നൂറാം പിറന്നാള്‍ ദിനത്തില്‍ ഓസ്‌ട്രേലിയന്‍ മുത്തശ്ശി അറസ്റ്റില്‍; കാരണം ചിരിപ്പിക്കും, വൈറല്‍
കാന്‍ബറ: തല തിരിഞ്ഞ പ്രവര്‍ത്തികള്‍ക്ക് ഒരു പരിധിയുണ്ടാവണമെന്ന് എപ്പോഴും നമ്മള്‍ പറയാറുള്ളതാണ്. എന്നാല്‍ പരിധികളില്ലാത്ത ഒരു തലതിരിഞ്ഞ കാര്യം ഓസ്‌ട്രേലിയയിലെ ഒരു മുത്തശ്ശി നടത്തിയിരിക്കുകയാണ്. പക്ഷേ ഇതിനെ നമ്മള്‍ തല്ലുകൊള്ളിത്തരം എന്നൊന്നും പറയില്ല. അത്രയ്ക്ക് രസകരമായ കാര്യമാണ് മുത്തശ്ശി ചെയ്തിരിക്കുന്നത്.
നൂറാം വയസ്സിലെത്തിയ മുത്തശ്ശി അതേ ദിനത്തില്‍ അറസ്റ്റിലായിരിക്കുകയാണ്. ഇതിന്റെ കാരണമാണ് ഇപ്പോള്‍ എല്ലാവരെയും ചിരിപ്പിക്കുന്നത്. പോലീസ് ഇവരെ വിലങ്ങ് വെച്ചുള്ള ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. എല്ലാവര്‍ക്കും അറിയേണ്ടത് കാരണമാണ്. അറസ്റ്റിന്റെ വിശദമായ വിവരങ്ങളിലേക്ക്....

image courtesy:victoria police fb page
ജീവിതത്തില്‍ ബക്കറ്റ് ലിസ്റ്റ് സൂക്ഷിക്കുന്നവര്‍ നിരവധിയുണ്ടാവും. ജീവിതത്തില്‍ എന്തെങ്കിലും കാര്യത്തിന് മുമ്പോ അതല്ലെങ്കില്‍ മൊത്തം ജീവിതത്തിലോ ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളായിരിക്കും ബക്കറ്റ് ലിസ്റ്റില്‍ വരിക. ഈ മുത്തശ്ശിയും അത്തരമൊരു ബക്കറ്റ് ലിസ്റ്റിന്റെ ആളായിരുന്നു. എന്നാല്‍ ചെയ്യേണ്ട വളരെ തലതിരിഞ്ഞ കാര്യവും. ഓസ്‌ട്രേലിയന്‍ മുത്തശ്ശിയായ ജീന്‍ ബിക്കന്‍ടണ്ണിന് അത്തരമൊരു ആഗ്രഹം ബക്കറ്റ് ലിസ്റ്റിലുണ്ടായിരുന്നു. ദീര്‍ഘകാലമായി അത് നടപ്പാവാതെ ഇരിക്കുകയായിരുന്നു. അതുകൊണ്ട് ചെറിയ വിഷമവും അവര്‍ക്കുണ്ടായിരുന്നു.

നൂറാം പിറന്നാളിന്റെ അന്നാണ് ഇവര്‍ ആ ബക്കറ്റ് ലിസ്റ്റ് പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചത്. എന്തായാലും ജീന്‍ ബിക്കന്‍ടനെ പോലീസ് പിറന്നാള്‍ ദിനം അറസ്റ്റ് ചെയ്തിരിക്കുകയാണ്. കേട്ടിട്ട് തലതിരിയുന്നു അല്ലേ. ഇവര്‍ എപ്പോഴും അറസ്റ്റിലാവാന്‍ ആഗ്രഹിച്ചിരുന്നു എന്നതാണ് സത്യം. ഇവരുടെ ബക്കറ്റ് ലിസ്റ്റും അറസ്റ്റിലാവുക എന്നതായിരുന്നു. എന്തായാലും വിക്ടോറിയ പോലീസ് ആ ആഗ്രഹം അങ്ങ് സാധിച്ച് കൊടുത്തു. ഇവരുടെ പിറന്നാള്‍ ആഘോഷത്തിലേക്ക് പോലീസ് ഇരച്ചു കയറി. തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

