ഖത്തര്‍ യാത്രയില്‍ അനിശ്ചിതത്വം; എയര്‍ ബബിള്‍ കരാര്‍ പുതുക്കിയില്ല... യാത്രക്കാര്‍ വിമാനത്താവളത്തില്‍
ദോഹ: ഖത്തര്‍-ഇന്ത്യ സര്‍ക്കാരുകള്‍ ഒപ്പുവച്ച എയര്‍ ബബിള്‍ കരാറിന്റെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ആശയക്കുഴപ്പം. ജൂണ്‍ 30ന് കരാറിന്റെ കാലാവധി തീര്‍ന്നു. ഇതിന് മുമ്പ് തന്നെ കരാര്‍ പുതുക്കേണ്ടിയിുന്നു. അതുണ്ടായില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂണ്‍ 30ന് രാത്രിക്ക് ശേഷം ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വിമാന സര്‍വീസ് മുടങ്ങി. യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടങ്ങിയ അവസ്ഥയുമുണ്ടായി. സാങ്കേതികമായ കാരണങ്ങളാലാണ് കരാര്‍ പുതുക്കാതെ പോയത് എന്നാണ് വിവരം. പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

"നമുക്കൊരുക്കാം അവർ പഠിക്കട്ടെ'; SFI പഠന വണ്ടി യാത്ര തുടങ്ങി- ചിത്രങ്ങൾ
കഴിഞ്ഞ വര്‍ഷം മെയ് മാസത്തോടെയാണ് പ്രവാസികളുടെയും ഇന്ത്യയിലെ വിദേശ പൗരന്മാരുടെയും യാത്രയ്ക്ക് സൗകര്യം ഒരുക്കാന്‍ എയര്‍ ബബിള്‍ കരാറില്‍ ഒപ്പിടാന്‍ ഇന്ത്യ തീരുമാനിച്ചത്. ഖത്തര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളുമായും യൂറോപ്പിലെയും മറ്റു രാജ്യങ്ങളുമായും ഇന്ത്യ എയര്‍ ബബിള്‍ കരാറിലെത്തി. മൊത്തം 20ലധികം രാജ്യങ്ങളുമായിട്ടാണ് ഈ കരാര്‍ നിലവിലുള്ളത്.
ഇതുപ്രകാരം കരാര്‍ ഒപ്പുവച്ച രാജ്യങ്ങളിലെ ഔദ്യോഗിക വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താം. മറ്റു രാജ്യങ്ങളിലെ കമ്പനികള്‍ക്ക് ഈ അവസരം വിനിയോഗിക്കാനാകില്ല. കൊവിഡ് നിബന്ധനകള്‍ പാലിച്ചാകും സര്‍വീസ് നടത്തുക. ഖത്തര്‍ വിസയുള്ള ഇന്ത്യക്കാര്‍ക്ക് മാത്രമേ ഈ കരാര്‍ പ്രകാരം ദോഹയിലേക്ക് വിമാന യാത്ര അനുവദിക്കൂ. അവധിക്ക് നാട്ടിലെത്തിയ പ്രവാസികള്‍ക്ക് ഏറെ ആശ്വാസമായിരുന്നു എയര്‍ ബബിള്‍ കരാര്‍. ഇപ്പോള്‍ നേരിട്ടിരിക്കുന്ന തടസം താല്‍ക്കാലികമാണ് എന്നാണ് വിവരം. ഇന്ന് രാത്രിയോടെ പ്രതിസന്ധി അവസാനിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹോട്ട് ലുക്കില്‍ മോണൽ ഗജ്ജര്‍; ട്രെന്‍ഡിംഗായി പുതിയ ഫോട്ടോഷൂട്ട്












Click it and Unblock the Notifications