ഇടത്തും വലത്തും ഛിന്നഗ്രഹങ്ങള്‍; ചന്ദ്രനേക്കാള്‍ അടുത്തെത്തും, എന്തുകൊണ്ട് ഈ ഭീഷണിയെ ഭയക്കണം!!
വാഷിംഗ്ടണ്‍: വലിയൊരു മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് നാസ. ഭൂമിയിലേക്ക് വലിയ രണ്ട് അപകടങ്ങളാണ് വരുന്നതെന്നാണ് ബഹിരാകാശ ഏജന്‍സി പറയുന്നത്. ഇത് ഒന്നിലധികം ഛിന്നഗ്രഹങ്ങളാണ്. എന്നാല്‍ ഭൂമിയില്‍ ഇതുവരെ എത്തിയത് പോലെയുള്ള ഛിന്നഗ്രഹമല്ല ഇത്. ഭൂമിയുടെ വളരെ അടുത്തേക്ക് ഇത് എത്തുമെന്നാണ് മുന്നറിയിപ്പ്.
ഛിന്നഗ്രഹങ്ങള്‍ വലിപ്പത്തില്‍ ഭൂമിക്ക് വലിയ നാശനഷ്ടങ്ങളുണ്ടാക്കാന്‍ ശേഷിയുള്ളവയാണ്. അതുകൊണ്ട് ഭൂമിയില്‍ ഇവ എവിടെ പതിച്ചാലും വലിയ നാശനഷ്ടം ഉണ്ടാവും. ചിലപ്പോള്‍ നമ്മുടെ ഗ്രഹത്തിന്റെ ഒരു ഭാഗം തന്നെ പ്രവര്‍ത്തനരഹിതമായി പോകും. പൂര്‍ണമായൊരു തകര്‍ച്ച വരെ ഇതിലൂടെ സംഭവിക്കാം.

മുമ്പ് ഭൂമിയിലെ ജീവജാലങ്ങളെ എല്ലാം ഇല്ലാതാക്കിയത് ഇത്തരം ഛിന്നഗ്രഹങ്ങള്‍ വര്‍ഷങ്ങള്‍ കാരണമാണ്. അതുപോലൊന്നാണ് ഇപ്പോള്‍ വരുന്നത്. രണ്ട് അപകടകാരികളാണ് ഇവ. 2023 എച്ച്‌കെ എന്നാണ് ആദ്യ ഛിന്നഗ്രഹത്തിന്റെ പേര്. ഇതിന് 42 അടി നീളമാണ് ഉള്ളത്. ഏകദേശം ഒരു ബസ്സിന്റെ നീളം വരും ഇതിന്. എന്നാല്‍ അതിവേഗമാണ് ഇതിന്റെ സഞ്ചാരം.
ഏകദേശം മണിക്കൂറില്‍ 57338 കിലോമീറ്റര്‍ വേഗത്തിലാണ് ഇവയുടെ വരവ്. രണ്ടാമത്തെ ഛിന്നഗ്രഹം 2023 എച്ച്‌ജെ എന്നാണ് അറിയപ്പെടുന്നത്. ഇതിന് 34 അടി നീളമുണ്ട്. ഇതിന്റെ വേഗം മണിക്കൂറില്‍ 33031 കിലോമീറ്റര്‍ വേഗമാണ്. ഇവയുടെ വലിപ്പം ചെറുതാണെങ്കിലും, ഇവ ഇടിച്ചാല്‍ സംഭവിക്കുന്ന ആഘാതം വലുതായിരിക്കും. അതിന്റെ വേഗം തന്നെ പ്രധാന കാരണം.
പോഹയും താലി മീല്‍സും വന്‍ വെറൈറ്റിയാണ്; മധ്യപ്രദേശിലെ ഫുഡ് വേറെ ലെവല്‍, കഴിക്കാന്‍ റെഡിയായിക്കോ
ഇതിനേക്കാളും വലിയ കാരണം ഇവയുടെ കാര്യത്തിലുണ്ട്. ഈ രണ്ട് ഛിന്നഗ്രഹങ്ങളും ഭൂമിയുടെ ഏറ്റവും അടുത്തായിട്ടാണ് വരുന്നത്. നാസയുടെ ഛിന്നഗ്രഹ സഞ്ചാരത്തിന്റെ ട്രാക്കിംഗ് പേജില്‍ ഇക്കാര്യം സൂചിപ്പിക്കുന്നത്. 1.17 മില്യണ്‍ മൈലുകള്‍ക്കിടയിലാണ് ഇവ എത്തുന്നത്. 2023 എച്ച്‌ജെ അതുകൊണ്ട് കടുത്ത അപകടകാരിയാണ്. എന്നാല്‍ ഇതിനേക്കാള്‍ അപകടം പിടിച്ചതാണ് 2023 എച്ച്‌കെ.
ഏപ്രില്‍ ഇരുപതിന് ഇത് ഭൂമിയുടെ ഏറ്റവും അടുത്തെത്തും. 212000 മൈലുകള്‍ക്കിടയിലാണ് ഇവ എത്തുക. ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലത്തേക്കാള്‍ കുറവാണിത്. ഭൂമിയും ചന്ദ്രനും തമ്മില്‍ 239000 മൈല്‍ വ്യത്യാസം മാത്രമാണ് ഉള്ളത്. അപ്പോള്‍ ഈ ഛിന്നഗ്രഹത്തെ ശരിക്കും ഭയപ്പെടണം.
നാസയുടെ ജെറ്റ് പ്രോപ്പള്‍ഷന്‍ ലബോറട്ടി സെന്റര്‍ ഇവയെ നിരീക്ഷിക്കുന്നുണ്ട്. ഇവ രണ്ടിനെയും എന്‍ഇഒകളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവയുടെ ഗതി മാറുന്നുണ്ടോ എന്നെല്ലാം സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്. ഭൂമിയുടെ 4.6 മില്യണ്‍ മൈല്‍ ചുറ്റളവില്‍ വരുന്ന ഏത് ഛിന്നഗ്രഹവും ഭീഷണിയായിട്ടാണ് നാസയുടെ ജെപിഎല്‍ കാണുന്നത്.
നിലവില്‍ ഇവ ഭൂമിയെ ഇടിക്കില്ലെന്നാണ് നാസ പറയുന്നത്. എന്നാല്‍ ഒരു ഗ്രഹത്തിന്റെ ഭൂഗുരുത്വാകര്‍ഷണ ഫലത്താല്‍ ഏതൊരു ഛിന്നഗ്രഹത്തിനും ഗതിമാറ്റം സംഭവിക്കാം. ഇവ ഭ്രമണം ചെയ്ത് ഭൂമിയെ ഇടിക്കാന്‍ വരെ ഇതിന് കാരണമാകും. ഭൂമിയില്‍ ഇവ ഇടിച്ചാല്‍ സര്‍വനാശം സംഭവിക്കുമെന്ന് ഉറപ്പാണ്. നിരവധി അപകടങ്ങള്‍ ഭാവിയില്‍ ഭൂമിയെ ലക്ഷ്യമിട്ട് ഇനിയും വരാമെന്ന മുന്നറിയിപ്പ് നേരത്തെ ശാസ്ത്ര ലോകം നല്‍കിയതാണ്.












Click it and Unblock the Notifications