ല.

താത്കാലിക തൊഴിൽ വിസ:

താത്കാലിക തൊഴിൽ വിസ: പ്രൊബേഷൻ ടെസ്റ്റിംഗ് അല്ലെങ്കിൽ പ്രോജക്ട് അധിഷ്ഠിത ജോലി പോലെയുള്ള താൽക്കാലിക തൊഴിൽ നിയമനം ഉള്ളവർക്ക് ഈ വിസയ്ക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ ഒരു താൽക്കാലിക തൊഴിൽ കരാറോ തൊഴിലുടമയിൽ നിന്നുള്ള ഒരു കത്തും ഫിറ്റ്നസ് തെളിവും സമർപ്പിച്ചാല്‍ വിസ ലഭിക്കും.

പഠന/പരിശീലനത്തിനുള്ള വിസ:

പഠന/പരിശീലനത്തിനുള്ള വിസ: പരിശീലനം, പഠന കോഴ്സുകൾ, ഇന്റേൺഷിപ്പ് പ്രോഗ്രാമുകൾ എന്നിവയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ആളുകളെയോ വിദ്യാർത്ഥികളെയോ ലക്ഷ്യമിട്ടുള്ളതാണ് ഈ വിസ. പൊതു-സ്വകാര്യ മേഖലയിലെ വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങൾക്ക് ഈ വിസ സ്പോൺസർ ചെയ്യാവുന്നതാണ്. പഠനത്തിന്റെയോ പരിശീലനത്തിന്റെയോ ഇന്റേൺഷിപ്പ് പ്രോഗ്രാമിന്റെയും അതിന്റെ കാലാവധിയുടെയും വിശദാംശങ്ങൾ വ്യക്തമാക്കുന്ന സ്ഥാപനത്തിൽ നിന്നുള്ള ഒരു കത്ത് ഈ വിസയ്ക്ക് ആവശ്യമാണ്.

തൊഴിലന്വേഷകർക്ക് യുഎഇയിലെ അവസരങ്ങൾ

ഫാമിലി വിസ: മുമ്പ്, മാതാപിതാക്കൾക്ക് 18 വയസ്സിന് താഴെയുള്ള കുട്ടികളെ മാത്രമേ സ്പോൺസർ ചെയ്യാൻ കഴിയൂ. ഇപ്പോൾ ആൺ കുട്ടികളെ 25 വയസ്സ് വരെ സ്പോൺസർ ചെയ്യാം. വികലാംഗരായ കുട്ടികൾക്കും പ്രത്യേക പെർമിറ്റ് ലഭിക്കും, അവിവാഹിതരായ പെൺമക്കൾക്ക് അനിശ്ചിതകാലത്തേക്ക് സ്പോൺസർ ചെയ്യാം.

തൊഴിൽ വിസ: തൊഴിലന്വേഷകർക്ക് യുഎഇയിലെ അവസരങ്ങൾ അടുത്തറിയാൻ ഈ പുതിയ വിസ പ്രയോജനപ്പെടുത്താം. ഈ വിസയ്ക്ക് ഒരു സ്പോൺസറോ ഹോസ്റ്റോ ആവശ്യമില്ല, കൂടാതെ ലോകത്തിലെ ഏറ്റവും മികച്ച 500 സർവ്വകലാശാലകളിലെ ബാച്ചിലേഴ്സ് ഡിഗ്രി ഹോൾഡർമാർക്കോ തത്തുല്യരായ പുതിയ ബിരുദധാരികൾക്കും അതുപോലെ തന്നെ ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം ഒന്നാമത്തേതോ രണ്ടാമത്തേതോ മൂന്നാമത്തേതോ ആയ നൈപുണ്യ തലങ്ങളിൽ തരംതിരിക്കപ്പെട്ടവർക്കും ഈ വിസ ലഭിക്കും.

അഞ്ച് വർഷത്തെ വിസ ഉടമകൾക്ക്

ഗ്രീൻ വിസ: അഞ്ച് വർഷത്തെ ഗ്രീന്‍ വിസ ഉടമകൾക്ക് ഒരു സ്പോൺസറോ തൊഴിലുടമയോ ഇല്ലാതെ കുടുംബത്തെ കൊണ്ടുവരാൻ അനുവദിക്കുന്നു. വൈദഗ്ധ്യമുള്ള തൊഴിലാളികൾ, സ്വയം തൊഴിൽ ദാതാക്കൾ, ഫ്രീലാൻസർമാർ തുടങ്ങിയവർക്കായി ഈ വിസ ലഭ്യമാണ്. മറ്റ് ആവശ്യകതകളിൽ ഒരു ബാച്ചിലേഴ്സ് ബിരുദമോ തത്തുല്യവും കൂടാതെ 15,000 ദിർഹം കുറഞ്ഞ ശമ്പളവും ഈ വിസയുടെ യോഗ്യതയാണ്.

ഗോൾഡൻ വിസകൾ:

ഗോൾഡൻ വിസകൾ: ദീർഘകാലാടിസ്ഥാനത്തിൽ രാജ്യത്തെ മികച്ച ജീവിത നിലവാരം ആസ്വദിക്കാൻ ആഗ്രഹിക്കുന്ന നിരവധി പ്രൊഫഷണൽ വിഭാഗങ്ങൾക്കും നിക്ഷേപകർക്കുമായാണ് യുഎഇ ഗോൾഡൻ വിസ പ്രഖ്യാപിച്ചത്. റിയല്‍ എസ്റ്റേറ്റ്, സ്റ്റാർട്ടപ്പ്, ശാസ്ത്രജ്ഞർ, അസാധാരണ പ്രതിഭ, വിദഗ്ധ തൊഴിലാളികള്‍, വിദ്യാർത്ഥികള്‍ തുടങ്ങിയ വ്യത്യസ്ത വിഭാഗങ്ങൾക്കുള്ള ഗോൾഡൻ വിസകള്‍ ലഭ്യമാണ്.

 എനിക്ക് ചിരിയാണ് വന്നത്: ഇത് കേരളത്തിലെ അല്ല, തമിഴ്നാട്ടിലെ കുഴി; മറുപടിയുമായി കുഞ്ചാക്കോ ബോബന്‍ എനിക്ക് ചിരിയാണ് വന്നത്: ഇത് കേരളത്തിലെ അല്ല, തമിഴ്നാട്ടിലെ കുഴി; മറുപടിയുമായി കുഞ്ചാക്കോ ബോബന്‍

Recommended Video

cmsvideo
  തീവ്ര ന്യൂനമര്‍ദ്ദം. കടലാക്രമണ മുന്നറിയിപ്പ് | *Weather
  English summary
  UAE visa to visit friends : UAE visas-all you need to know
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X