ട്രെയിന്‍ നിന്ന് സമൂസ വാങ്ങി; കഴിക്കാന്‍ നോക്കിയ യുവാവ് ഞെട്ടി; കണ്ടത് ഈ കാഴ്ച്ച
ലഖ്നൗ: ട്രെയിനില്‍ നിന്ന് ഭക്ഷണ സാധനങ്ങളൊന്നും വാങ്ങരുതെന്ന് പൊതുവേ പറയാറുണ്ട്. ഒന്നാമത് വൃത്തിയുണ്ടാവില്ല, മറ്റൊന്ന് കിട്ടുന്ന ഭക്ഷണത്തിലെ പ്രശ്നങ്ങളാണ്. എന്നാലും ആളുകള്‍ ചിലതൊക്കെ വാങ്ങാറുണ്ട്. അങ്ങനെ ട്രെയിനില്‍ നിന്ന് ഭക്ഷണ സാധനം വാങ്ങിയ ഒരു യുവാവ് ആകെ ഞെട്ടിയിരിക്കുകയാണ്. ഒരു സമൂസ വാങ്ങിയ യുവാവിനാണ് ദുര്‍ഗതി ഉണ്ടായിരിക്കുന്നത്.

സോഷ്യല്‍ മീഡിയയിലാകെ യുവാവ് ഇക്കാര്യം പരാതിപ്പെട്ടതോടെ വൈറലായിരിക്കുകയാണ്. റെയില്‍വേ അധികൃതരും ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടുണ്ട്. ഇങ്ങനെയാണോ യാത്രക്കാര്‍ക്ക് കിട്ടുന്ന പരിഗണനയെന്നാണ് ചോദ്യം. വിശദമായ വിവരങ്ങളിലേക്ക്....

image courtesy:ajith kumar twitter
ഇതാ ഞങ്ങളുടെ ഉയിരും ഉലകവും; അമ്മയായി നയന്‍സ്, ഇരട്ടക്കുട്ടികളെന്ന് വിക്കി, ക്യൂട്ടാണെന്ന് ആരാധകര്‍
ബാന്ദ്ര ടെര്‍മിനസ്-ലഖ്നൗ ജംഗ്ഷന് ട്രെയിനിലാണ് ഈ യുവാവ് യാത്ര ചെയ്തത്. ഈ യാത്രയ്ക്കിടയിലാണ് ഒരു സമൂസ വാങ്ങി കഴിക്കാന്‍ ഇയാള്‍ തീരുമാനിച്ചത്. സമൂസ വാങ്ങി ഒരു കഷ്ണമാക്കിയപ്പോള് അതിനുള്ളില്‍ കണ്ട കാര്യം യുവാവിനെ ഞെട്ടിച്ചിരിക്കുകയാണ്. ഈ സമൂസയ്ക്കുള്ളില്‍ ഒരു മഞ്ഞക്കടലാണ് ഉണ്ടായിരുന്നത്. ഇതാണ് ഇന്ത്യന്‍ റെയില്‍വേയിലെ ഭക്ഷണത്തിന്റെ നിലവാരമെന്നാണ് ഇയാള്‍ ചോദിക്കുന്നത്. ഐആര്‍സിടിസിയുടെ പാന്‍ട്രിയാണ് ഈ സമൂസ യുവാവിന് നല്‍കിയത്. ഇതിന്റെ ചിത്രം യുവാവ് ട്വിറ്ററില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

താന്‍ ലഖ്നൗവിലേക്ക് പോകുന്ന വഴിയാണ് സമൂസ വാങ്ങിയതെന്നും, ഒന്‍പതാം തിയതിയാണ് ഇത് നടന്നതെന്നും യുവാവ് കുറിപ്പില്‍ പറയുന്നു. ഒന്ന് മുറിച്ച് നോക്കിയപ്പോള്‍ തന്നെ സമൂസയ്ക്കുള്ളില്‍ നിന്ന് മഞ്ഞ പേപ്പര്‍ കഷ്ണം കിട്ടിയെന്നും യുവാവ് വ്യക്തമാക്കി. ബാന്ദ്ര-ലഖ്നൗ ട്രെയിനാണിതെന്നും, പാന്‍ട്രി പേഴ്സണ്‍ നമ്പറും ഇതോടൊപ്പം അജിത് കുമാര്‍ എന്ന യുവാവ് കുറിച്ചിട്ടുണ്ട്. നിമിഷ നേരം കൊണ്ട് ഈ പോസ്റ്റ് വൈറലായി. ഐആര്‍സിടിസി ഈ ട്വീറ്റിന് പ്രതികരണവുമായി രംഗത്ത് വന്നു. പോസ്റ്റ് വിവാദമായതോടെയാണ് ഇത്.

നിങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നുവെന്നും, മൊബൈല്‍ നമ്പര്‍ അടക്കം നേരിട്ട് അയക്കാനും ഇവര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. എന്നാല്‍ നിരവധി പേരാണ് ഇവര്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്തുള്ളത്. സമാന സംഭവം നിരവധി പേര്‍ക്ക് ഉണ്ടായിട്ടുണ്ട്. റെയില്‍വേയില്‍ ഉള്ള ഓരോ കാര്യവും ദിനംപ്രതി മോശമായി കൊണ്ടിരിക്കുകയാണെന്ന് ഒരു യൂസര്‍ കുറിച്ചു. ടിക്കറ്റ് കണ്ഫര്മേഷന് മുതലുള്ള കാര്യങ്ങള്‍ അതിലുണ്ട്. എല്ലാ കാര്യങ്ങളും അവര്‍ ചാര്‍ജ് ഈടാക്കുന്നുണ്ട്. എന്നാല്‍ മോശം സര്‍വീസാണ് നല്‍കുന്നതെന്നും ഇയാള്‍ കുറിച്ചു. സാധാരണ ജനങ്ങളുടെ ബുദ്ധിമുട്ടുകളെ കുറിച്ച് ഇവര്‍ക്ക് ഒന്നും അറിയില്ലെന്നും കുറ്റപ്പെടുത്തലുണ്ട്.
-
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്












Click it and Unblock the Notifications