Get Updates
Get notified of breaking news, exclusive insights, and must-see stories!

മൈക്രോസോഫ്റ്റ് പ്രതിസന്ധി മുമ്പേ പ്രവചിച്ച് ജ്യോതിഷി; 3 നാള്‍ ഇരുട്ട്, പ്രവചിച്ചത് ഇങ്ങനെ

ലണ്ടന്‍: ബ്രസീലിയന്‍ ജ്യോതിഷി അഥോസ് സലോമിയുടെ പ്രവചനങ്ങള്‍ യാഥാര്‍ഥ്യമായി. ജീവിച്ചിരിക്കുന്ന നോസ്ട്രഡാമസ് എന്ന വിശേഷണം സലോമിക്കുണ്ട്. നേരത്തെ ലോകം തന്നെ മൂന്ന് ദിവസം ഇരുട്ടിലാവുമെന്ന് അദ്ദേഹം പ്രവചിച്ചിരുന്നു. 2024ല്‍ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളായിരുന്നു ഇതിലുണ്ടായിരുന്നത്.

വലിയൊരു സൈബര്‍ യുദ്ധത്തിലേക്ക് ലോകത്തെ പ്രമുഖ നേതാക്കളും രാഷ്ട്രങ്ങളും എത്തുമെന്നും സലോമി മുന്നറിയിപ്പ് നല്‍കിയിരുന്നു. മൈക്രോസോഫ്റ്റിന്റെ സോഫ്റ്റ് വെയര്‍ കഴിഞ്ഞ ദിവസം പണിമുടക്കിയിരുന്നു. ഇതോടെ ലോകം തന്നെ നിശ്ചലമായിരുന്നു. ലോകത്താകെ മൈക്രോസോഫ്റ്റ് സാങ്കേതിക പ്രശ്‌നം കാരണം പ്രതിസന്ധിയിലായിരിക്കുകയാണ്.

athos-salome

മൂന്ന് ദിവസത്തെ ഇരുട്ട് എന്നാണ് അഥോസ് സലോമി ഇതേ കുറിച്ച് പ്രവചിച്ചത്. ഈ വര്‍ഷം തന്നെ സലോമി പ്രവചിച്ച പല കാര്യങ്ങളും യാഥാര്‍ത്ഥ്യമായി വന്നിട്ടുണ്ട്. കൊവിഡ് മഹാമാരി, ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ വാങ്ങുമെന്ന കാര്യം, എലിസബത്ത് രാജ്ഞിയുടെ മരണം, യൂറോ കപ്പില്‍ സ്‌പെയിന്‍ ജേതാക്കളാവുമെന്ന കാര്യം എന്നിവയെല്ലാം അടുത്തിടെ സലോമിയുടെ പ്രവചനം യാഥാര്‍ത്ഥ്യമായി വന്നതാണ്.

നേരത്തെ തന്നെ യുദ്ധമുറയില്‍ വന്ന മാറ്റങ്ങള്‍ ലോകത്തിന് ഭീഷണിയാവുമെന്ന് അഥോസ് സലോമി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇലക്ട്രോമാഗ്നറ്റിക് പള്‍സ് സാങ്കേതികവിദ്യ ലോകത്തെ തന്നെ തകര്‍ക്കാന്‍ ശേഷിയുള്ളതാണെന്നായിരുന്നു സലോമി നേരത്തെ പ്രവചിച്ചത്.

2024ല്‍ ഉണ്ടാവുന്ന ഈ പ്രശ്‌നങ്ങള്‍ക്ക് ഇഎംപി സാങ്കേതികവിദ്യയും കാണമാകും. കാരണം യുദ്ധം പലയിടത്തും ശക്തമാകും. ഇത്തരം ആയുധങ്ങള്‍ യുദ്ധം വ്യാപിപ്പിക്കും, മൂന്നാം ലോകമഹായുദ്ധത്തിന് വരെ അത് കാരണമാകുമെന്നാണ് സലോമിയുടെ മുന്നറിയിപ്പ്. അതേസമയം മൈക്രോസോഫ്റ്റിന്റെ സോഫ്റ്റ് വെയര്‍ തകരാറില്‍ ലോകം മുഴുവന്‍ നിശ്ചലമായിരുന്നു.

പല വിമാനങ്ങളും യാത്രകള്‍ തടസ്സപ്പെട്ട നിലയിലായിരുന്നു. ബോര്‍ഡിംഗ് പാസ് പോലും എഴുതിയാണ് പലയിടത്തും നല്‍കിയത്. ആശുപത്രികള്‍, ബാങ്കുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, മീഡിയ കമ്പനികള്‍ എന്നിവരെയെല്ലാം ഈ പ്രതിസന്ധി ലോകവ്യാപകമായി ബാധിച്ചിരുന്നു.

അതേസമയം മൈക്രോസോഫ്റ്റിലെ ഈ സാങ്കേതികപ്രശ്‌നത്തിന് നിരവധിപേര്‍ റഷ്യയെ കുറ്റപ്പെടുത്തിയിരുന്നു. മൂന്നാംലോക മഹായുദ്ധത്തിന് തുടക്കമായി എന്നെല്ലാം സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ വന്നിരുന്നു. നേരത്തെ ഇത്തരം കാര്യങ്ങള്‍ നടക്കുമെന്ന് സലോമി പ്രവചിച്ചിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അതിപ്രസരം ഇതിന് കാരണമാകുമെന്നായിരുന്നു പ്രവചനത്തിലുണ്ടായിരുന്നത്.

ഒരേസമയം മാനവരാശിക്ക് ഗുണകരമായും അതുപോലെ സമാധാനവാഹകനായും, പുതിയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്നതിനും ഇവ കാരണമാകുമെന്നായിരുന്നു പ്രവചനം. സൈബര്‍ ആക്രമണങ്ങളെ സൂചിപ്പിച്ചായിരുന്നു സലോമിയുടെ പ്രവചനം. ഇതാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+