Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജവെമ്പാലയെയും തൂക്കിയെടുത്ത് മദ്യപന്‍ വാര്‍ഡില്‍; പാമ്പ് കടിച്ചെന്ന് യുവാവ്, സംഭവിച്ചത് ഇങ്ങനെ

ദില്ലി: ഉത്തര്‍പ്രദേശില്‍ ഒരു യുവാവിന്റെ തലതിരിഞ്ഞ സംഭവത്തില്‍ ആകെ ഞെട്ടിയിരിക്കുകയാണ് ഡോക്ടര്‍മാര്‍. യുപിയിലെ കുശിനഗറിലുള്ള ജില്ലാ ആശുപത്രിയിലേക്ക് വന്ന മദ്യപനായ ഒരു യുവാവാണ് ഈ പ്രശ്‌നങ്ങള്‍ മുഴുവന്‍ ഉണ്ടാക്കിയത്. ഇയാള്‍ മൂക്കറ്റം കുടിച്ച് ആശുപത്രിയിലേക്ക് എത്തിയത് ഒരു രാജവെമ്പാലയെയും കൊണ്ടാണ്.

ഇതില്‍ കൂടുതല്‍ എന്ത് വേണം ഭയപ്പെടാന്‍. ഞെട്ടിവിറച്ച ഡോക്ടര്‍മാരോട് ഇയാള്‍ പറഞ്ഞ കാര്യങ്ങള്‍ ഒരു തരി പോലും വിശ്വസിക്കാനാവാത്തതായിരുന്നു. എന്നാല്‍ പൊട്ടിച്ചിരിക്ക് വക നല്‍കുന്നതാണ്. ഇയാള്‍ കൊണ്ടുവന്ന രാജവെമ്പാല പക്ഷേ ചത്തതായിരുന്നു. അതിന്റെ കാരണമാണ് അമ്പരപ്പിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

1

image credit: punjab kesari

യുവാവ് ഈ പാമ്പിനെയും കൊണ്ട് നേരെ എത്തിയത് ആശുപത്രിയുടെ എമര്‍ജന്‍സി വാര്‍ഡിലാണ്. ചത്ത പാമ്പാണെന്ന് ഇയാള്‍ ഡോക്ടര്‍മാരോട് പറഞ്ഞു. പദ്രോന നിവാസിയായ സലാവുദീന്‍ മന്‍സൂറിയാണ് ഈ പരിപാടി ചെയ്തിരിക്കുന്നത്. 35കാരനായ സലാവുദ്ദീന്‍ പാമ്പ് ചത്തതിന് പറഞ്ഞ കാരണമാണ് അമ്പരപ്പിച്ചത്. തന്നെ ഈ പാമ്പ് കടിച്ചുവെന്നും, അങ്ങനെയാണ് ഇത് ചത്തതെന്നും മന്‍സൂരി പറയുന്നു. തന്റെ കാലിലും കൈയ്ക്കും രണ്ട് തവണ ഈ പാമ്പ് കടിച്ചുവെന്നും ഇയാള്‍ അവകാശപ്പെട്ടു. ലോകത്തെ ഏറ്റവും വിഷമുള്ള ജീവിയാണ് രാജവെമ്പാല.

2

നൈറ്റ് ലൈഫ് ഇഷ്ടമാണോ; പാര്‍ട്ടിയായി അടിച്ചുപൊളിക്കാന്‍ ഈ നഗരങ്ങള്‍ പൊളിയാണ്: ട്രിപ്പ് ഉറപ്പിച്ചോളൂ

ഇത്രയും വിഷമുള്ള ഒരു പാമ്പ് കടിച്ചിട്ടും ഇയാള്‍ മരിച്ചില്ല എന്നാണ് അമ്പരപ്പിക്കുന്നത്. ഒരു ആനയെ കൊല്ലാനുള്ള വിഷമുള്ള പാമ്പാണ് രാജവെമ്പാല. മൂന്നടി നീളമുള്ള ഈ രാജവെമ്പാല തന്നെ കടിച്ചെങ്കിലും ഒന്നും പറ്റിയില്ലെന്നും, ഈ പാമ്പ് ചത്തുപോയെന്നും ഇയാള്‍ ഡോക്ടര്‍മാരോട് പറയുകയായിരുന്നു. അതേസമയം തനിക്ക് കടിയേറ്റതിന് ചികിത്സ വേണമെന്നും, ആന്റി വെനം ഇഞ്ചക്ഷന്‍ കുത്തിവെക്കണമെന്നും ഇയാള്‍ ഡോക്ടര്‍മാരോട് ആവശ്യപ്പെടുകയായിരുന്നു. കടിച്ച പാമ്പിനെ ഒരു പോളിത്തീന്‍ ബാഗിലാക്കിയായിരുന്നു ഇയാള്‍ കൊണ്ടുവന്നത്.

