രണ്ട് പേർക്കും കൂടി 1250 കോടിയുടെ ആസ്‌തി; താമസം 34 കോടിയുടെ വീട്ടിൽ, വിരുഷ്‌ക നിങ്ങളെ ഞെട്ടിക്കും
ഇന്ത്യയിലെ ഏറ്റവും വലിയ സ്‌റ്റാർ കപ്പിൾസ് എന്ന് വിളിക്കപ്പെടുന്നവരാണ് വിരാട് കോഹ്‌ലിയും അനുഷ്‌ക ശർമ്മയും. ഇരുവരും തങ്ങളുടെ പ്രൊഫഷനുകളിൽ മുൻനിരയിൽ തിളങ്ങി നിൽക്കുന്ന താരങ്ങളുമാണ്. അങ്ങനെ ഉള്ളപ്പോൾ അവരുടെ സമ്പത്തിലും ജീവിത ശൈലിയിലും ഒക്കെ ആ വലുപ്പം പ്രകടമാവുക സാധാരണയാണ്. നമ്മളിൽ പലരും കണക്കു കൂട്ടുന്നതിലും ഒരുപാട് മുകളിലാണ് ആരാധകർ സ്നേഹത്തോടെ വിരുഷ്‌ക എന്ന് വിളിക്കുന്ന ഈ താരങ്ങളുടെ സമ്പാദ്യവും ആസ്‌തിയും എല്ലാം.
ലോകത്തിലെ ഏറ്റവും കൂടുതൽ സമ്പാദിക്കുന്ന കായിക താരങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടയാളാണ് വിരാട് കോഹ്ലി. അനുഷ്‌ക ആവട്ടെ ബോളിവുഡിൽ ഏറ്റവും അധികം പ്രതിഫലം കൈപ്പറ്റുന്ന നായികമാരിൽ മുൻപന്തിയിൽ ഉള്ളയാളും. അതുകൊണ്ട് തന്നെ ഇരുവരുടെയും സമ്പത്ത് ചേർത്താൽ ആകെ ആസ്‌തി ഏകദേശം 1250 കോടി കടക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഏകദേശം ഏഴ് വർഷത്തോളമായി ഇരുവരും വിവാഹിതരായിട്ട്. അതിന് ശേഷം കോഹ്‌ലിയുടെ സമ്പത്തിൽ കാര്യമായ ഇടിവൊന്നും ഉണ്ടായിട്ടില്ല. എന്നാൽ അനുഷ്‌ക പലപ്പോഴായി സിനിമയിൽ നിന്ന് നീണ്ട ഇടവേളകൾ എടുത്തിരുന്നു. അതുകൊണ്ട് തന്നെ അനുഷ്‌കയുടെ വാർഷിക വരുമാനത്തിൽ നേരിയ ഇടിവുണ്ടായിട്ടുണ്ട്.
ഇരുവരും കഴിയുന്ന മുംബൈയിൽ വസതി തന്നെ ആഡംബരത്തിന്റെ പ്രതിരൂപമാണ്. മുംബൈയിലെ വർലിയിൽ സ്ഥിതി ചെയ്യുന്ന നാലു കിടപ്പുമുറികളുള്ള അപ്പാർട്ട്‌മെന്റ് ഏകദേശം 7,171 ചതുരശ്ര അടി വിസ്‌തീർണമുള്ളതാണ്. ഈ അപ്പാർട്ട്‌മെന്റ് 2016ൽ കോഹ്‌ലി 34 കോടി രൂപയ്ക്ക് വാങ്ങിയതാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും ധനികരായ ദമ്പതികളിൽ ഒന്നായി ഇവർ മാറി എന്നാണ് ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ക്രിക്കറ്റിൽ പകരക്കാരില്ലാത്ത കോഹ്‌ലിയുടെ ആകെ മൂല്യം 1000 കോടിക്ക് മുകളിൽ ആണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അനുഷ്‌കയ്ക്ക് ആവട്ടെ ഏകദേശം 255 കോടിയോളം രൂപയുടെ സമ്പത്തുണ്ടെന്നാണ് സൂചന.
ക്രിക്കറ്റിന് പുറമെ ബിസിനസിലും കോഹ്‌ലി ഒരു കൈ നോക്കിയിട്ടുണ്ട്. ഡൽഹിയിലെ ഒരു റെസ്‌റ്റോറന്റ് സംരംഭം ഉൾപ്പെടെ വിവിധ ബിസിനസുകളിൽ കോഹ്‌ലി നിക്ഷേപം നടത്തിയിട്ടുണ്ട്. ഇതിന് പുറമെ ബ്ലൂ ട്രൈബ്, യൂണിവേഴ്‌സൽ സ്‌പോർട്‌സ്ബിസ്, എംപിഎൽ, സ്‌പോർട്‌സ് കോൺവോ തുടങ്ങിയ സ്‌റ്റാർട്ടപ്പുകളിൽ ഓഹരി പങ്കാളിത്തവും താരത്തിനുണ്ട്.
അനുഷ്‌ക ശർമ്മയാവട്ടെ ഇക്കാര്യത്തിൽ ഒരുപടി മുകളിലാണ്. അനുഷ്‌കയുടെ സ്വന്തം വസ്ത്ര ബ്രാൻഡായ നുഷിന്റെ നിലവിലെ വിപണി മൂല്യം 65 കോടി രൂപയാണ്. കൂടാതെ അനുഷ്‌കയും സഹോദരൻ കർണേഷ് ശർമ്മയും ചേർന്ന് 444 കോടി രൂപയുടെ പ്രൊഡക്ഷൻ ഹൗസായ ക്ലീൻ സ്ലേറ്റ് ഫിലിംസം സ്ഥാപിച്ചിട്ടുണ്ട് എന്നതാണ് മറ്റൊരു കാര്യം.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications