ഉടമസ്ഥര്‍ വിറ്റു; പ്രിയപ്പെട്ടവരെ തിരഞ്ഞ് 'കൂപ്പര്‍' തിരിച്ചെത്തി, താണ്ടിയത് 64 കിലോമീറ്റര്‍; വൈറല്‍
ഡബ്ലിന്‍: നായയുടെ സ്നേഹം പോലെ മറ്റൊന്നില്ലെന്ന് നമ്മള് എപ്പോഴും പറയാറുണ്ട്. ഈ വാക്കുകള്‍ പലപ്പോഴും സത്യമായിട്ടുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്ക്കുന്നൊരു സംഭവം ഉത്തര അയര്‍ലന്‍ഡില്‍ സംഭവിച്ചിരിക്കുകയാണ്. മനസ്സില്ലാ മനസോടെ സ്വന്തം ഗോള്‍ഡന്‍ റിട്രീവര്‍ നായയെ വിറ്റ ഉടമസ്ഥരെ തേടി ആ നായ തിരിച്ചുവന്നിരിക്കുകയാണ്.
കിലോമീറ്ററുകള്‍ താണ്ടിയാണ് ഈ നായ ഇവരുടെ അടുക്കലേക്ക് തിരിച്ചുവന്നത്. ഗോള്‍ഡന്‍ റിട്രീവര്‍ അതിന്റെ പുതിയ വീട്ടില്‍ നിന്ന് രക്ഷപ്പെട്ട് ഓടുകയായിരുന്നു. മുമ്പ് താമസിച്ചിരുന്നത് എവിടെയാണെന്ന് മനസ്സിലാക്കിയായിരുന്നു നായ തിരിച്ചെത്തിയത്. കൂപ്പര്‍ എന്നാണ് ഈ നായയുടെ പേര്. പുതിയ വീട്ടിലെത്തിയ ഉടനെ കാറില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു.

image credit: Lost Paws NI - Lost and Found Pets facebook page
ഉത്തര അയര്‍ലന്‍ഡിലെ കൗണ്ടി ടൈറോനിലുള്ള ഒരു കുടുംബത്തിനായി മുന്‍ ഉടമസ്ഥര്‍ കൂപ്പറെ വിറ്റത്. എന്നാല്‍ കൂപ്പര്‍ കാറില്‍ നിന്ന് ഇറങ്ങിയോടിയതിന് പിന്നാലെ ഈ കുടുംബം നാട്ടിലാകെ ഇതിനെ അന്വേഷിച്ചിരുന്നു. പക്ഷേ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. 27 ദിവസമെടുത്ത് 64 കിലോമീറ്റര്‍ താണ്ടിയ കൂപ്പര്‍ മുന്‍ ഉടമസ്ഥരുടെ വീട്ടിലെത്തുകയും ചെയ്തു.
ഇതാണ് തന്റെ വീടെന്ന് പ്രഖ്യാപിക്കുകയായിരുന്നു കൂപ്പര്‍. ലണ്ടന്‍ഡെറി കൗണ്ടിയിലെ ടോബര്‍ മോറിലായിരുന്നു ഈ വീട് ഉണ്ടായിരുന്നു. ഈ നായക്കായി വലിയ അന്വേഷണം തന്നെ നടന്നിരുന്നു. പക്ഷേ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
മിസ്സിംഗ് പെറ്റ്സ് ചാരിറ്റി ലോസ്റ്റ് പോസ് ഏപ്രില്‍ 22ന് ഈ നായയെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചിരുന്നു. പാടത്ത് കൂടെ കൂപ്പര്‍ ഓടി പോകുന്നതായിരുന്നു ഇവര്‍ കണ്ടത്. അതിന്റെ ചിത്രങ്ങള്‍ ഇവര്‍ ഫേസ്ബുക്കില്‍ പോസ്റ്റും ചെയ്തിരുന്നു. അഞ്ച് ദിവസത്തിന് ശേഷം കൂപ്പര്‍ ഒരു വ്യക്തിയുടെ വീട്ടിലേക്ക് ഓടി കയറുന്നതും കണ്ടിരുന്നു. കാട്ടിലൂടെയായിരുന്നു നായയുടെ പ്രധാന സഞ്ചാരം.
ഉത്തരാഖണ്ഡ് പൊളിയാണ്, ബണ്‍ ടിക്കിയൊക്കെ കഴിച്ചാല്‍ ആരും ഫാനായി പോകും, ടേസ്റ്റ് വേറെ ലെവല്‍
കൂടുതലും യാത്ര രാത്രിയിലായിരുന്നു. ഒരാളുടെ സഹായം പോലും കൂടെയുണ്ടായിരുന്നില്ലെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. വളരെ സമര്‍ത്ഥനായ നായയാണ് കൂപ്പര്‍ എന്ന് ലോസ്റ്റ് പോസ് പറയുന്നു. ആരുടെയും സഹായമോ, ഭക്ഷണമോ, സംരക്ഷണമോ ഇല്ലാതെയാണ് കൂപ്പര്‍ യഥാര്‍ത്ഥ ഉടമസ്ഥരെ തേടിയെത്തിയത്. അതൊരു വല്ലാത്ത കാര്യമാണ്. എങ്ങനെയെന്ന് മാത്രം വിശദീകരിക്കാനാവില്ലെന്ന് ലോസ്റ്റ് പോസ് വക്താവ് പറഞ്ഞു.

