• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

6 വയസ്സുകാരനെ കടിച്ച് കീറാനെത്തി അയല്‍വാസിയുടെ നായ; രക്ഷകനായി വളര്‍ത്തുനായ, സംഭവം ഇങ്ങനെ

Google Oneindia Malayalam News

വാഷിംഗ്ടണ്‍: നായകള്‍ എത്ര സ്‌നേഹമുള്ളവരാണെന്ന് തെളിയിക്കാന്‍ പറ്റുന്ന കാര്യം നമ്മളുണ്ട്. പാമ്പ് കടിയില്‍ നടക്കം ഉടമയെ നായ്ക്കള്‍ സഹായിക്കാറുണ്ട്. ഇപ്പോഴിതാ ഈ കുട്ടിയെ കടിച്ച് കീറാന്‍ വന്ന നായയെ തുരത്തിയോടിച്ച് ഹീറോയായിരിക്കുകയാണ് വളര്‍ത്തുനായ. ഈ കുട്ടിക്ക് ജീവന്‍ പോലും ആ ആക്രമണത്തില്‍ നഷ്ടപ്പെട്ടേക്കാമായിരുന്നു.

എന്നാല്‍ ജര്‍മന്‍ ഷെപ്പേഡ് ഇനത്തില്‍ വരുന്ന ആ നായ ആറുവയസ്സുകാരനെ രക്ഷിക്കാന്‍ ഒന്നും ആലോചിക്കാതെ ഇറങ്ങുകയായിരുന്നു. അതേസമയം സോഷ്യല്‍ മീഡിയ ഈ വീഡിയോ ഏറ്റെടുത്തിരിക്കുന്നത്. നിരവധി പേരാണ് നായയെ പുകഴ്ത്തുന്നത്. വിശദമായ വിവരങ്ങളിലേക്ക്...

1

IMAGE CREDIT: BeastEater YOUTUBE

അയല്‍വാസിയുടെ നായയാണ് ആറുവയസ്സുകാരനെ കടിച്ച് കീറാന്‍ എത്തിയത്. ഈ സമയത്താണ് നായ ചാടി വീണത്. ഈ ജര്‍മന്‍ ഷെപ്പേഡിന്റെ ഉടമയുടെ മകനെയായിരുന്നു നായ കടിച്ച് കീറാന്‍ എത്തിയത്. ഇതിന്റെ വീഡിയോ ആണ് പുറത്തുവന്നത്. ദൃശ്യങ്ങളില്‍ ഒരു കുട്ടിയുമായി ജര്‍മന്‍ ഷെപ്പേഡ് ആസ്വദിച്ച് കളിക്കുന്നതാണ് ഉള്ളത്. ടാങ്ക് എന്നാണ് ഈ ഈ നായയുടെ പേര്.

2

IMAGE CREDIT: BeastEater YOUTUBE

17ാം വയസ്സില്‍ ലോട്ടറിയടിച്ചത് 10 കോടി; കാമുകന് വര്‍ഷത്തില്‍ 57 ലക്ഷം ശമ്പളം, ഈ യുവതി ഹീറോയാണ്!!17ാം വയസ്സില്‍ ലോട്ടറിയടിച്ചത് 10 കോടി; കാമുകന് വര്‍ഷത്തില്‍ 57 ലക്ഷം ശമ്പളം, ഈ യുവതി ഹീറോയാണ്!!

തന്റെ പ്രിയപ്പെട്ട നായക്കൊപ്പം അമേരിക്കയിലെ ഫ്‌ളോറിഡയിലായിരുന്നു ഈ കുട്ടി കളിച്ചുകൊണ്ടിരുന്നത്. ഒരുയാര്‍ഡില്‍ വെച്ചായിരുന്നു. സംഭവം. ഇവരുടെ വീടിന് പുറത്തുവെച്ച് നായയോടൊപ്പം കളിക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക. എന്നാല്‍ പെട്ടെന്ന് തന്നെ കുറച്ച് ഇരുണ്ട നിറത്തിലുള്ള ഒരു നായ ഇവര്‍ക്ക് നേരെ കുരച്ചുകൊണ്ട് ഓടിയെത്തുകയായിരുന്നു. ഉറപ്പായും കടിക്കും എന്ന ഭാവത്തിലായിരുന്നു ആ നായ.

3

IMAGE CREDIT: BeastEater YOUTUBE

ആര്‍ക്കോ ലോട്ടറിയടിച്ചെന്ന് ദമ്പതിമാര്‍, ഫലം നോക്കിയപ്പോള്‍ കിട്ടിയത് ആറ് കോടി; വൈറല്‍ആര്‍ക്കോ ലോട്ടറിയടിച്ചെന്ന് ദമ്പതിമാര്‍, ഫലം നോക്കിയപ്പോള്‍ കിട്ടിയത് ആറ് കോടി; വൈറല്‍

ഈ നായ നേരെ പുല്‍ത്തകിടിയിലേക്ക് ചാടി വീഴുകയും, നേരെ കുട്ടിക്ക് നേരെ ഓടിയെത്തുകയായിരുന്നു. ആറ് വയസ്സുകാരന്‍ ആകെ പേടിച്ച് വിറച്ച് പോയ സമയമായിരുന്നു. എന്നാല്‍ അവിടെയാണ് ടാങ്ക് ഹീറോയായി മാറിയത്. അയല്‍വാസിയുടെ നായക്കെതിരെ എറ്റുമുട്ടാനായിരുന്നു ടാങ്കിന്റെ തീരുമാനം. കുട്ടിക്ക് ഒരു പോറല്‍ പോലുമേല്‍ക്കാതെ ടാങ്ക് സംരക്ഷിക്കുകയും ചെയ്തു. ടാങ്കിന്റെ ധീരതയ്ക്കാണ് ഇപ്പോള്‍ എല്ലാവരും കൈയ്യടിക്കുന്നത്.

4

IMAGE CREDIT: BeastEater YOUTUBE

അയല്‍വാസിയുടെ നായ ഈ കുട്ടിയെ കടിച്ച് കീറാന്‍ മുന്നിലേക്ക് എത്തിയ സമയത്താണ് ടാങ്ക് കൃത്യമായി എത്തിയത്. ആ ടൈമിംഗ് തന്നെ കൃത്യമായിരുന്നു. സെക്കന്‍ഡുകള്‍ കൊണ്ട് ഈ നായയുമായി ടാങ്ക് മുഖാമുഖം വന്നു. കുട്ടിയുടെ ഏഴയലത്ത് പോലും ഈ നായ എത്തില്ലെന്ന് ഉറപ്പിക്കാനും ടാങ്കിനായി. ശക്തമായ പ്രതിരോധം വന്നതോടെ അയല്‍വാസിയുടെ നായ ജര്‍മന്‍ ഷെപ്പേഡിന് മുന്നില്‍ മുട്ടുമടക്കുകയായിരുന്നു.

5

IMAGE CREDIT: BeastEater YOUTUBE

HAIR:മുടി നീണ്ടുവളരുന്നില്ലേ, ഇതൊന്ന് ട്രൈ ചെയ്യൂ, ഒന്ന് പുരട്ടിയാല്‍ അമ്പരക്കുന്ന വളര്‍ച്ച ഉറപ്പ്!!

അതേസമയം ടാങ്കിന്റെ വീരകൃത്യം നായയെ തുരത്തിയോടിച്ചിരിക്കുകയാണ്. അയല്‍വാസിയുടെ നായ അതിവേഗത്തില്‍ ഓടി വരുന്നത് കണ്ട് കുട്ടി അലറി വിളിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ കുട്ടിയെ വളഞ്ഞ് ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ സംരക്ഷിക്കാനും ടാങ്കിന് സാധിച്ചു. ഇതിനിടെ കുട്ടിയുടെ അമ്മ ഓടി വരുന്നതും കാണാം. മകനെ രക്ഷിക്കാനായിട്ടായിരുന്നു വരവ്. എന്നാല്‍ അതിന് മുമ്പേ തന്നെ മകനെ ടാങ്ക് രക്ഷിച്ചിരുന്നു. നിരവധി പേര്‍ ടാങ്കിനെ സോഷ്യല്‍ മീഡിയയിലൂടെ അഭിനന്ദിക്കുന്നുണ്ട്.

English summary
a german shepperd dog saved six year old boy from another dog in florida goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X