Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനസംഖ്യ ഞെട്ടിക്കുന്ന തലത്തിലേക്ക് എത്തും; 2052ല്‍ വേറൊന്ന് സംഭവിക്കും: ടൈം ട്രാവലറുടെ പ്രവചനം

വാഷിംഗ്ടണ്‍: ഈ തലമുറയിലെ മനുഷ്യര്‍ അനുഭവിക്കുന്നത് സ്വാതന്ത്ര്യത്തിന്റെ അവസാന പാദമാണെന്ന് ടൈം ട്രാവലര്‍. ഇയാള്‍ 3036ാം വര്‍ഷത്തില്‍ നിന്ന് എത്തിയതാണെന്ന് അവകാശപ്പെടുന്നു. ഇയാളൊരു ടിക് ടോക്കര്‍ കൂടിയാണ്. ലോകം വലിയൊരു ഇരുട്ടിലേക്കാണ് പോകുന്നതെന്ന് ഇയാള്‍ പറഞ്ഞു. അടുത്ത ആയിരം വര്‍ഷത്തിനുള്ളില്‍ വന്‍ ദുരന്തങ്ങള്‍ ഭൂമിയില്‍ സംഭവിക്കുമെന്നും ഇയാള്‍ പ്രവചിക്കുന്നു.

1

ഇതെല്ലാം താന്‍ കണ്ടതാണെന്ന് യുവാവ് അവകാശപ്പെടുന്നു. 3036ല്‍ നിന്നുള്ള ഒരു ടൈം ട്രാവലറുടെ വെളിപ്പെടുത്തലുകളാണ് ഇതെന്ന് ഇയാള്‍ അവകാശപ്പെടുന്നു. നിരവധി വീഡിയോകള്‍ പോസ്റ്റ് ചെയ്താണ് ഇയാള്‍ തന്റെ അവകാശവാദങ്ങള്‍ അറിയിച്ചിരിക്കുന്നത്. വീഡിയോ വൈറലായിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്...

1

ലോക ജനസംഖ്യ വന്‍ തോതില്‍ 3036 ആവുമ്പോഴേക്ക് വര്‍ധിക്കുമെന്നാണ് ടൈം ട്രാവലര്‍ പറയുന്നത്. രണ്ട് ബില്യണില്‍ അധികമായി ഉയരുമെന്നാണ് യുവാവ് വെളിപ്പെടുത്തിയത്. ഇതേ കാലഘട്ടത്തില്‍ ആളുകള്‍ വളര്‍ത്തുമൃഗങ്ങളായ നായയെയും പൂച്ചയെയുമെല്ലാം വളരെ വിചിത്രമായി കരുതുമെന്നും ഇയാള്‍ പറയുന്നു. ഇന്ന് നിങ്ങള്‍ സ്വതന്ത്രരാണ്. ആ സ്വാതന്ത്രമായിരിക്കും നിങ്ങളുടെ ജീവിതത്തില്‍ എക്കാലത്തും കിട്ടാവുന്ന മികച്ച സ്വാതന്ത്ര്യമെന്നും യുവാവ് പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ അവസാന ദിനങ്ങളാണിത്. നിങ്ങളുടെ കുട്ടികള്‍ തീര്‍ച്ചയായും അത് അനുഭവിക്കില്ല. അതുകൊണ്ട് പരമാവധി ഉപയോഗിക്കാനും ഇയാള്‍ ആവശ്യപ്പെടുന്നുണ്ട്.

2

നൈറ്റ് ലൈഫ് ഇഷ്ടമാണോ; പാര്‍ട്ടിയായി അടിച്ചുപൊളിക്കാന്‍ ഈ നഗരങ്ങള്‍ പൊളിയാണ്: ട്രിപ്പ് ഉറപ്പിച്ചോളൂ

ലോകം ആകെ ഇരുട്ടിലാവുന്ന ദിവസങ്ങളാണ് വരാനിരിക്കുന്നത്. ആദ്യത്തെ ലക്ഷണം നിങ്ങള്‍ക്ക് 2052 ഡിസംബറില്‍ കാണാന്‍ സാധിക്കുമെന്നാണ് ഇയാള്‍ പറയുന്നത്. ലോകം മുഴുവന്‍ വൈദ്യുതി ഇല്ലാത്ത അവസ്ഥയിലേക്ക് വരും. അതോടെ ലോകം മുഴുവന്‍ ഇരുട്ടിലാവും. അഞ്ച് വര്‍ഷത്തോളം ഇതേ അവസ്ഥ തുടരുമെന്നും യുവാവ് പറയുന്നു. ഇന്റര്‍നെറ്റ്, വൈദ്യുതി, ഒന്നും ലഭ്യമാവില്ല. ലോകം മുഴുവന്‍ ഇരുട്ടിലാവും. എല്ലാ കണക്ഷനും വിച്ഛേദിക്കപ്പെടും. ഇത് ലോകം സാക്ഷിയാവുന്ന വലിയ ഭീകരാവസ്ഥയായിരിക്കും. എന്നാല്‍ പലരും മറ്റ് പല കാരണങ്ങളായിരിക്കും ഇതിന് കണ്ടെത്തുകയെന്നും യുവാവ് പറഞ്ഞു.

