ന്യൂയോര്‍ക്ക് സിറ്റി സബ്വേയില് തുണിയൂരി കുളിക്കാനിറങ്ങി യുവാവ്; ദൃശ്യങ്ങള്‍ വൈറല്‍
ന്യൂയോര്‍ക്ക്: നാട്ടുകാരെല്ലാം നോക്കി നില്‍ക്കുകയാണ്. ഇതിനിടെ വസ്ത്രങ്ങളെല്ലാം അഴിച്ച് ഒരു യുവാവ് സബ് വേയില്‍ കുളിക്കാന്‍ ഇറങ്ങി. എല്ലാവരും അമ്പരന്നിരിക്കുകയാണ്. സംഭവം അങ്ങ് അമേരിക്കയിലാണ്. ന്യൂയോര്‍ക്കിലെ സബ് വേയിലാണ് യുവാവിന്റെ ഈ കുളി നടന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഈ വീഡിയോ.
ഓടിക്കൊണ്ടിരിക്കുന്ന ഒരു ട്രെയിനിലാണ് ഈ സംഭവം നടന്നത് എന്നത് അത്ഭുതകരമായിരിക്കുകയാണ്. വീഡിയോയില്‍ ഈ യുവാവ് ചെരിപ്പ് അഴിച്ചുവെക്കുന്നുണ്ട്. പിന്നീട് പാന്റ്സും, ഷര്‍ട്ടും ട്രോളിയിലേക്ക് വെച്ച്, കുളിക്കാന്‍ തുടങ്ങുകയാണ്. ഒരു ട്രോളി ബാഗില്‍ നിന്നാണ് ഇയാള്‍ കുളിക്കുന്നത്.

image credit: Facebook/princezee
ഇയാള്‍ ദേഹത്ത് സോപ്പ് തേച്ച്, മഞ്ഞ കളറുള്ള സ്പോഞ്ച് കൊണ്ട് ദേഹത്താകെ തേക്കുന്നുണ്ട്. മറ്റ് യാത്രക്കാരെല്ലാം ഇയാളെ നോക്കിയിരിക്കുന്നത് കാണാം. ചില യാത്രക്കാര്‍ ഇയാളുടെ പ്രവര്‍ത്തി കണ്ട് പൊട്ടിച്ചിരിക്കുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ മറ്റ് പലരും അന്തംവിട്ട് നില്‍ക്കുകയാണ്. ദേഹത്താകെ വെള്ളം ഒഴിച്ച്, അസ്സലൊരു കുളിയാണ് ഇയാള്‍ പരസ്യമായി ജനങ്ങള്‍ക്ക് മുമ്പില്‍ വെച്ച് ചെയ്തിരിക്കുന്നത്.
കുളി കഴിഞ്ഞ് വീണ്ടും വസ്ത്രങ്ങളെല്ലാം ഇയാള്‍ എടുത്തണിയുന്നതും കാണാം. ഫേസ്ബുക്കിലാണ് ഈ വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. നിമിഷ നേരം കൊണ്ടാണ് ഈ വീഡിയോ വൈറലായി മാറിയിരിക്കുന്നത്.ഇതിനോടകം 1.4 മില്യണ്‍ തവണയാണ് ഇത് ആളുകള്‍ കണ്ടിരിക്കുന്നത്. നിരവധി കമന്റുകളും ഇതിനോടൊപ്പം വന്നിട്ടുണ്ട്. അതെല്ലാം വൈറലായിരിക്കുകയാണ്.
ഇതൊക്കെ കഴിച്ച് നോക്കൂ, ടേസ്റ്റ് മാത്രമല്ല, വേറെയുമുണ്ട് ഗുണങ്ങള്‍
അതേസമയം ഇത്തരം സംഭവങ്ങള്‍ ദില്ലി മെട്രോ അടക്കമുള്ള സ്ഥലങ്ങളില്‍ ഇടയ്ക്കിടെ നടക്കാറുണ്ട്. വളരെ വിചിത്രമായ കാര്യങ്ങള്‍ നടക്കുന്ന മെട്രോ എന്ന പേരും ദില്ലി മെട്രോയ്ക്കുണ്ട്.എന്നാല്‍ അതുപോലൊന്ന് ന്യൂയോര്‍ക്കില്‍ നടക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല. പലരും വീഡിയോയില്‍ അമ്പരപ്പാണ് രേഖപ്പെടുത്തിയത്. ചിലര്‍ ഈ യുവാവിന്റെ നടപടിയെ ധീരമെന്നാണ് വാഴ്ത്തിയത്. അങ്ങനൊരു സ്ഥലത്ത് ആരും ചെയ്യാന്‍ ധൈര്യപ്പെടാത്ത കാര്യമാണ് ഇയാള്‍ ചെയ്തിരിക്കുന്നതെന്നാണ് കമന്റ്.
അതേസമയം നിരവധി പേര് ഇയാളുടെ പ്രവര്‍ത്തിയെ തള്ളിപ്പറഞ്ഞിട്ടുമുണ്ട്. തീര്‍ത്തും വിഡ്ഡിത്തം നിറഞ്ഞ പ്രവര്‍ത്തിയായി പോയെന്നാണ് നിരവധി പേര് കമന്റ് ചെയ്തിരിക്കുന്നത്. ഈ യുവാവ് മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാനായി ശ്രമിക്കുകയാണെന്നാണ് ഒരാള്‍ കന്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ വെള്ളം മറ്റുള്ളവരുടെ മേല്‍ വീഴാതെയിരിക്കാനും, ട്രെയിനില്‍ വീഴാതെയിരിക്കാന്‍ ഇയാള്‍ ശ്രദ്ധിച്ചുവെന്ന് ചിലര്‍ ചൂണ്ടിക്കാണിച്ചു. ലൈക്കുകള്‍ വ്യൂസിനും വേണ്ടി ചിലര്‍ എന്തും ചെയ്യുമെന്ന് മറ്റൊരാള്‍ കുറിച്ചു. ഇയാള്‍ നഗ്നനായിട്ടാണ് കുളിച്ചിരുന്നതെങ്കില് കുറ്റപ്പെടുത്താമായിരുന്നു എന്നാല്‍ മറ്റ് ചിലര്‍ അഭിപ്രായപ്പെട്ടത്.
-
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം''












Click it and Unblock the Notifications