Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇങ്ങനെയുണ്ടോ ഒരു ആഘോഷം, വിവാഹ മോചനം ആഘോഷിച്ച് യുവതി, വൈറലായി ഫോട്ടോഷൂട്ട്

ദില്ലി: ജീവിതത്തില്‍ പല തരം ആഘോഷങ്ങള്‍ നമ്മള്‍ നടത്തിയിട്ടുണ്ടാവാം. എന്നാല്‍ എപ്പോഴെങ്കിലും വിവാഹ മോചനം നടത്തിയത് ആഘോഷിച്ചിട്ടുണ്ടോ? ഒരിക്കലുമുണ്ടാവില്ല. വിവാഹ മോചനം ഇപ്പോഴും നമ്മുടെ ജീവിതത്തിലെ വലിയ ദുരന്തങ്ങളില്‍ ഒന്നായിട്ടാണ് പലരും കരുതുക. ജീവിതം ഇതോടെ ഇല്ലാതായി പോയെന്നാണ് എല്ലാവരും കരുതുക. സാധാണ വിവാഹ ബന്ധം അവസാനിപ്പിക്കുന്ന ദമ്പതിമാര്‍ മാനസികമായ സംഘര്‍ഷത്തിലൂടെയാവും കടന്നുപോവുക.

സമൂഹത്തില്‍ നിന്നുള്ള കുത്തുവാക്കുകള്‍ വേറെയും സഹിക്കേണ്ടി വരും. പ്രത്യേകിച്ച് സ്ത്രീകള്‍ക്കായിരിക്കും ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരിക. എന്നാല്‍ ഈ പറഞ്ഞ കാര്യങ്ങളെ എല്ലാം കാറ്റില്‍ പറത്തി ഒരു യുവതി തന്റെ വിവാഹ മോചനം ആഘോഷിച്ചിരിക്കുകാണ്. സോഷ്യല്‍ മീഡിയയില്‍ അക്കാര്യം തരംഗമായിരിക്കുകയാണ്.

VIRAL DIVORCE

IMAGE CREDIT: dharaniofficialpage

ആര്‍ട്ടിസ്റ്റും ഫാഷന്‍ ഡിസൈനറുമായ ശാലിനിയാണ് സമൂഹത്തിന്റെ വിവാഹ മോചനത്തെ കുറിച്ചുള്ള ധാരണകള്‍ തിരുത്താനായി രംഗത്തിറങ്ങിയത്. വിവാഹമോചനം ആഘേഷിക്കുന്നതിന്റെ ചിത്രങ്ങള്‍ അവര്‍ സ്വന്തം ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

സേവ് ദ ഡേറ്റ്, ബ്രൈഡല്‍ ഷവര്‍ പോലുള്ള ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ഇവര്‍ വിവാഹ മോചന ആഘോഷത്തിന്റെ ചിത്രങ്ങളും എടുത്തിരിക്കുന്നത്. ഒരു മോശം ബന്ധത്തില്‍ നിന്ന് ഒഴിഞ്ഞത് ആഘോഷിക്കുകയാണെന്ന് ഇവര്‍ ഈ പോസ്റ്റില്‍ കുറിച്ചിട്ടുമുണ്ട്. ചുവന്ന വസ്ത്രമാണ് ഇവര്‍ ധരിച്ചിരിക്കുന്നത്. പിന്നില്‍ അക്ഷരങ്ങളില്‍ ഡിവോഴ്‌സ് എന്ന് എഴുതിയിട്ടുണ്ട്.

ബ്രൈഡല്‍ ഷവര്‍ ഒക്കെ നടത്തുമ്പോള്‍ വരന്റെയും വധുവിന്റെ പേരുകള്‍ എഴുതിയ ബോര്‍ഡ് പിന്നില്‍ വെക്കാറുള്ളത് പതിവാണ്. അതിന് സമാനമായ ബോര്‍ഡുകളാണ് ഈ ആഘോഷത്തിലും ഇവര്‍ വെച്ചിരിക്കുന്നത്. സമൂഹത്തില്‍ ശബ്ദമില്ലെന്ന് കരുതുന്നവര്‍ക്ക് വേണ്ടി വിവാഹ മോചിതയായ ഒരു സ്ത്രീയുടെ സന്ദേശമാണിത്.

കശ്മീര്‍, വാട്ട് എ ബ്യൂട്ടി, ഫുഡും അതുപോലെ ടേസ്റ്റിയാണ്, ഇതൊന്ന് ട്രൈ ചെയ്ത് നോക്കൂ

ഒരു മോശം വിവാഹ ബന്ധത്തില്‍ രക്ഷപ്പെട്ട് പോരുക എന്നത് നല്ല കാര്യമാണ്. നിങ്ങള്‍ സന്തോഷമായിരിക്കുക എന്നത് പ്രധാനമാണ്. നിങ്ങളുടെ ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുക. മികച്ചൊരു ഭാവി നിങ്ങള്‍ക്കും കുട്ടികള്‍ക്കും സാധ്യമാക്കാന്‍ കാര്യമായ മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ടുവരിക. അതുകൊണ്ട് ഡിവോഴ്‌സ് എന്നാല്‍ പരാജയമല്ലെന്നും ഇവര്‍ കുറിച്ചിട്ടുണ്ടാണ്.

വിവാഹ മോചനം എന്നാല്‍ നിങ്ങളുടെ പൂരമാണ് അതിന്റെ ഭംഗിയില്‍. ഒരുപാട് ധൈര്യം വേണം ഇത്തരം കാര്യം പറയാന്‍. ലോകത്ത് സ്വാതന്ത്ര്യം ആഘോഷിക്കുന്ന ധീരായ സ്ത്രീകള്‍ക്ക് നോട്ടീസ് നല്‍കുന്നുണ്ടാവും. നിരവധി ചിത്രങ്ങളും ഷാലു പങ്കുവെച്ചിട്ടുണ്ട്. എനിക്ക് നൂറായിരം പ്രശ്‌നങ്ങളുണ്ട്, അതില്‍ പക്ഷേ ഭര്‍ത്താവ് വരുമെന്നും യുവതി കുറിച്ചു.

അതേസമയം യുവതിയുടെ ഈ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി പേരാണ് അവരെ അഭിനന്ദിച്ചിരിക്കുന്നത്. അതേസമയം വിവാഹ മോചന ഫോട്ടോഷൂട്ട് ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടുള്ള പോസ്റ്റും ഇതിനിടെ വന്നിട്ടുണ്ട്. അതേസമയം ചിത്രങ്ങള്‍ പിന്‍വലിക്കില്ലെന്ന് ഡോക്ടര്‍ ഉള്‍പ്പെടെ പറഞ്ഞിരുന്നു. നേരത്തെ യുഎസ്സില്‍ ഒരു യുവതിയും തന്റെ വിവാഹ വസ്ത്രം കത്തിച്ച് ആഘോഷിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+