3

അഞ്ച് വര്‍ഷം ഇരുട്ടിലായാല്‍ കലാപാന്തരീക്ഷമാകും ലോകത്തിലുണ്ടാവുക. കൊള്ളയും കൊള്ളിവെപ്പുമെല്ലാം അരങ്ങേറും. ഏറ്റവും മോശം സമയത്തിലൂടെയാവും നമ്മള്‍ കടന്നുപോവുക. ഇരുപത് വര്‍ഷം വരെ എടുക്കാം ഇത് ശരിയായി വരാം. വൈദ്യുതി അടക്കമുള്ള സര്‍വീസുകള്‍ പഴയ സ്ഥിതിയിലേക്ക് എത്താന്‍ ഇത്രയും കാലമെടുക്കാം. അതിനുള്ളില്‍ പലതും നടക്കാം. നമ്മുടെ മൃഗശാലയിലുള്ള നായകള്‍, പൂച്ചകള്‍, മുയലുകള്‍, അണ്ണാന്‍മാര്‍ എന്നിവ വിചിത്രമായ ജീവികളായി ആ സമയം കരുതും. വന്‍ ജീവികളായ കടുവ, സിംഹം, പൂച്ച വര്‍ഗത്തില്‍പ്പെട്ട ജീവികള്‍, ആനകള്‍ പോലുള്ള ജീവികളെല്ലാം മണ്‍മറഞ്ഞിട്ടുണ്ടാവും.

4

ഒരു ജീവി പോലും ഉണ്ടാവില്ല. എല്ലാം വംശനാശം സംഭവിച്ചതായി മാറും. അതേസമയം പുതിയൊരു ഊര്‍ജസ്രോതസ് കണ്ടെത്താന്‍ മനുഷ്യ വംശം ശ്രമിക്കും. വൈദ്യുതി പകരമൊരു ഓപ്ഷനായിട്ടായിരിക്കും ഇത്. എന്നാല്‍ ഈ ജോലികള്‍ ലോല മനസ്സുള്ളവര്‍ക്കായിരിക്കില്ല. സോളാര്‍ പാനലുകള്‍, പ്രതിബിംബ കണ്ണാടികള്‍, കാറ്റാടി യന്ത്രം തുടങ്ങിയവയെല്ലാം ഇതിനായി ഉപയോഗിക്കും. അതേസമയം ഭൂമിയില്‍ അവശേഷിക്കുന്ന ജോലികളിലൊന്നായിരിക്കും ഇത്. എന്നാല്‍ ഏറ്റവും അപകടം പിടിച്ച ജോലിയായിരിക്കും ഇത്.

5

അതേസമയം ടിക് ടോക് യൂസര്‍മാര്‍ ഇതെല്ലാം വ്യാജമാണെന്ന് പറയുന്നു. നല്ല നടനാണ് ഇയാള്‍. പറയുന്നത് വിശ്വസിക്കാന്‍ തോന്നുന്നുണ്ടെന്നും ഒരു യൂസര്‍ കുറിച്ചു. നിങ്ങള്‍ ഭാവിയില്‍ നിന്നുള്ള ആളായത് കൊണ്ട്, തനിക്ക് അടിക്കാന്‍ പോകുന്ന ലോട്ടറിയുടെ നമ്പര്‍ ഒന്ന് പറഞ്ഞ് തരുമോ എന്നും മറ്റൊരാള്‍ ട്രോളായി കമന്റ് ചെയ്തിട്ടുണ്ട്. നേരത്തെ ഇതുപോലെ ടൈം ട്രാവലര്‍മാര്‍ ടിക് ടോക്കില്‍ സജീവമായിരുന്നു. ഇവരെല്ലാം സര്‍വ നാശം തന്നെയാണ് പ്രവചിച്ചത്. ഭൂമിയില്‍ ഈ വര്‍ഷം അന്യഗ്രഹജീവികളെത്തുമെന്നും ഒരു ടൈം ട്രാവലര്‍ പ്രവചിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+