102 കോടിയുടെ സ്വത്ത്, നൂറിലേറെ ടിവി ഷോകളിൽ മുഖ്യ വേഷം; ഒടുവിൽ സന്യാസത്തിലേക്ക് തിരിഞ്ഞ നായിക
സമ്പത്തിന്റെ ധാരാളിത്തവും പണക്കൊഴുപ്പും ഒക്കെയാണ് സിനിമ മേഖലയെ വേറിട്ട് നിർത്തുന്നത്. ആഡംബര ജീവിതവും വലിയ തുക പ്രതിഫലവും ഒക്കെ സ്വപ്‌നം കണ്ട് സിനിമയിലേക്ക് ചേക്കേറുന്നവർ ഒട്ടനവധിയാണ്. സിനിമ എന്ന സ്വപ്‌ന ലോകത്തിന്റെ മായിക വലയത്തിൽ പെട്ട് ജീവിതം വലിച്ചെറിഞ്ഞവരും ഒരുപാടാണ്.
എന്നാൽ ആ സമ്പന്നതയുടെ വലിയ കൊടുമുടിയിൽ നിന്ന് യാതൊരു സങ്കോചവുമില്ലാതെ പാടിയറങ്ങിയ ആളുകളും നമുക്ക് ചുറ്റുമുണ്ട്. അധികം വാഴ്ത്തി പാടാറില്ലെങ്കിലും അവരും നമ്മുടെ സമൂഹത്തിന്റെ ഭാഗം തന്നെയാണ്. അത്തരത്തിൽ സിനിമയുടെ ഗ്ലാമറിൽ നിന്ന് സന്യാസത്തിലേക്ക് പോയ ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്.

ഇവരിൽ സാഖിബ് ഖാൻ, സന ഖാൻ, സൈറ വസീം, അനു അഗർവാൾ, സോഫിയ ഹയാത്ത്, മംമ്ത കുൽക്കർണി, ബർഖ മദൻ, സുചിത്ര സെൻ, അനഘ ഭോസ്ലെ തുടങ്ങിയ നീണ്ട നിര തന്നെയുണ്ട്. അതിൽ മറ്റൊരു പേര് കൂടി ചേർക്കപ്പെട്ടതാണ് പ്രമുഖ നടിയായ നുപുർ അലങ്കാറിന്റെത്. ഏകദേശം നൂറ്റിയമ്പതിൽ അധികം ടെലിവിഷൻ ഷോകളുടെ ഭാഗമായ പ്രമുഖ നടിയായിരുന്നു നൂപുര അലങ്കാർ.
27 വർഷത്തിലേറെ അഭിനയ രംഗത്ത് സജീവമായിരുന്നു നടിയുമായിരുന്നു നുപുർ. 100 കോടി രൂപയിലേറെ വരുന്ന ആസ്‌തി ഉണ്ടായിട്ടും പൊടുന്നനെ ഈ സ്വത്ത് എല്ലാം ഉപേക്ഷിച്ച് സന്യാസം സ്വീകരിച്ച് ഞെട്ടിച്ച ആളാണ് നൂപുർ അലങ്കാർ. സമ്പത്ത് കൊണ്ട് മാത്രമല്ല അഭിനയ ശേഷി കൊണ്ടും ആർക്കും പിന്നിൽ അല്ലാതിരുന്ന താരത്തിന് പൊടുന്നനെയാണ് സന്യാസ മോഹം ഉദിച്ചത്.
ജയ്‌പൂരിൽ ജനിച്ചുവളർന്ന നുപുർ പിന്നീട് പഠിച്ചതൊക്കെ മുംബൈയിലായിരുന്നു. അവിടെ നിന്നാണ് അഭിനയത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നത്. അഭിനയരംഗത്ത് സജീവമായിരിക്കെയായിരുന്നു താരത്തിന്റെ വിവാഹം. എന്നാൽ ഈ ഭർത്താവിനെ പോലും ഉപേക്ഷിച്ചാണ് ഇപ്പോൾ നുപൂർ സന്യാസ ജീവിതത്തിലേക്ക് കടന്നിരിക്കുന്നത്.
നേരത്തെ ശക്തിമാൻ, ഘർ കി ലക്ഷ്‌മി ബേടിയാൻ, ദിയ ഔർ ബാത്തി ഹം തുടങ്ങി നിരവധി ഹിറ്റ് ടിവി ഷോകളുടെ ഭാഗമായിരുന്നു നുപൂർ. 2022 സെപ്റ്റംബറിലാണ് സകലരെയും ഞെട്ടിച്ച് കൊണ്ട് നുപുർ സന്യാസം സ്വീകരിക്കുയാണെന്ന് തുറന്നു പറഞ്ഞത്. ഭർത്താവുമായുള്ള ബന്ധം ഉപേക്ഷിച്ചതിന് ശേഷമായിരുന്നു ഈ പ്രഖ്യാപനം.












Click it and Unblock the Notifications