ലേലത്തില്‍ തമാശയ്ക്ക് പങ്കെടുത്ത യുവതിക്ക് നഷ്ടം ഒന്നേകാല്‍ ലക്ഷം; ഒരൊറ്റ വിളിയില്‍ പണി കിട്ടി
ലണ്ടന്‍: ലേലം വിളിക്കുക എന്നതൊരു കഴിവാണ്. കൃത്യമായി അറിയുന്നവര്‍ അതില്‍ പങ്കെടുത്തില്ലെങ്കില്‍ വലിയ തിരിച്ചടി നേരിടാനും സാധ്യതയുണ്ട്. അങ്ങനെ ഒരു തമാശയ്ക്ക് ലേലത്തില്‍ പങ്കെടുക്കാനെത്തിയ യുവതിക്ക് നഷ്ടമായത് മൂന്നര ലക്ഷ്യമാണ്. എങ്ങനെ ഇത് സംഭവിച്ചു എന്നതാണ് രസകരമായ കാര്യം.
സിനിമയിലൊക്കെ ഉള്ളത് പോലെ കൂടുതല്‍ വിളിക്കാനൊക്കെ ആളുകളുണ്ടാവുമെന്ന് കരുതിയ യുവതിക്ക് ആകെ പിഴച്ചുപോവുകയായിരുന്നു. ലേലം നടക്കുന്ന സ്ഥലത്ത് നടന്നത് അമ്പരപ്പിക്കുന്ന കാര്യങ്ങളാണ്. യുവതി വിളിച്ചെടുത്തത് ഒരു വിലയേറിയ ചിത്രമാണ്. ഇത് വില്‍ക്കാനായി ഇപ്പോള്‍ നട്ടംതിരിയുകയാണ് യുവതി. വിശദമായ വിവരങ്ങളിലേക്ക്....

image credit: Danielle Allen
അഗ്നിശമന സേന പ്രവര്‍ത്തകയും, ആര്‍ട്ട് ഹിസ്റ്ററിയുടെ ആരാധികയുമായ ഡാനിയേല അലന് എന്ന യുവതിയാണ് ലേലത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. സ്പാനിഷ് ചിത്രകാരനായ സാല്‍വദോര്‍ ദാലിയുടെ ചിത്രങ്ങള്‍ അടക്കം ഇതില്‍ ലേലത്തിനുണ്ടായിരുന്നു. എന്നാല്‍ ഡാനിയേല ആദ്യമായിട്ടാണ് ലേലത്തില്‍ പങ്കെടുക്കുന്നത്. ചിത്രങ്ങള്‍ 75000 ഡോളറിന് വിറ്റുപോകുന്നത് ഡാനിയേലയെ അമ്പരപ്പിച്ചിരുന്നു. 20 മിനുട്ട് ലേലം കണ്ടപ്പോള്‍ തന്നെ അതില്‍ പങ്കെടുക്കാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു.

ലേലത്തില്‍ പങ്കെടുക്കാനുള്ള അവസരം നഷ്ടമാകുമെന്ന് കരുതിയാണ് ഇവര്‍ വലിയൊരു തുക വിളിച്ചത്. എന്നാല്‍ അത് വന്‍ തിരിച്ചടിയാവുകയും ചെയ്തു. 75000 ഡോളറിനുള്ള ലേലമാണ് ഡാനിയേലയെ ശരിക്കും അമ്പരപ്പിച്ചത്. 61 ലക്ഷം രൂപ വരുമിത്. ഇതില്‍ മനം മയങ്ങി പോയ ഡാനിയേല ലേലം വിളിക്കുകയായിരുന്നു. ഏറ്റവും കുറഞ്ഞ ലേല തുകയായ 15000 ഡോളറിനായിരുന്നു ഇവര്‍ ലേലം വിളിച്ചത്. സാല്‍വദോര്‍ ദാലിയുടെ പെയിന്റിംഗായിരുന്നു ഇത്. ഏകദേശം ഒന്നേകാല്‍ ലക്ഷം രൂപ വിലവരും.

നോര്‍ത്ത് ഇന്ത്യയില്‍ ഒരു ടൂര്‍ ആയാലോ? ഇതാ കാരണങ്ങള്‍, ഒരിക്കല്‍ പോയാല്‍ പിന്നെ മറക്കില്ല!!
തമാശയ്ക്കാണ് ഈ ലേലം ഡാനിയേല അലന് വിളിച്ചത്. രണ്ടായിരം ഡോളറായിരുന്നു ലേലത്തിനായി ആദ്യം വിളിച്ചത്. അപ്പോള്‍ തന്നെ ഡാനിയേല കൈ ഉയര്‍ത്തി. സാധാരണ ലേലമാകുമ്പോള് കൂടുതല്‍ തുക മറ്റാരെങ്കിലും വിളിക്കുമെന്നും, തനിക്ക് മുകളിലേക്ക് തുക പോകുമ്പോള്‍, ലേലം വിളിക്കുന്നത് നിര്‍ത്താമെന്നുമാണ് യുവതി കരുതിയത്. എന്നാല്‍ എല്ലാ പ്രതീക്ഷയും തെറ്റി. ആരും ഇവര്‍ക്ക് മുകളിലേക്ക് ഒരു തുക വിളിച്ചില്ല. അതോടെ കുടുങ്ങിയത് ഡാനിയേലയാണ്. വൈകാതെ തന്നെ ആ ചിത്രം അവര്‍ക്ക് തന്നെ ലഭിക്കുകയും ചെയ്തു.

തന്റെ ജീവിതത്തിലെ ദൈര്‍ഘ്യമേറിയ പത്ത് സെക്കന്‍ഡ് എന്നാണ് യുവതി ഇതിനെ വിശേഷിപ്പിക്കുന്നത്. അതേസമയം ഈ ആര്‍ട്ട് പീസ് വില്ക്കാന് നടക്കുകയാണ് യുവതി ഇപ്പോള്‍. ഈ മാസം ആദ്യമാണ് ലേലം നടന്നത്. വാങ്ങാന്‍ താല്പര്യമുള്ളവര് തന്നെ ബന്ധപ്പെടണമെന്നും യുവതി അഭ്യര്‍ത്ഥിക്കുന്നുണ്ട്. അതേസമയം ചിത്രം പോലും കാണാതെയാണ് യുവതി ലേലം വിളിച്ചത്. ധനികരായ ആളുകളെ, എന്നെ നിരാശരാക്കരുത്, വന്ന് ഈ ചിത്രം വാങ്ങൂ എന്നാണ് ഇവര്‍ ഒരു വീഡിയോയില്‍ അഭ്യര്‍ത്ഥിക്കുന്നു. 20000 ഡോളറാണ് ഇതിന് വിലയിട്ടിരിക്കുന്നത്.
-
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ












Click it and Unblock the Notifications