അബുദാബിയില്‍ കൃഷ്ണനും ശിവനും അയ്യപ്പനും; എല്ലാവര്‍ക്കും സ്വാഗതം!! ഗള്‍ഫില്‍ ഇങ്ങനെ ആദ്യം

  • Written By:
Subscribe to Oneindia Malayalam

ദുബായ്: യുഎഇ തലസ്ഥാനമായ അബുദാബിയില്‍ ആദ്യമായി ഹിന്ദു ക്ഷേത്രം ഒരുങ്ങുകയാണ്. പൂര്‍ണമായും കല്ലുകള്‍ മാത്രം ഉപയോഗിച്ച് നിര്‍മിക്കുന്ന ക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ കര്‍മം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നിര്‍വഹിക്കുന്നത്. പശ്ചിമേഷ്യയില്‍ ആദ്യമായിട്ടാണ് ഹൈന്ദവ ആചാര നടപടി ക്രമങ്ങളിലൂടെ ഒരു ക്ഷേത്രം വരുന്നത്. ചടങ്ങുകള്‍ക്ക് നിരവധി പൂജാരിമാര്‍ സാക്ഷ്യം വഹിക്കുന്നു. വെറും ക്ഷേത്രം മാത്രമല്ല പണിയുന്നത്. ഇതോടൊപ്പം നിരവധി കേന്ദ്രങ്ങളും ഉയരുന്നു. എല്ലാത്തിനും സാമ്പത്തിക സഹായം ചെയ്യുന്നത് അബുദാബി കിരീടവകാശിയാണ്. ക്ഷേത്രത്തിന്റെ പ്രത്യേകതകള്‍ ഇങ്ങനെ...

55000 ചതുരശ്ര അടിയില്‍

55000 ചതുരശ്ര അടിയില്‍

55000 ചതുരശ്ര അടി ചുറ്റളവിലാണ് ക്ഷേത്രം നിര്‍മിക്കുന്നത്. ഹിന്ദുക്കള്‍ക്ക് മാത്രമല്ല, എല്ലാ വിഭാഗം ആളുകള്‍ക്കും ക്ഷേത്രത്തില്‍ പ്രവേശനമുണ്ടാകും. ഹിന്ദുമത ആചാരങ്ങള്‍ അനുസരിച്ച് ഗള്‍ഫ് മേഖലയില്‍ നിര്‍മിക്കുന്ന ആദ്യം ക്ഷേത്രം കൂടിയാണിത്.

2020ഓടെ

2020ഓടെ

അബുദാബി നഗരത്തില്‍ നിന്ന് അര മണിക്കൂര്‍ യാത്ര ചെയ്താല്‍ ക്ഷേത്രത്തിലെത്താം. ദുബായ്-അബുദാബി ശൈഖ് സായിദ് റോഡിന് സമീപമായി അല്‍ റഹ്ബയിലാണ് ക്ഷേത്രം പണിയുന്നത്. 2020ഓടെ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് കരുതുന്നു.

തുക അബുദാബി ഭരണകൂടം

തുക അബുദാബി ഭരണകൂടം

ഇന്ത്യയിലെ ശില്‍പ്പികളാണ് ക്ഷേത്രത്തിന്റെ ഭാഗങ്ങള്‍ കൈക്കൊണ്ട് നിര്‍മിക്കുന്നത്. പിന്നീട് അബുദാബിയിലെത്തിച്ച് കൂട്ടിയോജിപ്പിക്കും. ക്ഷേത്ര നിര്‍മാണത്തിന് വേണ്ടി വരുന്ന എല്ലാ തുകയും അബുദാബി ഭരണകൂടം വഹിക്കും.

ദുബായില്‍ രണ്ട് ക്ഷേത്രങ്ങള്‍

ദുബായില്‍ രണ്ട് ക്ഷേത്രങ്ങള്‍

ബോചസന്‍വാസി ശ്രീ അക്ഷര്‍ പുരുഷോത്തം സ്വാമി നാരായണ്‍ സന്‍സ്തയുടെ (ബാപ്‌സ്) മേല്‍നോട്ടത്തിലാണ് ക്ഷേത്രം നിര്‍മാണം പുരോഗമിക്കുക. അബുദാബിയിലെ ആദ്യ ക്ഷേത്രമാണിത്. ദുബായില്‍ നേരത്തെ ക്ഷേത്രം പണിതിരുന്നു. ദുബായില്‍ രണ്ട് ക്ഷേത്രങ്ങളും ഒരു സിഖ് ഗുരുദ്വാരയുമുണ്ട്.

