കുട്ടിയെ രക്ഷിക്കാന്‍ പര്‍വതാരോഹകന് നേരെ കരടിയുടെ അഭ്യാസം; ഇടിച്ചിട്ട് യുവാവ്, വൈറല്‍ വീഡിയോ
ലണ്ടന്‍: പര്‍വതാരോഹകന് നേരെ ആക്രമണം അഴിച്ചുവിട്ട് ഒരു കരടി. സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഇങ്ങനൊരു വീഡിയോ. അപ്രതീക്ഷിതമായ ഈ ആക്രമണത്തില്‍ യുവാവിന് സംഭവിച്ച കാര്യങ്ങളാണ് അമ്പരപ്പിക്കുന്നത്. ഇയാള്‍ നേരെ ചാടി വീണ കരടി കൊല്ലാനായി ഓടിയെത്തുകയായിരുന്നു.
എന്നാല്‍ മുകളിലേക്ക് അള്ളിപിടിച്ച് രക്ഷപ്പെടാനുള്ള ഈ യുവാവിന്റെ ശ്രമവും, കരടി പിന്നാലെ വരുന്നതുമെല്ലാം വീഡിയോയില്‍ ഉണ്ട്. കരടിയെ ഇയാള്‍ സിനിമാ സ്‌റ്റൈലില്‍ ഇടിച്ചിടുന്നതും ദൃശ്യങ്ങളില്‍ നിന്ന് കാണാം. ആരെയും ഭയപ്പെടുത്തുന്ന വീഡിയോയാണിത്. എന്നാല്‍ എന്താണ് കരടിയെ പ്രകോപിപ്പിച്ചതെന്ന് വിശദമായി പരിശോധിക്കാം...

image credit: the sun
പര്‍വതാരോഹകന്‍ ജീവന്‍ രക്ഷിക്കാനായി മുകളിലേക്ക് കയറി പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. എന്താണ് കരടിയുടെ ആക്രമണത്തിന് കാരണമെന്ന് യുവാവിന് മനസ്സിലായില്ല. എന്നാല്‍ പിന്നീട് കാര്യം എന്താണെന്ന് തിരിച്ചറിഞ്ഞത്. സ്വന്തം കുട്ടിയെ സംരക്ഷിക്കാന്‍ വേണ്ടിയാണ് ഈ പരാക്രമം കരടി കാണിച്ചത്. ഈ പര്‍വതാരോഹകന്‍ തന്റെ കുട്ടിയെ പിടിച്ച് കൊണ്ടുപോകാന്‍ വന്നയാള്‍ ആണെന്ന് ഈ കരുതി കരുതി. കുട്ടിയെ ഇയാള്‍ ആക്രമിച്ചേക്കുമെന്ന തോന്നലിലാണ് കരടി ഇയാളെ പിന്തുടര്‍ന്ന് ആക്രമിച്ചത്.

image credit: the sun
മഞ്ഞുമൂടിയ ഡെസ്റ്റിനേഷനുകള്‍ പൊളിയാണ്: വിദേശത്തേക്കൊന്നും പോകേണ്ട, ഈ സ്ഥലങ്ങള്‍ നോക്കിവെച്ചോളൂ
കരടിയുടെ ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായിട്ടാണ് യുവാവ് രക്ഷപ്പെട്ടത്. ജപ്പാനിലെ മൗണ്ട് ഫുട്ടാഗോയില്‍ വെച്ചായിരുന്നു യുവാവിന് ആക്രമണം നേരിട്ടത്. ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഈ സംഭവം നടന്നത്. ഇയാള്‍ പര്‍വതത്തിന്റെ മുകളില്‍ കയറാനുള്ള ശ്രമത്തിലായിരുന്നു. ഇതിനിടയിലാണ് കരടി എത്തി. എന്നാല്‍ അപ്രതീക്ഷിതമായി കരടി ഇയാള്‍ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഇതോടെ സ്വയം പ്രതിരോധിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലാതെ വരികയായിരുന്നു.

