പരസ്‌പരം പേര് വിളിക്കാത്തവരുടെ ഗ്രാമം..! 'വിസിൽ വില്ലേജ്' എന്നറിയപ്പെടുന്ന കോങ്‌തോങിനെ കുറിച്ചറിയാം...
ഷില്ലോങ്: ടൂറിസത്തിനും, പ്രകൃതി സൗന്ദര്യത്തിനും പേരുകേട്ട അനേകായിരം ഗ്രാമങ്ങളുണ്ട് വാടക്കുകിഴക്കൻ സംസ്ഥാനമായ മേഘാലയയിൽ. അവിടെ എന്നും ലോകത്തിന്റെ തന്നെ അത്ഭുതമായി നിൽക്കുന്ന കൊച്ചു ഗ്രാമാണ് കോങ്തോങ്. കാരണം ഇവിടെ അധികമാരും പരസ്‌പരം പേര് വിളിച്ച് അഭിസംബോധന ചെയ്യാറില്ല, പകരം ഒരു പ്രത്യേക തരം ശബ്‌ദത്തിലൂടെയാണ്. ഇക്കാരണത്താലാണ് ഇവിടം 'വിസിൽ വില്ലേജ്' എന്ന് കൂടി അറിയപ്പെടുന്നത്.
മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയുള്ള ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിലാണ് കോങ്തോംഗ് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമത്തിലെ ആളുകൾ പരസ്‌പരം ആശയവിനിമയം നടത്തുന്നതിനായി വിസിൽ ഉപയോഗിക്കുന്നു. 'അമ്മയുടെ സ്‌നേഹഗാനം' എന്നർഥം വരുന്ന ഇതിനെ കോങ്‌തോങ്ങിലെ ഗ്രാമവാസികൾ 'ജിംഗർവായ് ലോബെയ്' എന്നാണ് വിശേഷിപ്പിക്കുന്നത്.

ഇവിടുത്തെ ഗ്രാമവാസികൾക്ക് രണ്ട് തരത്തിൽ പേരുകളുണ്ട്, ഒന്ന് സ്ഥിരം പേരും മറ്റൊന്ന് പാട്ടിലൂടെയുള്ള പേരും. പാട്ടിലൂടെയുള്ള പേരുകൾകാവട്ടെ രണ്ട് പതിപ്പുകളുമുണ്ട്. ഒരു നീണ്ട പാട്ടും ഒരു ചെറിയ പാട്ടും. ഈ ചെറിയ പാട്ട് സാധാരണയായി വീട്ടിൽ ഉപയോഗിക്കുന്നു. കോങ്‌തോങ്ങിൽ ആകെ 700ഓളം ഗ്രാമീണർ ഉണ്ട്, അവർക്കയോ 700 വ്യത്യസ്‌ത ട്യൂണുകളുമുണ്ട് എന്നതാണ് ഏറ്റവും വലിയ സവിശേഷത.
ജനിക്കച്ചപാടേ കുട്ടികളുടെ അമ്മമാരാണ് ഓരോ കുട്ടിക്കും അവരവരുടേതായ ട്യൂൺ ഒരുക്കി കൊടുക്കുന്നത്. ഒരാൾ മരിച്ചാൽ ആ ട്യൂണും അതിനൊപ്പം ഇല്ലാതാവും. കഴിഞ്ഞ കുറേ തലമുറകളായി ഇക്കൂട്ടർ ഇത് തുടർന്നുപോരുന്നു. എന്ന് മുതലാണ് അവർ ഇത് ശീലിച്ചു തുടങ്ങിയതെന്ന ചോദ്യത്തിന് ഗ്രാമവാസികൾക്ക് കൃത്യമായി ഉത്തരവുമില്ല.
നിലവിൽ സമീപ ഗ്രാമങ്ങളിൽ നിന്നുള്ളവരും ഈ രീതി പിന്തുടരാൻ ആരംഭിച്ചതായാണ് കോങ്തോങ് ഗ്രാമവാസികൾ പറയുന്നു. കഴിഞ്ഞ വർഷം രാജ്യത്തെ മറ്റ് രണ്ട് ഗ്രാമങ്ങൾക്കൊപ്പം രാജ്യത്തെ ഏറ്റവും മികച്ച ടൂറിസ്‌റ്റ് വില്ലേജുകളിൽ ഒന്നായ തിരഞ്ഞെടുക്കപ്പെട്ട ഇടം കൂടിയാണിത്.


Click it and Unblock the Notifications