 ഇതെല്ലാം കൂടെ

ഇതെല്ലാം കൂടെ

ക്ഷേത്രത്തില്‍ സന്ദര്‍ശന കേന്ദ്രം, പ്രദര്‍ശന ഹാളുകള്‍, പഠനമുറികള്‍, കായിക കേന്ദ്രങ്ങള്‍, പൂന്തോട്ടം, ഭക്ഷണശാലകള്‍, ജലാശയം, ഗ്രന്ഥശാല, സാംസ്‌കാരിക-ആത്മീയ ചടങ്ങുകള്‍ക്കുള്ള പ്രത്യേക സ്ഥലം എന്നിവയെല്ലാം ഒരുക്കുന്നുണ്ട്.

മൂന്ന് ദൈവങ്ങള്‍

മൂന്ന് ദൈവങ്ങള്‍

കൃഷ്ണന്‍, ശിവന്‍, അയ്യപ്പന്‍ തുടങ്ങിയ ഹൈന്ദവ ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ ക്ഷേത്രത്തില്‍ പ്രതിഷ്ടിക്കും. എല്ലാ മതങ്ങളെയും സ്വീകരിക്കാനുള്ള യുഎഇ ഭരണകൂടത്തിന്റെ വിശാല മനസാണ് ക്ഷേത്ര നിര്‍മാണത്തിന് സ്ഥലം അനുവദിച്ചതിലൂടെ വ്യക്തമാകുന്നതെന്ന് ബാപ്‌സ് പ്രതിനിധികള്‍ പറഞ്ഞു.

പുതിയ സൗഹൃദം

പുതിയ സൗഹൃദം

ഇന്ത്യ-യുഎഇ സൗഹൃദത്തിന്റെ പ്രതീകമായിരിക്കും ക്ഷേത്രമെന്ന് ബാപ്‌സ് സ്വാമി ബ്രഹ്മവിഹാരി പറഞ്ഞു. സ്ഥലം അനുവദിക്കാന്‍ യുഎഇ ഭരണകൂടം നേരത്തെ തീരുമാനിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി നടപടികള്‍ വേഗത്തിലാക്കുകയായിരുന്നു.

കല്ലുകള്‍ മാത്രം

കല്ലുകള്‍ മാത്രം

സന്ന്യാസി പ്രമുഖരെ ക്ഷണിച്ചുവരുത്തിയതും ചുമതലയേല്‍പ്പിച്ചതുമെല്ലാം പ്രധാനമന്ത്രി മുന്‍കൈയ്യെടുത്താണ്. പൂര്‍ണമായും കല്ലുകള്‍ മാത്രമാണ് ക്ഷേത്ര നിര്‍മാണത്തിന് ഉപയോഗിക്കുക. ക്ഷേത്രത്തിന് അനുവദിച്ച സ്ഥലത്ത് ശിലാന്യാസ പൂജകള്‍ നടക്കുന്നുണ്ട്.

1200 ലധികം ക്ഷേത്രങ്ങള്‍

1200 ലധികം ക്ഷേത്രങ്ങള്‍

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ 1200 ലധികം ക്ഷേത്രങ്ങള്‍ നിര്‍മിച്ചിട്ടുള്ള സന്ന്യാസി സമൂഹമാണ് ബാപ്‌സ്. ദില്ലിയിലും അമേരിക്കയിലെ ന്യൂജഴ്‌സിയിലുമുള്ള അക്ഷര്‍ധാം ക്ഷേത്രത്തിന്റെ മാതൃകയിലായിരിക്കും അബുദാബിയിലെ പ്രഥമ ക്ഷേത്രം.

ആദ്യം ലഭിച്ച ഉറപ്പ്

ആദ്യം ലഭിച്ച ഉറപ്പ്

പ്രധാനമന്ത്രി മോദിയുടെ രണ്ടാം യുഎഇ സന്ദര്‍ശനമാണിത്. അദ്ദേഹം ആദ്യം സന്ദര്‍ശിച്ചത് 2015ലാണ്. ആ സന്ദര്‍ശന വേളയിലാണ് അബുദാബിയില്‍ ക്ഷേത്രം പണിയാന്‍ സൗകര്യം ചെയ്യാമെന്ന് യുഎഇ ഭരണകൂടം വ്യക്തമാക്കിയത്. പിന്നീട് മോദി നടപടികള്‍ വേഗത്തിലാക്കിയതുകൊണ്ടാണ് നിര്‍മാണം ഇത്രയും പെട്ടെന്ന് തുടങ്ങാന്‍ സാധിച്ചത്.

മോദി ഉറങ്ങിയത് കുവൈത്ത് അമീറിന്റെ മുറിയില്‍; നിര്‍ദേശിച്ച മാറ്റങ്ങള്‍!! യുഎഇയില്‍ മോദിയുടെ താമസം...

English summary
Abudhabi First Hindu Temple: construction to be complete by 2020

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്