49കാരനെ അമ്പരപ്പിച്ച് തായ് ലോട്ടറി, 1 കോടിയുടെ ടിക്കറ്റ് അടിച്ചു, പണം കിട്ടില്ല; കാരണം ഇതാണ്
ബാങ്കോക്ക്: ജീവിതത്തില്‍ ഇനി കഷ്ടപ്പാടുണ്ടാവില്ലെന്ന് കരുതിയാണ് ഒരു തായ്ലാന്ഡ് യുവാവ്. മുന്നില്‍ കോടികളുണ്ടായിട്ടും ആ പണം ഒന്ന് അനുഭവിക്കാനുള്ള യോഗം പോലും ഇയാള്‍ക്കുണ്ടായില്ല. തായ്ലന്ഡിലെ ബംപര്‍ ലോട്ടറി എടുത്ത ഇയാള്‍ ഒറ്റരാത്രി കൊണ്ട് കോടീശ്വരനായി മാറിയിരിക്കുകയാണ്. പക്ഷേ ഈ പണം ഇയാള്‍ക്ക് കിട്ടില്ലെന്നാണ് മനസ്സിലാവുന്നത്
ലോട്ടറിയടിച്ചതിന് ശേഷമുണ്ടായ സംഭവവികസങ്ങളാണ് ഇയാള്‍ക്ക് പണം നഷ്ടപ്പെടുത്തിയത്. യുവാവിന് തിരിച്ചടി നല്‍കിയത് സ്വന്തം ഭാര്യ തന്നെയാണ്. സോഷ്യല്‍ മീഡിയ ഈ സംഭവത്തില്‍ ആകെ അമ്പരന്നിരിക്കുകയാണ്. സംഭവത്തില്‍. വിശദമായ വിവരങ്ങങ്ങളിലേക്ക്....

IMAGE CREDIT: THAIGER
49കാരനായ യുവാവ് നവംബര്‍ പതിനൊന്നിനുള്ള ലോട്ടറിയാണ് യുവാവിന് അടിച്ചിരിക്കുന്നത്. ഇത്തവണ പക്ഷേ ഭാഗ്യം കനിഞ്ഞു. ഒരു കോടി 30 ലക്ഷത്തില്‍ അധികമാണ് യുവാവിന് കിട്ടിയിരിക്കുന്നത്. എന്നാല്‍ തായ് ലോട്ടറിയിലൂടെ അടിച്ച ഈ പണത്തില്‍ നിന്ന് ഒറ്റ രൂപ പോലും യുവാവിന് കിട്ടില്ല. തായ് യുവാവ് സ്വന്തം ഭാര്യയെ അമിതമായി വിശ്വസിച്ചതാണ് തിരിച്ചടിയായത്. കേസ് പോലീസ് സ്റ്റേഷനില്‍ വരെ എത്തിയിരിക്കുകയാണ്.

തായ് യുവാവിന് ലോട്ടറിയടിച്ച തുകയുമായി ഇയാളുടെ ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയിരിക്കുകയാണ്. ഇതാണ് ലോട്ടറി ജേതാവിനെ ഞെട്ടിച്ചിരിക്കുന്നത്. ഈ പണം തിരിച്ചുപിടിക്കാന്‍ യാതൊരു മാര്‍ഗവുമില്ല. പോലീസും പറയുന്നത് ഇത് കിട്ടില്ലെന്നാണ്. തായ്ലന്ഡിലെ ഇസാന് പ്രവിശ്യയിലാണ് മാനിത് എന്ന തായ് യുവാവ് താമസിക്കുന്നത്. ലോട്ടറിയടിച്ചതിലൂടെ കുടുംബം മെച്ചപ്പെടുത്താമെന്ന് കരുതിയിരിക്കുമ്പോഴാണ് തിരിച്ചടിയുണ്ടായത്.

SKIN: ചര്‍മകാന്തിക്ക് ബെസ്റ്റാണ് റോസ് വാട്ടര്‍, ഈ രീതിയില്‍ ഉപയോഗിക്കാന്‍ മിന്നിത്തിളങ്ങും
നവംബര്‍ ഒന്നിന് കോടിക്കണക്കിന് പണം ലോട്ടറിയടിച്ച മാനിത് ചെയ്തത്, ഈ പണം ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റലാണ്. നികുതിയും മറ്റും അടച്ച ശേഷം ബാക്കി വന്ന തുകയാണ് ഇയാള്‍ക്ക് ലോട്ടറി തുകയായി കിട്ടുക. വലിയ സന്തോഷത്തിലായിരുന്നു മാനിത്. ഇയാളുടെ 45കാരിയായ ഭാര്യക്കൊപ്പം വലിയ ആഘോഷമായിരുന്നു മാനിത് പ്ലാന്‍ ചെയ്തത്. എന്നാല്‍ അതേ ഭാര്യ തന്നെ ഇയാളെ ചതിക്കുകയായിരുന്നു.

