Get Updates
Get notified of breaking news, exclusive insights, and must-see stories!

നീറ്റ് പരീക്ഷയില്‍ വിജയിച്ചു, മകള്‍ക്ക് സര്‍പ്രൈസ് ഒരുക്കി മാതാപിതാക്കള്‍, സമ്മാനം കണ്ട് അമ്പരപ്പ്

ദില്ലി: പരീക്ഷയില്‍ ജയിച്ചാല്‍ എന്തൊക്കെ സംഭവിക്കാം. എന്ത് വേണമെങ്കിലും സമ്മാനമായി ലഭിക്കാം. അത് ചിലപ്പോള്‍ ബന്ധുക്കളില്‍ നിന്നാവാം. ചിലപ്പോഴത് സ്വന്തം മാതാപിതാക്കളില്‍ നിന്നുമാവാം. ഒരു വിദ്യാര്‍ത്ഥിനിക്ക് പരീക്ഷ പാസായതിന് കിട്ടിയ സമ്മാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാര വിഷയം.

ഈ പെണ്‍കുട്ടി ഒരിക്കലും സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത സമ്മാനമാണ് കിട്ടിയിരിക്കുന്നത്. മാതാപിതാക്കള്‍ അക്കാര്യത്തില്‍ ഞെട്ടിച്ച് കളഞ്ഞുവെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. എന്ാണ് ആ സമ്മാനമെന്നും, അത് പെണ്‍കുട്ടിയെ അമ്പരപ്പിച്ചതെങ്ങനെയെന്നും പരിശോധിക്കാം...

1

image credit: rjmahek instagram

നീറ്റ് പരീക്ഷ പാസായ പെണ്‍കുട്ടിയുടെ അമ്മയാണ് ഇന്‍സ്റ്റഗ്രാമില്‍ ആഘോഷത്തിന്റെയും സര്‍പ്രൈസിന്റെയും വീഡിയോ ഷെയര്‍ ചെയ്തത്. മെഡിക്കല്‍ അഡ്മിഷനുള്ള നീറ്റ് പരീക്ഷയാണ് പെണ്‍കുട്ടി പാസായത്. മകളുടെ സന്തോഷം അത്രത്തോളം വലുതായത് കൊണ്ട് സമ്മാനവും വലുതാക്കാന്‍ മാതാപിതാക്കള്‍ തീരുമാനിക്കുകയായിരുന്നു. അതൊരു ഫോണായിരുന്നു. പക്ഷേ വിലയേറിയ ഫോണായിരുന്നു. പെണ്‍കുട്ടിക്ക് സമ്മാനമായി കിട്ടിയത് ഐഫോണ്‍ 12 ആണ്.

2

image credit: rjmahek instagram

വീഡിയോ ആരംഭിക്കുന്നത് പെണ്‍കുട്ടിയുടെ പതിനെട്ടാം പിറന്നാളിനുള്ള സമ്മാനം നല്‍കാനായി രക്ഷിതാക്കള്‍ എത്തുന്നത്. സമ്മാന പൊതി കുട്ടിക്ക് നല്‍കുന്നത് വീഡിയോയില്‍ കാണാം. ഈ പൊതി തുറന്നതിന് പിന്നാലെ അതൊരു ഫോണാണെന്ന് കുട്ടി തിരിച്ചറിയുകയാണ്. മുഖത്ത് ചിരി വിടരുന്നതും കാണാം. ഫോണ്‍ അണ്‍ബോക്‌സ് ചെയ്യുമ്പോഴാണ് അതിന്റെ വിവരങ്ങള്‍ പെണ്‍കുട്ടി പരിശോധിച്ചത്. ഐഫോണ്‍ ആണ് കിട്ടിയതെന്ന് അറിഞ്ഞ് ഈ പെണ്‍കുട്ടി സന്തോഷം കൊണ്ട് തുള്ളിച്ചാടുകയാണ്.