3

image credit: punjab kesari

തന്റെ വാദങ്ങളെ തെളിയിക്കാനും, കടിച്ച പാമ്പ് ഏതാണെന്ന് തിരിച്ചറിഞ്ഞ് മരുന്ന് ലഭിക്കാനുമായിരുന്നു ഇയാള്‍ പാമ്പിനെയും കൊണ്ടുവന്നത്. അതേസമയം സംഭവം സോഷ്യല്‍ മീഡിയയില്‍ ആകെ വൈറലായിരിക്കുകയാണ്. അതേസമയം ഇയാളോട് കാര്യങ്ങള്‍ ശരിക്കും വിശദീകരിക്കാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. താന്‍ വീട്ടിലേക്ക് പോകാന്‍ നില്‍ക്കുമ്പോഴാണ് സംഭവം നടന്നതെന്ന് യുവാവ് പറയുന്നു. പദ്രോന റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചായിരുന്നു. സംഭവം. ആ സമയം താന്‍ നന്നായി മദ്യപിച്ചിരുന്നുവെന്ന് ഇയാള്‍ സമ്മതിച്ചു.

4

വളരെ അപ്രതീക്ഷിതമായിട്ടാണ് കാര്യങ്ങള്‍ സംഭവിച്ചതെന്ന് ഇയാള്‍ പറഞ്ഞു. താന്‍ വളരെ കഷ്ടപ്പെട്ടാണ് പ്ലാറ്റ്‌ഫോം ക്രോസ് ചെയ്തത്. എന്നാല്‍ ഇതിനിടയില്‍ രാജവെമ്പാലയെ ചവിട്ടി പോയത്. ആ നിമിഷം തന്നെ പാമ്പ് ഇയാളെ കടിച്ചു. ഇങ്ങനെയാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്. എന്നാല്‍ ദേഷ്യം വന്ന സലാവുദ്ദീന്‍ ഇതിന് ശേഷം പാമ്പിനെ പിടിക്കുകയായിരുന്നു. ഞാന്‍ എന്തായാലും മരിക്കും, എന്നാല്‍ നിന്നെ ഒരിക്കലും ജീവിക്കാന്‍ ഞാന്‍ അനുവദിക്കില്ലെന്ന് ഈ പാമ്പിനോട് യുവാവ് പറയുകയായിരുന്നു. കേട്ട ഡോക്ടര്‍മാര്‍ ചിരിച്ച് പോവുകയായിരുന്നു.

5

image credit: punjab kesari

ഇയാളുടെ വിശദീകരണം അവസാനിച്ചിട്ടില്ലായിരുന്നു. പാമ്പിനെ പിടിച്ചതോടെ രാജവെമ്പാല ഇയാളുടെ കൈയ്യിലും കടിച്ചു. ഇതോടെ കടുത്ത ദേഷ്യം വന്ന മന്‍സൂരി പാമ്പിനെ തല്ലിക്കൊല്ലുകയായിരുന്നു. മദ്യപിച്ച് ബോധമില്ലാത്ത ഈ യുവാവ് തന്നെ കടിച്ചാണ് പാമ്പ് ചത്തതെന്നും കരുതി. ഇതിന് പിന്നാലെ മദ്യപിച്ച് ബോധം പോവാറായ യുവാവ് സഹോദരന്റെ വീട്ടിലെത്തി ഇക്കാര്യങ്ങളൊക്കെ അതേ പടി പറയുകയായിരുന്നു. തന്നെ കടിച്ച് പാമ്പ് ചത്തെന്നും പറഞ്ഞു. ഇതിന് പിന്നാലെ വേഗത്തില്‍ ഇവര്‍ ആശുപത്രിയിലെത്തുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇതാണ്. ഡോക്ടര്‍മാര്‍ക്ക് അമ്പരക്കാനും ചിരിക്കാനും ഇതിലൂടെയാണ് വഴിയൊരുങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+