3 മാസം പറക്കും തളികയില്‍, അന്യഗ്രഹജീവികളുമായി സംസാരിച്ചു; വെളിപ്പെടുത്തലുമായി യുഎസ് പൈലറ്റ്
വാഷിംഗ്ടണ്‍: അന്യഗ്രഹജീവികളെ കണ്ടെന്ന വാദവുമായി മുന്‍ യുഎസ് സൈനിക പൈലറ്റ്. അലക്‌സി കോളിയര്‍ എന്ന ഈ പൈലറ്റ് അന്യഗ്രഹജീവികള്‍ക്കൊപ്പം പറക്കുംതളികയില്‍ താമസിച്ചുവെന്നാണ് വെളിപ്പെടുത്തുന്നത്. ഏകദേശം 91 ദിവസം ഇയാള്‍ സ്‌പേസ് ഷിപ്പില്‍ താമസിച്ചുവെന്നാണ് വെളിപ്പെടുത്തല്‍. അന്യഗ്രഹ ജീവികളുമായി സംസാരിച്ചുവെന്നും ഇയാള്‍ പറയുന്നു.
ബ്രിട്ടീഷ് മാധ്യമമായ ഡെയ്‌ലി എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മനുഷ്യന്‍ വൈകാതെ തന്നെ അന്യഗ്രഹജീവികളെ കുറിച്ചുള്ള രഹസ്യങ്ങള്‍ കണ്ടെത്തുമെന്നാണ് കോളിയര്‍ പറയുന്നു. പ്രപഞ്ചത്തില്‍ ഒന്നാകെ ഈ അന്യഗ്രഹീവികളുടെ ശേഷിപ്പുകള്‍ ചിതറി കിടക്കുന്നുണ്ടെന്നാണ് ഇയാല്‍ അവകാശപ്പെടുന്നത്.

1980കളില്‍ രണ്ട് അന്യഗ്രഹജീവികളുമായി ആശയവിനിമയം നടത്തിയിരുന്നുവെന്നാണ് കോളിയര്‍ അവകാശപ്പെടുന്നത്. തീര്‍ത്തും സമാനതകളില്ലാത്ത അനുഭവമായിരുന്നു അത്. തന്നെ അവര്‍ പറക്കുംതളികയിലേക്ക് കൊണ്ടുപോയി. മൂന്ന് മാസത്തോളം ആ സ്‌പേസ് ഷിപ്പിലാണ് താന്‍ താമസിച്ചത്.
പ്രത്യേക ബെല്‍റ്റ് ധരിച്ചാണ് ആശയവിനിമയം സാധ്യമായിരുന്നതെന്ന് കോളിയര്‍ പറഞ്ഞു. താന്‍ പാടത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഈ സംഭവം നടന്നതെന്ന് ഇയാള്‍ വെളിപ്പെടുത്തി. എന്നാല്‍ കുറച്ചുനേരത്തേക്ക് തന്റെ സ്വബോധം നഷ്ടപ്പെട്ടുവെന്നും, ഓര്‍മ വന്നപ്പോള്‍ താന്‍ സ്‌പേസ് ഷിപ്പിലായിരുന്നുവെന്നും കോളിയര്‍ വ്യക്തമാക്കി.
അന്യഗ്രഹജീവികളുമായുള്ള ആശയവിനിമയത്തില്‍ പ്രപഞ്ചത്തെ കുറിച്ചുള്ള ഒരുപാട് കാര്യങ്ങള്‍ അറിയാന്‍ സാധിച്ചു. നമ്മള്‍ മനസ്സിലാക്കിയെടുത്ത ശാസ്ത്രത്തില്‍ ഇതുവരെ നൂറ് ബില്യണ്‍ പ്രപഞ്ചങ്ങള്‍ ഉണ്ട് എന്നാണ് പറയുന്നത്. എന്നാല്‍ ആന്‍ഡ്രോമീഡിയന്‍സിന്റെ വിജ്ഞാനപ്രകാരം 100 ട്രില്യണ്‍ പ്രപഞ്ചങ്ങള്‍ ഉണ്ടെന്നാണ് പറയുന്നതെന്നും കോളിയര്‍ പറയുന്നു.
എല്ലാ നക്ഷത്ര സമൂഹത്തിലും ജീവന്റെ സാന്നിധ്യമുണ്ടെന്നും യുഎസ് പൈലറ്റ് വ്യക്തമാക്കി. മനുഷ്യരുടെ ശ്രദ്ധ കൂടുതല്‍ ഇടങ്ങളിലേക്ക് എത്തേണ്ടതുണ്ടെന്നാണ് കോളിയര്‍ പറയുന്നത്. നിരവധി ജീവ സമൂഹത്തെ കണ്ടെത്താന്‍ ബാക്കിയുണ്ടെന്ന സൂചന കൂടിയാണ് ഇതിലൂടെ ലഭിക്കുന്നത്.
അതേസമയം അന്യഗ്രഹജീവികളുമായുള്ള സംഭാഷണത്തിനിടെ ഭൂമിയില്‍ സാങ്കേതികവിദ്യയുടെ കാര്യത്തില്‍ വിവിധ രാജ്യങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ചിലരുടെ കൈയ്യിലാണ് കൂടുതല്‍ സാങ്കേതിക വിദ്യയുമുള്ളത്. യുഎസ് സൈന്യത്തിന്റെ കൈവശമുള്ള സാങ്കേതികവിദ്യ 400 വര്‍ഷത്തിനും അപ്പുറം ഉപയോഗിക്കുന്ന തരത്തിലുള്ളതാണെന്ന് അന്യഗ്രഹ ജീവികള്‍ തന്നെ അറിയിച്ചു.
പ്രപഞ്ചത്തില്‍ സമ്പദ് ഘടനയും പണത്തിന്റെ ഉപയോഗവുമെല്ലാം ഉള്ള വിഭാഗം മനുഷ്യര്‍ മാത്രമാണെന്നും കോളിയര്‍ പറഞ്ഞു. എന്നാല്‍ ഇയാള്‍ പറഞ്ഞത് ശാസ്ത്രജ്ഞര്‍ പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. ഒരുപക്ഷേ മറ്റ് ഗ്രഹങ്ങളെയും സമൂഹങ്ങളെയും കുറിച്ചുള്ള അന്വേഷണം ശക്തമാകാന്‍ ഈ വെളിപ്പെടുത്തല്‍ സഹായിച്ചേക്കാം.












Click it and Unblock the Notifications