കാമുകനൊപ്പം പുതിയ ജീവിതം തുടങ്ങാന്‍ ഈ പണം ഉപയോഗപ്പെടുത്താന്‍ യുവതി തീരുമാനിക്കുകയായിരുന്നു. മാനിതിനൊപ്പം ജീവിച്ച് മടുത്തുവെന്നും യുവതി അവകാശപ്പെടുന്നു. 26 വര്‍ഷത്തോളമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. മൂന്ന് കുട്ടികളും ഈ ബന്ധത്തില്‍ ഇവര്‍ക്കുണ്ട്. താനും ഭാര്യയും തമ്മില്‍ ഒരിക്കല്‍ പോലും പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്ന് മാനിത് പറഞ്ഞു. പിന്നെന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് അറിയില്ലെന്നും യുവാവ് പറയുന്നു.

തായ്ലന്ഡിലെ ഒരു ക്ഷേത്രത്തിന് ഈ പണം മുഴുവന്‍ നല്‍കാനായിരുന്നു മാനിതിന്റെ തീരുമാനം. അതിനൊപ്പം ഭാര്യയും നില്‍ക്കാമെന്ന് പറഞ്ഞിരുന്നു. പണം നല്കുന്ന ഘട്ടത്തില്‍ ചെറിയൊരു സംഗീത നിശ തന്നെ നടത്താനും യുവാവ് തീരുമാനിച്ചിരുന്നു. അടുത്ത സുഹൃത്തുക്കളെയും കുടുംബത്തെയും മാത്രമാണ് ചടങ്ങിലേക്ക് ക്ഷണിച്ചത്. ചടങ്ങില്‍ വെച്ച് തന്നെ ഭാര്യയുടെ പെരുമാറ്റത്തില്‍ മാറ്റം തോന്നിയതായും യുവാവ് പറയുന്നു.

മാനിത് നടത്തിയ ചടങ്ങിലേക്ക് ഒരു യുവാവ് വന്നിരുന്നു. തന്റെ ബന്ധുവാണെന്നാണ് ഭാര്യ പറഞ്ഞത്. വൈകാതെ തന്നെ ഈ യുവാവാണ് കാമുകനെന്നും തിരിച്ചറിഞ്ഞു. അപ്പോഴേക്കും പണവുമായി ഇയാള്‍ മുങ്ങിയിരുന്നു. അമ്മയെ വിളിച്ചിരുന്നുവെന്നാണ് മക്കളില്‍ ഒരാള്‍ പറയുന്നത്. ഇവര്‍ നോങ് കായ് നഗരത്തിലെത്തിയിട്ടുണ്ട്. ഇത് 265 കിലോമീറ്റര്‍ അകലെയാണ്. അതേസമയം താന്‍ അമ്മയുമായി രണ്ടാമത് സംസാരിക്കാന്‍ തീരുമാനിച്ചപ്പോള്‍, അത് സാധിച്ചില്ല. അമ്മ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തുവെന്നും മകന് പറഞ്ഞു.

അതേസമയം പോലീസിന്റെ സഹായം തേടിയ മാനിതിനും നിരാശയാണ്. ഈ പണം ഭാര്യയില്‍ നിന്ന് വാങ്ങാനാവില്ല. കേസെടുക്കാനാവില്ലെന്നാണ് പോലീസും അറിയിച്ചിരിക്കുന്നത്. ഭാര്യയുടെ അക്കൗണ്ടിലുള്ള പണം മോഷണം നടത്തിയതല്ല. സ്വമേധയാ ഇയാള്‍ നല്‍കിയതാണ്. യുവാവിനെ ഇവര്‍ വിവാഹം ചെയ്തിട്ടില്ല. ഇവര്‍ക്ക് വിവാഹ സര്‍ട്ടിഫിക്കറ്റുമില്ല. അതുകൊണ്ട് കേസെടുക്കാനാവില്ല. ഇയാളോട് തന്നെ ഭാര്യയെ സമാധാനിപ്പിച്ച് മടക്കി കൊണ്ടുവരാനാണ് പോലീസ് നിര്‍ദേശിച്ചിരിക്കുന്നത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications