Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യം അടിച്ചത് 8 ലക്ഷം, രണ്ടാം ജാക്‌പോട്ടില്‍ 6 കോടി; കനേഡിയക്കാരനെ ഭാഗ്യം തുണച്ചത് 59ാം വയസ്സില്‍

ടൊറന്റോ: ജീവിതത്തില്‍ ഒരിക്കലെങ്കിലും ലോട്ടറി അടിക്കണമെന്ന് എല്ലാവര്‍ക്കും ആഗ്രഹിക്കാത്തവര്‍ ആരെങ്കിലുമുണ്ടാവുമോ? ഉണ്ടാവില്ല എന്നതാണ് സത്യം. അത് രണ്ട് തവണ അടിക്കുന്നവരുണ്ടെങ്കിലോ? ഇത്ര വലിയ ഭാഗ്യവാന്മാര്‍ ആരുമില്ലെന്ന് പറയേണ്ടി വരും. അങ്ങനെ ഭാഗ്യങ്ങളുടെ ഒരു വലിയ ഘോഷയാത്ര തന്നെ അരങ്ങേറിയിരിക്കുകയാണ് ഒരു കനേഡിയക്കാരന്റെ ജീവിതത്തില്‍.

ഇയാള്‍ക്ക് ചെറിയ തുകകള്‍ നേരത്തെ ലോട്ടറിയടിച്ചിട്ടുണ്ട്. എന്നാല്‍ ലോട്ടറി കൊണ്ട് ജീവിതം മാറി മറിയുമെന്ന് ഇയാള്‍ വിചാരിച്ചിട്ടേയില്ല. സോഷ്യല്‍ മീഡിയ മുഴുവന്‍ ഇയാളുടെ ആരാധകരായി മാറിയിരിക്കുകയാണ്. ഇതാണ് ശരിക്കും ഭാഗ്യമെന്നാണ് അവര്‍ പറയുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

1

photo credit: OLG

കാനഡയിലെ ഒന്താരിയോയില്‍ നിന്നുള്ള ഒരു മധ്യവയസ്‌കനാണ് ഭാഗ്യം വന്ന്് മുട്ടിവിളിച്ചിരിക്കുന്നത്. അറോറ സ്വദേശി ഫിലിപ്പ് കോസെന്റിനോ എന്നയാളാണ് തന്റെ ഭാഗ്യത്തെ ശരിക്കും വിശ്വസിക്കാനാവാതെ ഇരിക്കുന്നത്. സാധാരണ ഫിലിപ്പിന് ഇതൊരു വലിയ വിഷയമല്ല. നേരത്തെയും ഭേദപ്പെട്ട തുകകള്‍ ലോട്ടറിയിലൂടെ ഫിലിപ്പിന് കിട്ടിയിട്ടുണ്ട്. അതുകൊണ്ട് ഇടയ്ക്കിടെ ചെറിയ തുകകള്‍ അടിക്കാറുണ്ടെന്ന് പറയാനും ഇയാള്‍ക്ക് മടിയില്ല.

2

photo credit: OLG

നേരത്തെ എട്ട് ലക്ഷത്തിലേറെ ലോട്ടറിയിലൂടെ നേടിയിരുന്നു ഫിലിപ്പ് കോസെന്റിനോ നേടിയിട്ടുണ്ട്. എന്നാല്‍ ഇനിയൊരിക്കല്‍ കൂടി തനിക്ക് ബംപര്‍ ലോട്ടറിയടിക്കുമെന്ന് ഇയാള്‍ വിചാചിരുന്നില്ല. താന്‍ രണ്ട് ദശാബ്ദത്തോളമായി ലോട്ടറിയെടുക്കാറുണ്ടെന്ന് ഫിലിപ്പ് പറയുന്നു. ഒരുപാട് തവണ ഇതിന് മുമ്പ് തനിക്ക് ലോട്ടറിയടിച്ചിട്ടുണ്ട്. കൃത്യമായി പറഞ്ഞാല്‍ 25 വര്‍ഷമായി ലോട്ടറിയെടുക്കുന്നുവെന്നും ഇയാള്‍ പറഞ്ഞു.

3

ജാക്‌പോട്ട് തുക ഉയര്‍ന്ന് നില്‍ക്കുന്ന സമയത്താണ് താന്‍ ലോട്ടോ മാക്‌സ് ലോട്ടറി എടുക്കാറുള്ളത്. ആ സമയത്തെ തുക കിട്ടാന്‍ സാധ്യതയുള്ളത് കൊണ്ടാണിത്. 59കാരനായ ഫിലിപ്പ് രണ്ട് മക്കളുടെ പിതാവാണ്. ലോട്ടോ മാക്‌സ് ടിക്കറ്റാണ് ഫിലിപ്പ് എടുത്തത്. കഴിഞ്ഞ ദിവസമാണ് സ്റ്റോറിലെത്തി ഈ ടിക്കറ്റ് പരിശോധിച്ചത്. ഇവിടെയുള്ള സ്‌ക്രീനില്‍ നിങ്ങള്‍ക്ക് ജാക്ക്‌പോട്ട് അടിച്ചുവെന്ന് തെളിഞ്ഞ് വന്നു. എന്നാല്‍ തുക കണ്ടപ്പോള്‍ ആകെ ഞെട്ടിപ്പോയെന്ന് ഫിലിപ്പ് പറയുന്നു.