image credit: Lost Paws NI - Lost and Found Pets facebook page
പ്രധാന റോഡുകള്‍, കാടുകള്‍, പാടങ്ങള്‍, എന്നിവയെല്ലാം 27 ദിവസം കൊണ്ടാണ് കൂപ്പര്‍ പിന്നിട്ടത്. ഈ നായയെ ട്രാക്ക് ചെയ്യാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടിരുന്നു. ഈ നായക്ക് മുമ്പ് ഒരിക്കല്‍ പോലും സഞ്ചരിച്ച് പരിചയമില്ലാത്ത വഴികളിലൂടെയാണ് ഇത് 27 ദിവസവും സഞ്ചരിച്ചത്.
പുതിയ ഉടമ നൈജില്‍ ഫ്ളെമിംഗ് എന്തായാലും നായയെ തിരിച്ചുകിട്ടിയതില്‍ സന്തോഷവാനാണ്. കൂപ്പര്‍ സുരക്ഷിതനാണെന്ന് നൈജില്‍ പറയുന്നു. ഭക്ഷണമൊക്കെ കഴിക്കുന്നുണ്ട്. ഇത്രയും ദിവസം നടന്നതിന്റെ ക്ഷീണം മാറ്റാനുള്ള ശ്രമത്തിലാണ് കൂപ്പര്‍. നിലവില്‍ നൈജിലിനും ഭാര്യ മോളിക്കുമൊപ്പമാണ് കൂപ്പറുള്ളത്.
കൂപ്പറിന് ഒരു സഹോദരി കൂടി പുതിയ വീടുണ്ട്. ഈ നായയുടെ പുതിയ ഉടമസ്ഥന് കൂപ്പറിനെ ജീവന് തുല്യം സ്നേഹിക്കുന്നുണ്ട്. എല്ലാ വിധ സൗകര്യങ്ങളും കൂപ്പറിനായി ദമ്പതിമാര്‍ വീട്ടില്‍ ഒരുക്കിയിരിക്കുകയാണ്. തനിക്ക് ലഭിച്ച സഹായങ്ങളെ കുറിച്ചും നൈജില്‍ തുറന്ന് പറഞ്ഞു. കൂപ്പറിനെ കാണാതായത് മുതല്‍ നിരവധി പേരാണ് തന്നെ സഹായിക്കാനെത്തിയത്. അവരോടെല്ലാം കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
-
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ












Click it and Unblock the Notifications