ഭർത്താവിന് ബിയർ വാങ്ങിക്കാന്‍ പോയത്; യുവതിക്ക് ലഭിച്ചത് 2 കോടിയിലേറെ രൂപ, ലോട്ടറി ഭാഗ്യം വന്ന വഴി
ലോട്ടറി ഭാഗ്യം വരുന്നത് പലവഴിക്കാണ്. ചിലപ്പോള്‍ നമ്മള്‍ തീരെ പ്രതീക്ഷിക്കാതെ എടുക്കുന്ന ടിക്കറ്റുകളിലൂടെയായിരിക്കും ഒന്നാം സമ്മാനമായ വലിയ തുക നമ്മളിലേക്ക് എത്തുക. അത്തരത്തില്‍ ചില്ലറമാറാനായി ലോട്ടറി എടുത്തപ്പോഴും സുഹൃത്തിന്റെ നിർബന്ധത്തിന് വഴങ്ങി ലോട്ടറി എടുത്തപ്പോഴുമൊക്കെ സമ്മാനം അടിച്ച കഥകള്‍ നമുക്ക് ചുറ്റുമുണ്ട്. ഇപ്പോഴിതാ ബിയർ വാങ്ങിക്കാന്‍ പോയപ്പോള്‍ കോടകളുടെ ലോട്ടറി അടിച്ച ഒരു യുവതിയുടെ വാർത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. 35 കാരിയായ ഇസബെൽ സാൻഡോവൽ എന്ന അമേരിക്കക്കാരിയാണ് ഈ ഭാഗ്യവതി.

നേരത്തെ സ്ഥിരമായി ലോട്ടറി എടുക്കുന്ന ആളാണെങ്കിലും ഒരിക്കലും സമ്മാനം ലഭിക്കാത്തതിനെ തുടർന്ന് ദീർഘനാളായി ടിക്കറ്റ് എടുക്കുന്നത് നിർത്തിവെച്ചിരിക്കുകയായിരുന്നു ഇസബെൽ. പക്ഷെ അടുത്തിടെ ഭർത്താവിനായി കുറച്ച് മദ്യം വാങ്ങാനായി പുറത്തിറങ്ങിയപ്പോഴാണ് വീണ്ടും ലോട്ടറി ടിക്കറ്റുകള്‍ കാണുന്നതും എടുക്കാന്‍ മോഹമുദിക്കുന്നതും. ആദ്യം ഒന്ന് മടിച്ചെങ്കിലും പിന്നീട് ഇസബെല്‍ ടിക്കറ്റ് എടുക്കാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു.

ബാൾട്ടിമോർ നിവാസിയാ ഇസബെലിന് ലോട്ടറിയിലൂടെ 250,000 ഡോളറാണ് ഒന്നാം സമ്മാനമായി ലഭിച്ചത്. അതായാത് ഏകദേശം രണ്ട് കോടിയിലേറെ ഇന്ത്യന്‍ രൂപ. "ബാൾട്ടിമോറിലെ 35 കാരിയായ ഇസബെൽ സാൻഡോവല്‍ തന്റെ ഭർത്താവിനായി കടയിലേക്ക് പോവുകയം, അപ്രതീക്ഷിതമായി ടിക്കറ്റ് എടുക്കുകയുമായിരുന്നു'' മേരിലാൻഡ് സ്റ്റേറ്റ് ലോട്ടറിയിൽ നിന്നുള്ള ഒരു പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

ഏകേദശം മൂന്നാഴ്ച മുന്‍പാണ് മൂന്ന് ലേഡി ലക്ക് സ്‌ക്രാച്ച്-ഓഫുകൾ വാങ്ങാൻ ഇസബെല്‍ തീരുമാനിച്ചത്. തന്റെ സുഹൃത്തിന്റെ നിർദേശപ്രകാരമാണ് കൂടുതല്‍ ഗെയിം കളിക്കാന്‍ തയ്യാറായത്. നേരത്തെ പലതവണ പരാജയപ്പെട്ടതിനാല്‍ തനിക്ക് താല്‍പര്യമുണ്ടായിരുന്നില്ല. എങ്കിലും ഭാഗ്യം പരീക്ഷിക്കുകയായിരുന്നു.
ഗുജറാത്തിലെങ്ങും താമരമയം: പ്രവർത്തകർ ആഹ്ളാദ തിമിർപ്പില്‍, രവീന്ദ്ര ജഡേജയും റോഡ് ഷോയില്‍

വീട്ടില്‍ ചെന്ന് ടിക്കറ്റുകള്‍ പരിശോധിച്ചപ്പോഴാണ് ഒന്നില്‍ 250,000 ഡോളറിന്റെ സമ്മാനമുണ്ടെന്ന് മനസ്സിലാവുന്നത്. ഇത്രയും വലിയ സമ്മാനം എനിക്ക് ലഭിച്ചെന്ന് വിശ്വസിക്കാന്‍ സാധിച്ചില്ല. എയർബോസ് ഡിഫൻസ് ഗ്രൂപ്പിലെ വെയർഹൗസ് ജോലിക്കാരിയായ ഇസബെൽ പിന്നീട് ഭർത്താവിനൊപ്പം ലോട്ടറി ഓഫീസിലെത്തി വിജയം സ്ഥിരീകരിച്ചു.

അഞ്ച് കുട്ടികളുടെ അമ്മ കൂടിയാണ് ഇസബെല്‍. വിജയിച്ച തുകയില്‍ നിന്നും വലിയൊരു വിഹിതം ഉപയോഗിച്ച് മെക്‌സിക്കോയിലുള്ള തന്റെ അമ്മയെ സഹായിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഇസബെല്‍ പറഞ്ഞു. ബാക്കി തുക ഉപയോഗിച്ച് വീട്ടിലെ കുറച്ച് ആവശ്യങ്ങല്‍ നിറവേറ്റുകയും കുടുംബത്തോടൊപ്പം യാത്രകള്‍ ചെയ്യുകയും വേണമെന്നും അവർ പറഞ്ഞു.

കുടുംബത്തോടൊപ്പം ലോട്ടറി ഓഫീസിലെത്തിയ ഇസബെല്‍ രണ്ടരക്കോടിയിലേറെ വരുന്ന തുകയുടെ സമ്മാനം കൈപ്പറ്റുകയും ചെയ്തു. ഇസബെലിന് ടിക്കറ്റ് കൈമാറിയ ലോട്ടറി ഏജന്റിനും വലിയൊരു തുക കമ്മീഷനായി ലഭിക്കും. താന്‍വില്‍ക്കുന്ന ലോട്ടറിയിലൂടെ സമീപകാലത്ത് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണ് ഇതെന്നാണ് ലോട്ടറി ഏജന്റും വ്യക്തമാക്കുന്നത്.












Click it and Unblock the Notifications