3

image credit: rjmahek instagram

പരീക്ഷ പാസായതും, പതിനെട്ടാം പിറന്നാള്‍ വന്നതുമെല്ലാം ചേര്‍ത്ത് ഇരട്ടി മധുരമായിരുന്നു ഇതിലൂടെ കിട്ടിയത്. മകള്‍ സ്‌കൂളില്‍ സയന്‍സിന് പഠിക്കുകയാണ്. ഒന്നാം റാങ്കാണ് മകള്‍ക്ക് ക്ലാസില്‍. നീറ്റ് പരീക്ഷയില്‍ 720ല്‍ 680 മാര്‍ക്ക് അവള്‍ വാങ്ങി. ഇന്ത്യയില്‍ 897ാം റാങ്കാണ് മകള്‍ സ്വന്തമാക്കിയത്. 18.25 ലക്ഷം കുട്ടികള്‍ പരീക്ഷയെഴുതിയതില്‍ നിന്നാണിതെന്നും മാതാപിതാക്കള്‍ ഈ പോസ്റ്റില്‍ പറയുന്നു. അമ്മയുടെ സെക്കന്‍ഡ് ഹാന്‍ഡ് മൊബൈല്‍ ഫോണാണ് കഴിഞ്ഞ അഞ്ച് വര്‍ഷമായി ഈ പെണ്‍കുട്ടി ഉപയോഗിച്ചിരുന്നതെന്നും പോസ്റ്റില്‍ പറയുന്നു.

4

കഴിഞ്ഞ പതിനെട്ട് വര്‍ഷമായി ഒരു സമ്മാനം പോലും അവള്‍ ജീവിതത്തില്‍ ആവശ്യപ്പെട്ടിട്ടില്ല. അതുകൊണ്ട് മകള്‍ക്ക് ഒരു സര്‍പ്രൈസ് നല്‍കണമെന്ന് തോന്നി. അതിന് 18ാം പിറന്നാള്‍ തന്നെ തിരഞ്ഞെടുത്തു. ഒരു കാര്യവും ഞങ്ങളോട് ഇതുവരെ മകള്‍ ആവശ്യപ്പെട്ടിട്ടില്ല. ഞങ്ങള്‍ എന്താണ് അവള്‍ക്ക് വേണ്ടതെന്ന് ചോദിക്കുമ്പോള്‍, എനിക്ക് ഇപ്പോള്‍ തന്നെ ഒരുപാട് കാര്യങ്ങള്‍ കൈയ്യിലുണ്ട്. എല്ലാം എന്റെ കൈയ്യിലുണ്ടെന്നാണ് അവള്‍ മറുപടി നല്‍കാറുള്ളത്. ഇങ്ങനൊരു മകളെ കിട്ടാന്‍ വലിയ അനുഗ്രഹം വേണമെന്നും അമ്മയുടെ പോസ്റ്റില്‍ പറയുന്നു.

5

എണ്ണമയം ചര്‍മത്തെ അലട്ടുന്നുണ്ടോ? ഇല്ലാതാക്കാന്‍ വഴിയുണ്ട്; ഇക്കാര്യങ്ങള്‍ ഉടന്‍ പരീക്ഷിക്കാം

സോഷ്യല്‍ മീഡിയയില്‍ നിമിഷ നേരം കൊണ്ടാണ് ഈ വീഡിയോ വൈറലായത്. നിരവധി പേരാണ് ഈ നേട്ടത്തില്‍ പെണ്‍കുട്ടിയെ അഭിനന്ദിച്ചിരിക്കുന്നത്. ഇത്രയും കഠിനാധ്വാനം ചെയ്തതിന് ഈ ലോകത്തുള്ള എല്ലാ ആനന്ദവും അവള്‍ അര്‍ഹിക്കുന്നുണ്ടെന്ന് ഒരാള്‍ കുറിച്ചു. ഒരു ധനിക കുടുംബത്തിലെ കുട്ടിക്ക് ഐഫോണ്‍ കിട്ടുന്നതില്‍ എന്ത് കാര്യമെന്നാണ് ആദ്യം കരുതിയത്, പക്ഷേ ആ പെണ്‍കുട്ടിയുടെ നേട്ടങ്ങള്‍ അറിഞ്ഞപ്പോള്‍ അതിനാണ് അഭിനന്ദനം അറിയിക്കേണ്ടതെന്ന് തോന്നിയെന്നും മറ്റൊരാള്‍ കുറിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+