പോലീസ് പിടിക്കാന്‍ വന്ന യുവാവ് സൈക്കിളില്‍ രക്ഷപ്പെട്ടു; പോലീസുകാരന്‍ ചെയ്തത് ഇങ്ങനെ
വാഷിംഗ്ടണ്‍: അമേരിക്കയില്‍ കള്ളനും പോലീസും കളിയില്‍ അമ്പരന്ന് സോഷ്യല്‍ മീഡിയ. ഒരു യുവാവ് പോലീസ് പിടിക്കാന്‍ വന്നപ്പോള്‍ രക്ഷപ്പെട്ടതും, ഇയാളെ പിടിക്കാന്‍ പോലീസുകാരന്‍ ചെയ്ത കാര്യങ്ങളുമാണ് ചിരി പൊട്ടിച്ചിരിക്കുന്നത്. ഇരുവരും തലതിരിഞ്ഞവന്‍മാരാണെന്ന് സോഷ്യല്‍ മീഡിയ അടിവരയിട്ട് പറയുന്നു.

പോലീസ് പിടിക്കാന്‍ വരുമ്പോള്‍ ഏത് കുറ്റവാളിയാണ് സൈക്കിളില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയെന്ന് ഇവര്‍ ചോദിക്കുന്നു. അത് മാത്രമല്ല, ഏത് പോലീസാണ് ഈ രീതിയില്‍ പ്രതിയെ പിടിക്കാന്‍ പോവുകയെന്നും ഇവര്‍ ചോദിക്കുന്നു. വിശദമായ വിവരങ്ങളിലേക്ക്....

സംഭവം ഇങ്ങനെയാണ്. ഈ യുവാവ് മയക്കുമരുന്ന് കൈവശം വെച്ചുവെന്നും, മാരകായുധങ്ങള്‍ കൈയ്യില്‍ കൊണ്ടുനടന്നു എന്നൊക്കെയുള്ള ആരോപണങ്ങള്‍ നേരിടുന്നുണ്ട്. ഇയാളെ അറസ്റ്റ് ചെയ്യാനാണ് പോലീസ് എത്തിയത്. എന്നാല്‍ അറസ്റ്റ് ഒഴിവാക്കാനായി സൈക്കിളുമെടുത്ത് രക്ഷപ്പെടുകയായിരുന്നു. പോലീസിന്റെ കൈയ്യില്‍ ഹെലികോപ്ടര്‍ അടക്കമുള്ള ആധുനിക സംവിധാനങ്ങള്‍ ഉള്ളപ്പോഴാണ് ഇയാള്‍ സൈക്കിളില്‍ രക്ഷപ്പെടാനുള്ള സാഹസം കാണിച്ചത്. ഇതാണ് ആദ്യം എല്ലാവരെയും ചിരിപ്പിച്ചത്. എന്നാല്‍ പോലീസുകാരന്‍ കാണിച്ചത് അതിലേറെ കോമഡിയായ കാര്യമായിരുന്നു.

ഈ പോലീസുകാരന്‍ യുവാവിന്റെ സൈക്കിളിന് പിന്നാലെ പിന്തുടര്‍ന്നു. അതും കാല്‍നടയായിട്ടായിരുന്നു പിന്തുടര്‍ന്നത്. ഇതാണ് കോമഡിയായി മാറിയത്. എന്തായാലും പോലീസുകാരന്‍ തോമാരിയസ് ജെയിംസ് വാഗ്നര്‍ എന്ന ഈ യുവാവിനെ പിടിച്ചു. ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. വിചാരണ നേരിടാന്‍ ഒരുങ്ങുകയാണ് വാഗ്നര്‍. ഇയാള്‍ സൈക്കിളെടുത്ത് രക്ഷപ്പെടാന്‍ നോക്കിയതോ, അതോ പോലീസുകാരനായ ടൈലര്‍ പിന്നാലെ ഓടി പിടിക്കാന്‍ നോക്കിയതോ ഏറ്റവും മോശം കാര്യമെന്ന് പറയാന്‍ പറ്റാത്ത അവസ്ഥയാണെന്ന് ബ്രുവാര്‍ഡ് കൗണ്ടി ഷെരീഫ് വെയ്ന്‍ ഐവി പറഞ്ഞു.

ഇതാ ഞങ്ങളുടെ ഉയിരും ഉലകവും; അമ്മയായി നയന്‍സ്, ഇരട്ടക്കുട്ടികളെന്ന് വിക്കി, ക്യൂട്ടാണെന്ന് ആരാധകര്‍
വാഗ്നറുടെ വാഹനം ഞങ്ങള്‍ പിടിച്ചെടുത്തിട്ടില്ല. ഞങ്ങളുടെ പോലീസ് അത്തരക്കാരല്ല. ബ്രുവാര്‍ഡ് കൗണ്ടിയിലെ നിയമം വ്യത്യസ്തമാണെന്നും ഷെരീഫ് പറഞ്ഞു. നേരത്തെ യുവതിയുടെ ബാഗും തട്ടിപ്പറിച്ച് ഓടിയ മോഷ്ടാവിനെ ഹെലികോപ്ടറിലായിരുന്നു ഇതുപോലെ താമ്പ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കടലില്‍ ചാടി നീന്തിയതായിരുന്നു സംഭവം. ഇതോടെ പോലീസിന് ഹെലികോപ്ടര്‍ സര്‍വീസ് ഉപയോഗിക്കേണ്ടി വരികയായിരുന്നു. ഈ വാര്‍ത്ത താമ്പ പോലീസ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു. ചിരിക്കാനുള്ള വക കിട്ടിയെന്നാണ് യൂസര്‍മാരുടെ കമന്റുകള്‍.












Click it and Unblock the Notifications