• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവാവിന്റെ തലയ്ക്ക് കടിച്ച് കൂറ്റന്‍ മുതല; രക്ഷപ്പെടാനായി യുവാവ് ചെയ്തത് ഇക്കാര്യം, സംഭവം വൈറല്‍

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഒരു യുവാവിന്റെ അദ്ഭുത കഥയാണ് ഇപ്പോള്‍ എല്ലായിടത്തും ചര്‍ച്ചാ വിഷയം. ഒരു മുതല ആക്രമിച്ചതാണ് ഈ യുവാവിനെ. കൊല്ലപ്പെട്ടു എന്ന് എല്ലാവരും ഉറപ്പിച്ച ഒരു ഘട്ടമായിരുന്നു ഇത്. എന്നാല്‍ പിന്നീട് നടന്ന കാര്യങ്ങളാണ് ഇന്നും ഫ്‌ളോറിഡക്കാര്‍ക്ക് അമ്പരപ്പിക്കുന്ന കഥയാണ്. ഭീമാകാരനായ മുതലാണ് യുവാവിനെ ആക്രമിച്ചത്.

ലോകം മുഴുവന്‍ ഈ സംഭവം വൈറലായിരിക്കുകയാണ്. ദിവസങ്ങള്‍ക്ക് മുമ്പാണ് ഈ സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. എന്താണ് നടന്നതെന്ന് തനിക്ക് പോലും പറയാനാവുന്നില്ലെന്ന് യുവാവ് പറയുന്നു. വിശദമായ വിവരങ്ങളിലേക്ക്....

1

പന്ത്രണ്ട് അടി നീളമുള്ള മുതലയാണ് യുവാവിനെ ആക്രമിച്ചത്. ഫ്‌ളോറിഡയില്‍ നിന്നുള്ള യുവാവിനാണ് അപ്രതീക്ഷിതമായി ആക്രമിക്കപ്പെട്ടത്. ഫ്‌ളോറിഡയിലെ തൊനോതസാസ തടാകത്തില്‍ നീന്തി കുളിക്കുകയായിരുന്നു യുവാന്‍ കാര്‍ലോസ് ലാവെര്‍ഡെ എന്ന ചെറുപ്പക്കാരന്‍. കുതിച്ച് വന്ന മുതല ഇയാളുടെ തലയ്ക്കാണ് കടിച്ചത്. കാര്‍ലോസിനെ ഒന്നടങ്കം കടിച്ച് കീറി വിഴുങ്ങാനായിരുന്നു മുതലയുടെ പ്ലാന്‍. യുവാന്റെ തലയ്ക്ക് ഈ മുതല കടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

2

ആക്രമണത്തിന്റെ സമയത്ത് ഒരു എജുക്കേഷന്‍ വീഡിയോയുടെ പണിപ്പുരയിലായിരുന്നു യുവാന്‍. തടാകത്തിന് മുകളിലൂടെ പറന്ന ഡ്രോണ്‍ ആണ് മുതല യുവാവിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ആകാശ ദൃശ്യങ്ങളില്‍ നിന്ന് പന്ത്രണ്ട് അടിയോളം നീളമുണ്ട് ഈ മുതലയ്‌ക്കെന്ന് വ്യക്തമാണ്. അമേരിക്കയുടെ വ്യോമസേനയുടെ പാരാ റെസ്‌ക്യു വിഭാഗത്തിലെ മുന്‍ ജീവനക്കാരനാണ് യുവാന്‍. അതേസമയം കടിയേറ്റതിന് പിന്നാലെ യുവാവ് നടത്തിയ ശ്രമങ്ങളാണ് വൈറലായി മാറിയത്.

3

തലയില്‍ മുതലയുടെ പല്ലുകള്‍ തുളഞ്ഞു കയറിയിരുന്നു. ആ നിമിഷം മുതലയുടെ താടിയെല്ല് ബലം പ്രയോഗിച്ച് തുറക്കാനാണ് യുവാന്‍ ശ്രമിച്ചത്. ശരിക്കും മുതല ഈ നീക്കത്തില്‍ പതറി പോയിരുന്നു. മുതലയുടെ വായിലാണ് താന്‍ ഉള്ളതെന്ന് തിരിച്ചറിഞ്ഞിരുന്നു. പെട്ടെന്നുള്ള ആക്രമണത്തില്‍ ഇത് എന്ത് ജീവിയാണെന്ന് മനസ്സിലായിരുന്നില്ല. ആ നിമിഷം മനസ്സില്‍ തോന്നിയ കാര്യങ്ങളാണ് ചെയ്തത്. എന്നാല്‍ വായ പിളര്‍ത്തിയെങ്കിലും, പിന്നീട് എന്ത് ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നുവെന്നും യുവാന്‍ പറഞ്ഞു.

