ഒരു ടെറസ്, അവിടെ 1000 ചെടികളും..; ഇത് പദ്‌മയുടെ പച്ചക്കറി തോട്ടം, കണ്ടാൽ നിങ്ങൾ ഞെട്ടും..!
മലയാളത്തിൽ ഏറെ കാലത്തിന് ശേഷം പുത്തൻ തലമുറ ചിത്രങ്ങളുടെ മാറ്റത്തിലേക്ക് വഴി തെളിയിച്ച ഒരു സിനിമയായിരുന്നു 'ഹൗ ഓൾഡ് ആർ യൂ..'. ഈ ചിത്രത്തിൽ മഞ്ജു വാര്യർ അഭിനയിച്ച നിരുപമ എന്ന കഥാപാത്രം ടെറസിൽ കൃഷി ചെയ്‌ത് വാർത്തകളിൽ ഇടം നേടുന്നുണ്ട്. എന്നാൽ എത്രത്തോളം ഇത് ജീവിതത്തിൽ പ്രവർത്തികമാക്കാൻ കഴിയുമെന്ന ചോദ്യം എല്ലാവരിലും ഉണ്ടാവും.
നഗര പ്രദേശത്ത് ജീവിക്കുന്നവരെ സംബന്ധിച്ച് കൃഷിക്ക് ആവശ്യമായ സ്ഥലം ഇല്ലെന്നതാവും പലരുടെയും സ്വപ്‌നങ്ങൾക്ക് വിലങ്ങുതടിയാവുന്നത്. എന്നാൽ പരിമിതകളിൽ നിന്ന് അത്ഭുതം തീർക്കാൻ ആഗ്രഹിക്കുന്നവർക്ക് ടെറസ് പോലും മൈതാനത്തിന്റെ ഫലം ചെയ്യുമെന്ന് പ്രത്യേകം പറയേണ്ടതില്ലലോ.
എന്നാൽ ഇത്തരം കാര്യങ്ങളൊക്കെ വെറും സിനിമയിൽ മാത്രം നടക്കുന്നതാണെന്ന് പറഞ്ഞ് ഒഴിയാൻ വരട്ടെ. യഥാർത്ഥത്തിൽ അങ്ങനെയൊരാളുണ്ട്.

Pic Credit: Padma
ഹൈദരാബാദിലെ നഗര പ്രദേശത്ത് ഇടുങ്ങിയ അപ്പാർട്ടുമെന്റുകൾക്കും അവയുടെ നാല് ചുവരുകൾക്കും ഉള്ളിൽ ഒതുങ്ങേണ്ട ജീവിതം ഇന്ന് ലോകം കാണുന്ന നിലയിലേക്ക് വളർത്തിയ ഒരാളുണ്ട്. പദ്‌മ പിന്നാക്ക എന്നാണ് അവരുടെ പേര്. ഇന്ന് പദ്‌മയെയെന്ന 59കാരിയുടെ മട്ടുപ്പാവിലെ സ്വർഗം ആയിരക്കണക്കിന് സ്ത്രീകൾക്ക് പ്രചോദനമാണ്, അങ്ങേയറ്റം ആത്‌മവിശ്വാസം നൽകാൻ കെൽപ്പുള്ളതാണ്.
വർഷങ്ങളോളമായി ചെടികൾ നട്ടുവളർത്തുന്ന പദ്‌മ തന്റെ ടെറസിൽ പച്ചപ്പുല്ല് വികസിപ്പിച്ചെടുക്കുക മാത്രമല്ല, പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് കമ്പോസ്‌റ്റ്, വളം, കീടനാശിനികൾ എന്നിവ ഉണ്ടാക്കുന്നതിലും പ്രാവീണ്യം നേടിയെടുത്തിട്ടുണ്ട്. ഇന്റർനെറ്റിന്റെയും യൂട്യൂബിന്റേയും സഹായത്തോടെയാണ് അവയിൽ പലതും അവർ സ്വായത്തമാക്കിയത്.
നിലവിൽ അവർക്ക് നാല് ലക്ഷത്തോളം സബ്സ്ക്രൈബർമാർ ഉള്ള ഒരു യൂട്യൂബ് ചാനലും സ്വന്തമായുണ്ട്. 850 ചതുരശ്ര അടിയോളം വലുപ്പമുള്ള ഇവരുടെ ടെറസിലെ കൃഷി സ്ഥലത്തിൽ ഏതാണ്ട് മുപ്പതിൽ അധികം പഴ വർഗ്ഗങ്ങളും, അതിലേറെ പച്ചക്കറികളും, വലിയ അളവിൽ പൂക്കളും നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഏതാണ്ട് ആയിരത്തോളം ഇനം ചെടികൾ ഇവിടെയുണ്ടെന്നാണ് അവർ പറയുന്നത്. എല്ലാത്തിനും പദ്‌മയ്ക്ക് കൂട്ടായി ഭർത്താവും ഉണ്ടെന്നതാണ് സവിശേഷത.
പൂന്തോട്ടത്തിൽ 15 മുതൽ 30 വർഷം വരെ പ്രായമുള്ള ചെടികളുണ്ടെന്നാണ് അവർ പറയുന്നത്. നിദാന്ത പരിശ്രമം കൊണ്ട് മാതൃകയായ പദ്‌മയ്ക്ക് 2018ലെ മികച്ച ടെറസ് ഹോർട്ടികൾച്ചറിസ്റ്റ് അവാർഡ് നൽകി സംസ്ഥാന സർക്കാർ ആദരിച്ചിരുന്നു.












Click it and Unblock the Notifications