വാറ്റ് നികുതിയുടെ മറവില്‍ പകല്‍ക്കൊള്ള; അബൂദാബിയില്‍ 15 വ്യാപാര സ്ഥാപനങ്ങള്‍ക്ക് താഴ് വീണു
അബൂദാബി: രാജ്യത്ത് നടപ്പാക്കിയ മൂല്യവര്‍ധിത നികുതിയുടെ മറവില്‍ സാധനങ്ങള്‍ക്ക് അന്യായമായി അമിത വില ഈടാക്കിയ അബൂദാബിയിലെ 15 വ്യാപാര സ്ഥാപനങ്ങള്‍ അധികൃതര്‍ അടച്ചുപൂട്ടി. വാറ്റ് നടപ്പാക്കിയതുമായി ബന്ധപ്പെട്ട് ഇറക്കിയ സര്‍ക്കുലറുകള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് അബൂദാബി സാമ്പത്തിക വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ കടകളില്‍ നടത്തിയ റെയിഡുകളില്‍ വിലവര്‍ധന പിടിക്കപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.
നിര്‍ദ്ദേശിക്കപ്പെട്ട അഞ്ച് ശതമാനത്തേക്കാള്‍ കൂടുതല്‍ നികുതി ഈടാക്കുന്നതായി കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കെതിരേയാണ് നടപടിയെടുത്തത്.വാറ്റ് നടപ്പാക്കിയതിനെ തുടര്‍ന്ന് വ്യാപാര സ്ഥാപനങ്ങള്‍ അനധികൃതമായി വില വര്‍ധിപ്പിക്കുന്നതായും ബില്ലുകളില്‍ കൃത്രിമം കാണിക്കുന്നതായും വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് സാമ്പത്തികകാര്യമന്ത്രി സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍ മന്‍സൂരിയെ ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ ഫെബ്രുവരി 27ന് ചോദ്യം ചെയ്യാനിരിക്കെയാണ് പുതിയ നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ കൈക്കൊണ്ട നടപടികളെ കുറിച്ചും നാഷനല്‍ കൗണ്‍സില്‍ വിശദീകരണം ആരായാനിരിക്കുകയായിരുന്നു.

ജനുവരി മാസത്തില്‍ മാത്രം അബൂദബി സാമ്പത്തിക വികസന വകുപ്പ് 98 ബോധവല്‍ക്കരണ കാംപയിനുകളും 3520 പരിശോധനകളും നടത്തിയതായി കമേഴ്ഷ്യല്‍ പ്രൊട്ടക്ഷന്‍ അഡ്മിനിസ്ട്രേഷന് തലവന്‍ അഹ്മദ് തരിഷ് അല്‍ ഖുബൈസി അറിയിച്ചു. ഫെഡറല്‍ ടാക്സ് അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യാതെ വാറ്റ് ഈടാക്കിയ സ്ഥാപനങ്ങള്‍ക്കും വാറ്റ് വരുന്നതിന് തൊട്ടുമുമ്പ് അനധികൃതമായി വിലകൂട്ടിയവര്ക്കും നോട്ടീസ് നല്‍കിയതായും അദ്ദേഹം പറഞ്ഞു. വാറ്റിന്റെ മറവില്‍ അന്യായമായ വില ഈടാക്കുന്നതുമായി ബന്ധപ്പെട്ട 505 പരാതികള്‍ ജനുവരിയില്‍ മാത്രം അബൂദബി സാമ്പത്തിക വികസന വകുപ്പിന് ലഭിച്ചിരുന്നു. വാറ്റുമായി ബന്ധപ്പെട്ട് വ്യാപാര സ്ഥാപനങ്ങളില്‍ നടക്കുന്ന തട്ടിപ്പുകളെ കുറിച്ച് വകുപ്പിനെ അറിയിക്കണമെന്ന് അദ്ദേഹം ഉപഭോക്താക്കളെ ആഹ്വാനം ചെയ്തു.
-
സ്വർണ വില വിഷുവിന് 80,000 രൂപയാകുമോ? ആഭരണപ്രേമികൾക്കൊരു ഹാപ്പി ന്യൂസ്..സ്വർണ വീഴും..പക്ഷെ.. -
സൗദി അറേബ്യയുടെ മര്‍മം നോക്കി അടിച്ച് ഇറാന്; തീഗോളം ഉയര്‍ന്നു, വരുമാനം കുത്തനെ ഇടിയും -
സ്വര്‍ണവില കുറഞ്ഞു; നേട്ടമാക്കാന്‍ ഉപഭോക്താക്കള്‍, ആഭരണം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത്, പവന് വില -
അതിർത്തിയിലെ നദികളിലൂടെയുള്ള നുഴഞ്ഞുകയറ്റം തടയാൻ 'പാമ്പുകളും മുതലകളും';നിർദേശവുമായി ബിഎസ്എഫ് -
പരമോന്നത നേതാവ് മൊജ്താബ ഖാംനഇ അതീവ ഗുരുതരാവസ്ഥയിൽ! ഇറാനിൽ ഭരണ പ്രതിസന്ധി -
സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ പ്രവാസികൾക്ക് ആശ്വാസമോ? -
അവസാന ലാപ്പിലും തരംഗ സൂചനയില്ല; മധ്യകേരളത്തിൽ യുഡിഎഫ് നില മെച്ചപ്പെടുത്തും -
സൗദി അറേബ്യയും ഇറാഖും മാറി നില്‍ക്കേണ്ടി വരും; ആ രാജ്യത്ത് നിന്ന് ക്രൂഡ് എത്തി, ഇന്ത്യ പ്രതീക്ഷയില്‍ -
ഇറാനിലെ തന്ത്രപ്രധാനമായ ഖാർഗ് ദ്വീപ് ആക്രമിച്ച് യുഎസ്; ഹോർമൂസിന് അരികിലെ എണ്ണ കേന്ദ്രമോ ലക്ഷ്യം? -
ഡാഷ് മോനെ രേവന്താ, മറുപടി വരുന്നുണ്ട്'; 'നീ പോ മോനെ വിജയ' പരാമർശത്തിൽ മുഖ്യമന്ത്രിയുടെ മറുപടി -
കാറ്റ് വലത്തോട്ട്-യുഡിഎഫ് വടക്കൻ വീരഗാഥ രചിച്ചേക്കും; മലപ്പുറം ‘ക്ലീൻ സ്വീപ്പി’ലേക്കോ? -
'നടി തൃഷ വ്യവസായിയെ വിവാഹം ചെയ്തു, 4 കുട്ടികളുണ്ട്, സിനിമ നിര്‍ത്തി, ഇനി എന്തെങ്കിലും ഉണ്ടോ?'












Click it and Unblock the Notifications