എന്തായാലും ചടങ്ങിനെത്തിയവര്‍ ആകെ ഒന്ന് അമ്പരന്ന് പോയി. എന്താണ് ജീന്‍ ചെയ്തതെന്ന് ഇവര്‍ക്ക് ഒരു പിടുത്തവും ഇല്ലായിരുന്നു. ഇവരുടെ കൈയ്യില്‍ തമാശ രൂപേണയാണ് വിലങ്ങ് വെച്ചത്. മോക്ക് ഹാന്‍ഡ്കഫുകളായിരുന്നു ഇത്. തുടര്‍ന്ന് ഇവരെ നാരക്കന്‍ ഗാര്‍ഡന്‍ റെസിഡെന്‍ഷ്യല്‍ ഏജ്ഡ് കെയറിന് പുറത്തേക്ക് കൊണ്ടുപോയി. എല്ലാവരും ഒരു നിമിഷത്തേക്ക് എങ്കിലും ജീന്‍ ക്രിമിനലാണോ എന്ന് കരുതി പോയി. ഇവര്‍ താമസിക്കുന്ന വൃദ്ധര്‍ക്കായുള്ള കേന്ദ്രത്തിലാണ്. അവിടെയുള്ള അന്തേവാസികള്‍ക്കിടയിലേക്കാണ് പോലീസ് എത്തിയത്.

image courtesy:victoria police fb page
ജീന്‍ വര്‍ഷങ്ങളോളം സൈന്യത്തില്‍ നഴ്‌സായിരുന്നു. ഒരിക്കല്‍ പോലും ഇവര്‍ അറസ്റ്റിലായിട്ടില്ല. മദ്യപിക്കുകയോ ഡ്രൈവര്‍ ലൈസന്‍സ് റദ്ദാക്കപ്പെടുകയോ ചെയ്തിട്ടില്ല. ഒരിക്കല്‍ പോലും ജീന്‍ നിയമം തെറ്റിക്കാത്ത വ്യക്തിയാണ്. അതുകൊണ്ട് അറസ്റ്റ് അമ്പരപ്പിക്കുന്നതായിരുന്നു. പിന്നീട് ഇത് കളി തമാശയാണെന്ന് മനസ്സിലായത്. വിക്ടോറിയ പോലീസ് ഇവര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. പോലീസ് ഇവര്‍ക്കൊപ്പം ചിരിച്ച് പോസ് ചെയ്യുന്നത് ഇതിനോടകം വൈറലായി കഴിഞ്ഞു. ജീനിന് നിരവധി പേര്‍ ആശംസയും അറിയിച്ചിട്ടുണ്ട്.

കളിക്കാന്‍ ടീമില്‍ ഇടമില്ല, മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോട് വിട പറയാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ആളുകളെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ ഈ അറസ്റ്റുകള്‍ നടത്തുന്നത്. ജീവിതത്തില്‍ ഒരിക്കല്‍ പോലും അറസ്റ്റിലാവാതെ ഇരിക്കുന്നത് വളരെ നല്ല കാര്യമാണ്. ജീനിന്റെ ബക്കറ്റ് ലിസ്റ്റില്‍ അറസ്റ്റിലാവണമെന്ന് അവര്‍ പറയുന്നുണ്ട്. അവരുടെ ആഗ്രഹം അറിഞ്ഞ ഉടനെ അത് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. നാരക്കന്‍ ഗാര്‍ഡന്‍സ് കെയറില്‍ ഞങ്ങള്‍ പിറന്നാല്‍ ആഘോഷിച്ചു. ഇതോടൊപ്പം ജീനിന്റെ ആ ആഗ്രഹവും ഞങ്ങള്‍ സാധിപ്പിച്ച് കൊടുത്തെന്നും, മൂന്ന് യുവാക്കളെ അവിടെ എത്തിയതെന്നും വിക്ടോറിയ പോലീസ് കുറിച്ചു.

അതേസമയം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് ഈ വാര്‍ത്ത. പോലീസിന്റെ യഥാര്‍ത്ഥ സേവനമാണ് ഇതെന്ന് ഒരു യൂസര്‍ കുറിച്ചു. ആ മുത്തശ്ശിയെ ചിരിപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞു. വളരെ നല്ല കാര്യമെന്ന് ഒരാള്‍ കുറിച്ചിട്ടുണ്ട്. മുത്തശ്ശിക്കൊപ്പം വിക്ടോറിയന്‍ പോലീസും തരംഗമായിരിക്കുകയാണ്. ഇരുവര്‍ക്കും ആരാധകരും വര്‍ധിച്ചു. ഇതുപോലുള്ള ബക്കറ്റ് ലിസ്റ്റ് തങ്ങള്‍ക്കുമുണ്ടെന്ന് കുറിച്ചവരും ധാരാളമുണ്ട്.












Click it and Unblock the Notifications