നാലടി നീളം, ടോയ്ലറ്റില് മുതലയെ കണ്ട് ഞെട്ടി വീട്ടുകാര്‍; വനംവകുപ്പ് എത്തി ചെയ്തത് ഇക്കാര്യം
അഹമ്മദാബാദ്: വീടാകുമ്പോള്‍ പല്ലിയും പാറ്റയുമൊക്കെ വീട്ടില്‍ വരുന്നത് സാധാരണമാണ്. എന്നാല്‍ ഗുജറാത്തിലെ ഒരു വീട്ടില്‍ എത്തിയിരിക്കുന്നത് അപ്രതീക്ഷിത അതിഥിയാണ്. വീട്ടുകാരെല്ലാം ഈ അതിഥിയുടെ വരവില്‍ ഞെട്ടി വിറച്ചിരിക്കുകയാണ്. അതും വീടിന്റെ ബാത്റൂമിലാണ് ഇതിനെ കണ്ടിരിക്കുന്നത്. ഒരു മുതലയാണ് അപ്രതീക്ഷിത ഇവരുടെ വീട്ടിലെത്തിയത്.

എന്തായാലും വീട്ടുകാര്‍ ആകെ പേടിച്ചു പോയി. ഈ മുതലയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വൈറലായിട്ടുണ്ട് ദൃശ്യങ്ങള്‍. വീട്ടുകാര്‍ ഒന്ന് പതറി പോയെങ്കിലും, പ്രശ്നം പരിഹരിച്ചെന്നാണ് പറയുന്നത്. വിശദമായ വിവരങ്ങളിലേക്ക്...

image credit: india today
ഈ മുതലയ്ക്ക് നാലടിയോളം നീളമുണ്ടായിരുന്നു. ഇത് ഇഴഞ്ഞെത്തിയത് ഒരു വീടിന്റെ ടോയ്ലറ്റിലാണ്. നാട്ടുകാരും ഈ വീട്ടുകാരും ഇങ്ങനൊരു സംഭവം മുമ്പൊരിക്കലും കണ്ടിട്ടോ കേട്ടിട്ടോ പോലുമില്ലായിരുന്നു. ഗുജറാത്തിലെ ആനന്ദിലാണ് സംഭവം നടന്നത്. ഇവര്‍ ഭയന്ന് വിറച്ച് നില്ക്കുന്ന സമയത്ത് രക്ഷയ്ക്കെത്തിയത് വനംവകുപ്പാണ്. ഇവര്‍ മുതലയെ പിടിച്ച് സമീപത്തുള്ള ഒരു കുളത്തില്‍ കൊണ്ടുവിടുകയായിരുന്നു. എന്നാല്‍ നാട്ടുകാര്‍ ശരിക്കും ഭയന്ന് പോയെന്നാണ് പറയുന്നത്. ഇങ്ങനൊരു കാര്യം മുമ്പ് നടന്നിട്ടില്ലായിരുന്നു.

image credit: india today
കരാക്കുവ മേഖലയിലെ ഖോഡിയാര്‍ മാതാജി ക്ഷേത്രത്തിന് സമീപമുള്ള വീട്ടിലാണ് മുതല എത്തിയത്. ആനന്ദ് ജില്ലയിലെ സോജിത്രയിലാണ് ഈ സ്ഥലങ്ങള്‍. ഇവിടെയുള്ള മാലാതാജ് ഗ്രാമത്തിലെ കുളത്തില്‍ ഒരുപാട് മുതലകള്‍ ഉണ്ട്. ഇവയുടെ ആവാസ കേന്ദ്രം കൂടിയാണ് ഈ കുളം. എന്നാല്‍ ഒരിക്കല്‍ പോലും ഈ മുതലകള്‍ ആരെയും ആക്രമിച്ചതായി അറിയില്ല. അതേസമയം മുതലകള്‍ സോചിത്രയിലെ പല സ്ഥലത്തേക്കും ഇതുപോലെ സഞ്ചരിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ കണ്ട ഇടത്ത് മുമ്പ് മുതലകളെ കണ്ടിട്ടില്ല.

image credit: india today
കഴിഞ്ഞ ദിവസം രാത്രിയിലാണ് ഈ മേഖലയില്‍ മുതല ഇഴഞ്ഞ് നടക്കുന്നത് നാട്ടുകാര്‍ കണ്ടത്. നാട്ടുകാര്‍ ശരിക്കുമൊന്ന് പരിശോധിച്ചതോടെയാണ് ഈ മുതലയെ ടോയ്ലറ്റിനുള്ളില് കണ്ടെത്തിയത്. പുലര്‍ച്ചെ അഞ്ച് മണിയോടെ, ഈ കുടുംബത്തിലെ ഒരംഗം ശൗചാലയത്തില്‍ പോകാനായി എത്തിയപ്പോഴാണ് ഭയന്ന് വിറച്ചത്. ഈ ടോയ്ലറ്റില് വിശാലമായി കിടക്കുകയാണ് ഈ മുതല. വൈകാതെ തന്നെ ഗ്രാമവാസികള്‍ ഈ വിവരം അറിഞ്ഞു. എല്ലാവരും ഭയന്നിരുന്നു. നാട്ടുകാര്‍ ആകെ മുതലയെ എങ്ങനെ മാറ്റുമെന്നറിയാത്ത അവസ്ഥയിലായിരുന്നു.

image credit: india today
ഹൗസ്ബോട്ടില്‍ ഒരു ട്രിപ്പായാലോ; ഇതാ ഇന്ത്യയില്‍ ട്രിപ്പടിക്കേണ്ട ഹൗസ് ബോട്ട് ഡെസ്റ്റിനേഷനുകള്‍
ഈ വാര്‍ത്ത അറിഞ്ഞാണ് വനം വകുപ്പ് ഇങ്ങോട്ട് എത്തിയത്. ഒട്ടും വൈകാതെ എത്തിയ ഇവരാണ് മുതലയെ രക്ഷപ്പെടുത്തി. ഉദയ്സിംഗ് റാത്തോഡിന്റെ വീട്ടിലാണ് മുതലയെത്തിയതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥ നമ്രത പറഞ്ഞു. 20 മിനുട്ട് കൊണ്ട് ഇവര്‍ മുതലയെ ടോയ്ലറ്റില് നിന്ന് മാറ്റി. വൈകാതെ തന്നെ മുതലകള്‍ ധാരാളമുള്ള കുളത്തിലേക്ക് ഈ മുതലയെയും മാറ്റുകയായിരുന്നു. നാട്ടുകാരുടെ ഭയം അതോടെയാണ് അവസാനിച്ചത്.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications