10 രൂപയേ ഉള്ളൂ, ബര്‍ഗര്‍ വേണമെന്ന് പെണ്‍കുട്ടി, 90 രൂപയുടെ ബര്‍ഗര്‍ നല്‍കി ജീവനക്കാരന്റെ സഹായം
ദില്ലി: ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റുകള്‍ എല്ലാവര്‍ക്കും പ്രിയങ്കരമാണ്. പ്രത്യേകിച്ച് ബര്‍ഗര്‍ കടകള്‍. നമ്മള്‍ ഏറെ ആസ്വദിക്കുന്നവയാണ് ബര്‍ഗറുകള്‍. പ്രസിദ്ധമായ ബര്‍ഗര്‍ കിംഗ് കടയില്‍ പക്ഷേ കഴിഞ്ഞ ദിവസം നടന്നത് മനസ്സ് നിറഞ്ഞ് പോകുന്നൊരു കാഴ്ച്ചയാണ്. ഒരു കുട്ടി ബര്‍ഗര്‍ മീലിനായി ഈ കടയില്‍ എത്തിയതും തുടര്‍ന്ന് നടന്ന സംഭവങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
കുട്ടിയുടെ കൈയ്യില്‍ ബര്‍ഗര്‍ കഴിക്കാന്‍ വേണ്ടത്ര പണം ഇല്ലായിരുന്നു. ഈ കുട്ടിയെ ബര്‍ഗര്‍ കിംഗ് സ്ഥാപനത്തിലെ ജീവനക്കാരന്‍ തന്നെ സഹായിച്ചതാണ് സംഭവം. ഇയാളുടെ നല്ല മനസ്സിനെ കമ്പനി വരെ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുകയും ചെയ്തിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

image crredit: Aditya Kumar twitter
ബര്‍ഗര്‍ കിംഗ് കടയുടെ മുന്നില്‍ ഒരു പെണ്‍കുട്ടി നില്‍ക്കുന്ന ഒരു ചിത്രമാണ് ഈ സംഭവം പുറത്തുവരാന്‍ കാരണമായത്. നോയിഡയില്‍ നിന്നാണ് ഈ സംഭവം. ഈ പെണ്‍കുട്ടിയുടെ കൈവശം ആകെ ഉണ്ടായിരുന്നത് പത്ത് രൂപ നോട്ടായിരുന്നു. ഇതും വെച്ചാണ് പെണ്‍കുട്ടി ബര്‍ഗര്‍ വാങ്ങാനെത്തിയത്. ഒരു ചോക്ലേറ്റ് വാങ്ങാനുള്ള കാശും കൊണ്ട് ബര്‍ഗര്‍ വാങ്ങാനെത്തിയതായിരുന്നു പാവം പെണ്‍കുട്ടി. ബര്‍ഗറിന് ഈ പണം തികയില്ലെന്നറിയാത്ത നിഷ്ങ്കളയായിരുന്നു ആ കുട്ടി. എന്നാല്‍ കടയിലെത്തിയ കൊച്ചു മിടുക്കി ബര്‍ഗറും നല്‍കിയാണ് ജീവനക്കാരന്‍ മടക്കി അയച്ചത്.

പെണ്‍കുട്ടി ബര്‍ഗര്‍ കിംഗിന്റെ പുറത്ത് നില്‍ക്കുന്ന ചിത്രം ആദിത്യ കുമാര്‍ എന്നയാളാണ് ട്വീറ്റ് ചെയ്തത്. തന്റെ ഭക്ഷണം കിട്ടാനായി പെണ്‍കുട്ടി കടയ്ക്ക് പുറത്ത് നില്‍ക്കുന്നതാണ് ചിത്രത്തിലുള്ളത്. പക്ഷേ പെണ്‍കുട്ടിയുടെ കൈയ്യില്‍ വെറും പത്ത് രൂപയാണ് ഉണ്ടായിരുന്നത്. എന്നാല്‍ ബര്‍ഗറിന്റെ വില 90 രൂപയും. എന്നാല്‍ പെണ്‍കുട്ടിക്ക് ബര്‍ഗര്‍ തരില്ലെന്ന് കൗണ്ടറിലുള്ള യുവാവ് ഒരിക്കലും പറഞ്ഞില്ല. സ്വന്തം കൈയ്യില്‍ നിന്ന് 80 രൂപ മുടക്കി യുവാവ് പെണ്‍ക്കുട്ടിക്ക് ബര്‍ഗര്‍ നല്‍കുകയായിരുന്നു യുവാവ്. സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് ഈ യുവാവിന്റെ നല്ല പ്രവര്‍ത്തിയെയും നല്ല മനസ്സിനെയും.

ലോക ഭക്ഷ്യ ദിനത്തിലാണ് ഈ സംഭവം നടന്നത്. ഒക്ടോബര്‍ പതിനാറിന് നോയിഡയിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ മെട്രോ സ്‌റ്റേഷനിലെ ബര്‍ഗര്‍ കിംഗ് സ്ഥാപനത്തിലാണ് ഇങ്ങനൊരു മനോഹര കാഴ്ച്ച നടന്നത്. അതേസമയം സ്വന്തം സ്ഥാപനത്തിനും ഇയാളുടെ നല്ല പ്രവര്‍ത്തിയെ അംഗീകരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ആരാണ് ഇയാളെന്ന് അന്വേഷിച്ച് കണ്ടെത്തി അനുമോദിക്കുകയും ചെയ്തു. ധീരജ് കുമാര്‍ എന്ന ബര്‍ഗര്‍ കിംഗ് സ്ഥാപനത്തിലെ ജീവനക്കാരനാണ് ഈ മനുഷ്യത്വം നിറഞ്ഞ് തുളുമ്പുന്ന മുഖമെന്ന് കമ്പനി കണ്ടെത്തി. ലോകപ്രശസ്തി ഇതിലൂടെ നീരജ് നേടിയിരിക്കുകയാണ്.

image credit:burgerkingindia
ധീരജിന്റെ പ്രവര്‍ത്തി എല്ലാവരെയും പ്രചോദിപ്പിക്കുന്നതാണെന്ന് കമ്പനി പറഞ്ഞു. മനുഷ്യന്റെ സഹജമായ ദയ അദ്ദേഹത്തില്‍ നിന്ന് പ്രകടമായിരിക്കുന്നു. ഒരു സ്‌പെഷ്യല്‍ ഗസ്റ്റാണ് ഞങങളെ തേടി റെസ്റ്റോറന്റില്‍ എത്തിയത്. അവരെ നിരാശയാക്കി മടക്കി അയക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല. പത്ത് രൂപ മാത്രമായിരുന്നു അവരുടെ കൈവശമുണ്ടായിരുന്നത്. എന്നിട്ടും ആ ബര്‍ഗര്‍ അവള്‍ക്കായി ഞങ്ങളുടെ ധീരജ് കുമാര്‍ നല്‍കിയെന്നും, സന്തോഷത്തോടെ യാത്രയാക്കിയെന്നും കമ്പനി പറഞ്ഞു.

image credit:burgerkingindia
ഹണിമൂണിനുള്ള പ്ലാനിലാണോ? ട്രിപ്പ് ദക്ഷിണേന്ത്യയില്‍ തന്നെയായിക്കോട്ടെ: ഈ 5 സ്ഥലങ്ങള്‍ ബെസ്റ്റ്
നീരജ് അയാളുടെ മനുഷ്യത്വമാണ് കാണിച്ചത്. ആ പെണ്‍കുട്ടിക്ക് ബര്‍ഗര്‍ നല്‍കിയത് ഒരുപാട് നല്ല കാര്യമാണ്. അതും സ്വന്തം പോക്കറ്റില്‍ നിന്ന് പണം മുടക്കിയാണ് ആ ബര്‍ഗര്‍ പെണ്‍കുട്ടിക്ക് നല്‍കിയത്. അദ്ദേഹത്തിന്റെ മാന്യതയ്ക്കും നല്ല പെരുമാറ്റത്തിനെയും ഞങ്ങള്‍ സല്യൂട്ട് ചെയ്യുന്നു. ഇത് വളരെ അപൂര്‍വമായി മാത്രം കാണുന്ന കാര്യമാണെന്നും ബര്‍ഗര്‍ കിംഗ് പറഞ്ഞു. ധീരജിനെ കമ്പനി ആദരിക്കുകയും ചെയ്തു. പ്രത്യേകം ചടങ്ങ് വെച്ചായിരുന്നു. അഭിനന്ദനം.












Click it and Unblock the Notifications