4

ഒക്ടോബര്‍ പതിനാലിന് നടന്ന നറുക്കെടുപ്പില്‍ മാക്‌സ്മില്യണ്‍ പ്രൈസില്‍ ആറ് കോടി 12 ലക്ഷം രൂപയാണ് ഫിലിപ്പിന് സമ്മാനമായി അടിച്ചിരിക്കുന്നത്. ആകെ തരിച്ചിരുന്ന് പോയി. എനിക്ക് വിശ്വസിക്കാന്‍ പോലും പറ്റിയില്ല. ടിക്കറ്റ് പരിശോധിക്കാന്‍ പോയ സ്‌റ്റോറിലെ ക്ലര്‍ക്കിനെ വിളിച്ച് ഒന്ന് കൂടി പരിശോധിക്കാന്‍ പറഞ്ഞ ശേഷമാണ്, എനിക്കാണ് ലോട്ടറി അടിച്ചതെന്ന് ഉറപ്പായത്. ആദ്യം തന്നെ ഈ വിവരം അറിയിച്ചത് ഭാര്യയെയാണ്. അവള്‍ പക്ഷേ ആ പറഞ്ഞതൊന്നും വിശ്വസിച്ചില്ലെന്നും ഫിലിപ്പ് പറഞ്ഞു.

5

ഭാര്യ ചെയ്ത കാര്യങ്ങളാണ് അമ്പരപ്പിച്ചത്. വണ്ടിയെടുത്ത് നേരത്തെ സ്റ്റോറിലേക്ക് പോയി ആ ടിക്കറ്റ് പരിശോധിച്ച് ഉറപ്പ് വരുത്തുകയാണ് ഭാര്യ ചെയ്തത്. അതിന് ശേഷമാണ് ലോട്ടറി അടിച്ച കാര്യം അവര്‍ക്ക് വിശ്വാസമായതെന്നും ഫിലിപ്പ് പറഞ്ഞു. ഒഎല്‍ജി പ്രൈസ് സെന്ററില്‍ നിന്നാണ് ഇയാള്‍ പണം വാങ്ങിയത്. തനിക്ക് ഈ കൊണ്ട് എന്തെങ്കിലും ചെയ്യാനുള്ള പ്ലാനൊന്നും ഇപ്പോള്‍ മനസ്സില്‍ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. കുറച്ച് ബില്ലുകള്‍ അടയ്ക്കാനും, സമ്പാദ്യത്തിലേക്കും ഈ പണം മാറ്റുമെന്നും ഫിലിപ്പ് വ്യക്തമാക്കി. കിംഗ് സിറ്റിയിലെ കിംഗ് കണ്‍വീനിയന്‍സില്‍ നിന്നാണ് ഈ ടിക്കറ്റ് വാങ്ങിയത്.

6

SKIN: മുഖം വെട്ടിത്തിളങ്ങും, കണ്ണെടുക്കാനേ തോന്നില്ല; ചര്‍മകാന്തിക്ക് ഈ സ്‌കിന്‍ കെയറുകള്‍ ഉപയോഗിക്കൂ!!

അതേസമയം യുഎസ്സില്‍ ഇംഗ്ലണ്ടിലും നിരന്തരം പുതിയ ജേതാക്കള്‍ വരുന്നുണ്ട്. മസാചുസെറ്റ്‌സിലെ ഫാള്‍ റിവറില്‍ ഒരു യുവാവിന് അടിച്ചത് എട്ട് കോടിയാണ്. മരിയാനോ റാപ്പോസോ എന്ന യുവാവിന് നവംബര്‍ ഏഴിനാണ് ലോട്ടറി അടിച്ചത്. നാല് കോടി 90 ലക്ഷം രൂപ നികുതിയായി മരിയാനോയ്ക്ക് ലഭിക്കും. ഒരു വെക്കേഷന് താന്‍ പ്ലാന്‍ ചെയ്യുന്നുണ്ടെന്ന് റാപ്പോസോ പറഞ്ഞു. ആഷ്‌ലാന്‍ഡിലെ ലക്കി ഫാംസില്‍ നിന്നാണ് ഈ ടിക്കറ്റ് വാങ്ങിയത്. ആ കടയ്ക്ക് എട്ട് ലക്ഷത്തില്‍ അധികം ടിക്കറ്റ് വിറ്റതിന് ബോണസായി കിട്ടും.

7

photo credit: OLG

അതേസമയം കാനഡയിലെ കര്‍ട്ടിസില്‍ നിന്നുള്ള ദമ്പതിമാര്‍ക്കും വലിയൊരു ലോട്ടറി ഭാഗ്യം ലഭിച്ചിരിക്കുകയാണ്. മൂന്ന് കോടി രൂപയാണ് അമാന്‍ഡ ആന്‍, റോബര്‍ട്ട് ഡുച്ചീന്‍ എന്നീ ദമ്പതിമാര്‍ക്ക് സമ്മാനമായി ലഭിച്ചിരിക്കുന്നത്. ഇരുവര്‍ക്കും 34 വയസ്സാണ്. അഞ്ച് കുട്ടികള്‍ ഇവര്‍ക്കുണ്ട്. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ഇവര്‍ ഒരുമിച്ചാണ് ലോട്ടറി എടുക്കുന്നത്. ലോട്ടറി അടിച്ചപ്പോള്‍ സ്വപ്‌നം കാണുന്നത് പോലെയാണ് തോന്നിയതെന്ന് റോബര്‍ട്ട് പറഞ്ഞു. ഭാര്യക്കും ആദ്യം വിശ്വസിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+