ആദ്യം കരടിയെ കൈകൊണ്ട് ഇടിക്കുകയായിരുന്നു ഇയാള്‍. പിന്നീട് ചവിട്ടി ഓടിക്കാനായി ശ്രമം. പിന്നീട് ഉച്ചത്തില്‍ അലറി വിളിച്ചു. ഇതിനിടയില്‍ ഈ മലയുടെ മുകളിലേക്ക് എത്താന്‍ ഈ യുവാവ് കിണഞ്ഞ് ശ്രമിക്കുന്നുണ്ട്. കരടിയോട് യുവാവ് ഏറ്റുമുട്ടിയത് കുറച്ച് സഹായകരമായിരുന്നു. എന്നാല്‍ മടങ്ങി പോകാന്‍ ഈ കരടി തയ്യാറായില്ല. പിന്നാലെ ഓടി വന്ന് പര്‍വതാരോഹകനെ ആക്രമിക്കുകയായിരുന്നു. കരടി. കുട്ടിയെ ഇയാള്‍ ആക്രമിക്കാന്‍ വന്നുവെന്ന് ഉറപ്പിച്ചിരിക്കുകയായിരുന്നു കരടി. കുറച്ച് നേരം കഴിഞ്ഞാണ് കരടി പിന്‍വാങ്ങിയത്.

കുട്ടിയെ കടിച്ചെടുത്ത് കുറ്റിക്കാട്ടിനുള്ളില്‍ മറയുകയായിരുന്നു ഈ കരടി. എന്നാല്‍ ഈ വിശ്വസിക്കാന്‍ പര്‍വതാരോഹകന് കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു. ഇയാള്‍ ചുറ്റും നിന്ന് ഈ കരടി വരുന്നുണ്ടോയെന്ന് നോക്കുന്നതും വീഡിയോയില്‍ കാണാം. അതേസമയം തന്റെ ഭാഗത്ത് പ്രശ്‌നം സംഭവിച്ചതായി യുവാവ് പറയുന്നു. താന്‍ ആ കരടിയുടെ വാസസ്ഥലത്തേക്കാണ് അതിക്രമിച്ച് കടന്നത്. ആ മൃഗത്തിന്റെ അധികാര പരിധിയാണിത്. ആ ഇടത്തേക്ക്, പ്രത്യേകിച്ച് കുട്ടിയുള്ളപ്പോള്‍ പോകുന്നത് അപകടം നിറഞ്ഞതാണെന്നും പര്‍വതാരോഹകന്‍ പറഞ്ഞു.

എന്തൊക്കെയാണെങ്കില്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാനായിരുന്നു തീരുമാനം. അതുകൊണ്ടാണ് കരടിയെ ഇടിച്ചതെന്നും യുവാവ് പറഞ്ഞു. താന്‍ കരാട്ടെയും മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്ട്‌സും പരിശീലിച്ചിട്ടുണ്ട്. അത് രക്ഷപ്പെടാന്‍ ഉപകരിച്ചിട്ടുണ്ടെന്നും ഇയാള്‍ വ്യക്തമാക്കി. കഴിഞ്ഞ മാസം ഇതുപോലൊരു സംഭവം നടന്നിരുന്നു. ഒന്‍പതു വയസ്സുകാരനെ ഒരു കരടി ആക്രമിക്കുകയായിരുന്നു. അലാസ്‌കയില്‍ വേട്ടയ്ക്ക് പോയപ്പോഴായിരുന്നു സംഭവം. ഒരു അയല്‍വാസി കരടിയെ വെടിവെച്ചിട്ടതോടെയാണ് കുട്ടി രക്ഷപ്പെട്ടത്. ഗുരുതരമായി ഈ കുട്ടിക്ക് പരിക്കേറ്റിരുന്നു.












Click it and Unblock the Notifications