4

റോബിന്‍ ഒരിക്കലും അത് ചെയ്യില്ല, ബാക്കിയുള്ളവരൊക്കെ... തുറന്ന് പറഞ്ഞ് ഗായത്രി സുരേഷ്റോബിന്‍ ഒരിക്കലും അത് ചെയ്യില്ല, ബാക്കിയുള്ളവരൊക്കെ... തുറന്ന് പറഞ്ഞ് ഗായത്രി സുരേഷ്

പക്ഷേ അതിന് ശേഷം മുതല എന്നെ ഉപേക്ഷിച്ച് മടങ്ങിയെന്നും യുവാവ് പറഞ്ഞു. വലിയ ഭാഗ്യമായിരുന്നു ആ സംഭവം. മുതലയോട് ജയിക്കാനാവുമെന്ന് യുവാവ് കരുതിയിട്ടില്ലായിരുന്നു. സാധാരണ ഇത്രയും നീളമുള്ള മുതലകളുടെ കൈയ്യില്‍ നിന്ന് അദ്ഭുതകരമായി പോലും രക്ഷപ്പെടുന്നത് അപൂര്‍വമാണ്. പക്ഷേ ഇവിടെ അത് സംഭവിച്ചിരിക്കുകയാണ്. പക്ഷേ രക്ഷപ്പെട്ടെങ്കിലും യുവാവിന്റെ മുഖത്തിന്റെ അവസ്ഥ കുറച്ച് പരിതാപകരമാണ്. കടിയേറ്റ് മുഖം തന്നെ വളഞ്ഞ അവസ്ഥയിലാണ്.

5

ആംആദ്മി പാര്‍ട്ടിയെ പൂട്ടി സിബിഐ; മനീഷ് സിസോദിയയുടെ വീട്ടില്‍ റെയ്ഡ്, കാണാം ചിത്രങ്ങള്‍

മുതലയെ ഒരു വിധത്തില്‍ ഓടിച്ചെങ്കിലും യുവാന് ഇനിയും കടമ്പകളുണ്ടായിരുന്നു. സര്‍വ കരുത്തുമെടുത്താണ് വെള്ളത്തില്‍ നിന്ന് നീന്തി കരയിലെത്തിയത്. ഇല്ലെങ്കില്‍ മുതലയുടെ ആക്രമണം ഇനിയും സംഭവിക്കാമായിരുന്നു. ഇയാള്‍ കരയിലെത്തിയ കണ്ട വ്യക്തിയാണ് പോലീസിനെ വിവരമറിയിച്ചത്. പോലീസെത്തി ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. പരിശോധനയില്‍ തലയോട്ടിക്ക് പൊട്ടലുണ്ടെന്ന് കണ്ടെത്തി. താടിയെല്ലിനും പൊട്ടലുണ്ട്. ഒരാഴ്ച്ചയോളം ആശുപത്രിയില്‍ കിടന്നാണ് യുവാന്‍ വീട്ടിലേക്ക് മടങ്ങിയത്. ഇത് ശരിക്കും അദ്ഭുതമാണെന്ന് യുവാന്‍ ഉറപ്പിച്ച് പറയുന്നു.

അജ്ഞാത സുന്ദരിയുണ്ട്, 2 മൃഗങ്ങളും; ആദ്യം കാണുന്നതെന്താണ്? നിങ്ങളുടെ കഴിവ് ഈ ചിത്രത്തില്‍ നിന്നറിയാംഅജ്ഞാത സുന്ദരിയുണ്ട്, 2 മൃഗങ്ങളും; ആദ്യം കാണുന്നതെന്താണ്? നിങ്ങളുടെ കഴിവ് ഈ ചിത്രത്തില്‍ നിന്നറിയാം

English summary
12 foot alligator bites florida man's head, but he survived, incident goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X