• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവതിയുടെ ആദ്യ ഡേറ്റിംഗ്; കാമുകന്റെ ഓര്‍ഡര്‍ കണ്ട് ഞെട്ടി യുവതി, ബന്ധം പൊളിഞ്ഞു, വൈറല്‍

Google Oneindia Malayalam News

ലണ്ടന്‍: ഡേറ്റിംഗിന് പോവുക എന്ന് പറഞ്ഞാല്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. തിരഞ്ഞെടുക്കുന്ന ആള്‍ മുതല്‍ അവിടെ എത്തിയാല്‍ സ്വീകരിക്കേണ്ട മാന്യത നിറഞ്ഞ കാര്യങ്ങള്‍ വരെ അതില്‍ ഉള്‍പ്പെടും. കഴിക്കുന്ന ഭക്ഷണത്തില്‍ പോലും നമ്മുടെ ബന്ധം നിലനിര്‍ത്തുന്ന ഘടകങ്ങളുണ്ട്. ഒരു യുവതിയുടെ ജീവിതത്തിലെ ആദ്യ ഡേറ്റിംഗാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

കാമുകനില്‍ നിന്നുണ്ടായ വിചിത്രമായ ഒരു കാര്യം ഇവര്‍ക്ക് തീരെ ഇഷ്ടപ്പെട്ടില്ല. അതിന്റെ പേരില്‍ ആ ബന്ധം തന്നെ പൊളിഞ്ഞിരിക്കുകയാണ്. ആ യുവതി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. വിശദമായ വിവരങ്ങളിലേക്ക്....

1

ഓണ്‍ലൈന്‍ വഴി കണ്ട ഒരു യുവാവുമായി ഈ യുവതി അടുപ്പത്തിലാവുകയായിരുന്നു. അതിന് ശേഷമാണ് ഇരുവരും ഡേറ്റ് ചെയ്യുകയായിരുന്നു. ആദ്യമായി കണ്ടുമുട്ടാന്‍ ഒടുവില്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. എന്നാല്‍ യുവതിയുടെ ആദ്യ ഡേറ്റിംഗ് തന്നെ തകര്‍ച്ചയിലേക്കാണ് വീണത്. ഇരുവരുടെയും കൂടിക്കാഴ്ച്ച ഏറ്റവും നല്ല രീതിയിലായിരുന്നു. എന്നാല്‍ ഇവരുടെ കാമുകന്‍ ഭക്ഷണമായി ഓര്‍ഡര്‍ ചെയ്ത കാര്യമാണ് യുവതിയുടെ ഹൃദയം തകര്‍ത്ത് കളഞ്ഞത്.

2

4 മാസത്തോളം കാറില്‍ കിടന്ന് കോടികളുടെ ലോട്ടറി; ഓസ്‌ട്രേലിയന്‍ യുവതിക്ക് അടിച്ചത് 2 കോടി, വൈറല്‍4 മാസത്തോളം കാറില്‍ കിടന്ന് കോടികളുടെ ലോട്ടറി; ഓസ്‌ട്രേലിയന്‍ യുവതിക്ക് അടിച്ചത് 2 കോടി, വൈറല്‍

ഇവരുടെ കാമുകന്‍ ഓര്‍ഡര്‍ ചെയ്തത് ഭക്ഷണത്തിനൊപ്പം ഒരു ഗ്ലാസ് പാലാണ്. യുവതി ശരിക്കും അമ്പരന്ന് പോയി. സാധാരണ വൈനോ ഷാമ്പെയിനോ ആണ് ഇത്തരം കൂടിക്കാഴ്ച്ചയില്‍ എല്ലാവരും ഉപയോഗിക്കുക. അതൊരു ആഘോഷത്തിന്റെ ഭാഗം കൂടിയാണ്. ശരിക്കും അപൂര്‍വമായി മാത്രം നടക്കുന്ന കാര്യമാണ്. ആരെങ്കിലും ഒരു ഡേറ്റിന് പാല്‍ വാങ്ങി കഴിക്കുമോ എന്ന് യുവതി ചോദിക്കുന്നു. അതും റെസ്റ്റോറന്റില്‍ വെച്ചാണ് ആരാണ് അങ്ങനെ ചെയ്യുകയെന്നും യുവതി ചോദിച്ചു.

3

അതാ ഒരു പുലി, ചാടി വീഴാനായി ഒളിഞ്ഞിരിക്കുകയാണ് ഈ ചിത്രത്തില്‍, 10 സെക്കന്‍ഡില്‍ കണ്ടെത്തണംഅതാ ഒരു പുലി, ചാടി വീഴാനായി ഒളിഞ്ഞിരിക്കുകയാണ് ഈ ചിത്രത്തില്‍, 10 സെക്കന്‍ഡില്‍ കണ്ടെത്തണം

യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ ഇക്കാര്യങ്ങളെല്ലാം പറയുന്നുണ്ട്. ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട ഒരാളുമായി കഴിഞ്ഞ ദിവസം രാത്രിയാണ് താന്‍ ഡേറ്റിംഗിനായി പോയത്. അതിന് ശേഷം ഞങ്ങള്‍ ഭക്ഷണം കഴിക്കാനായി പോയി. അയാളെ കണ്ടപ്പോള്‍ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു. അദ്ദേഹത്തെ കണ്ടപ്പോള്‍ തന്നെ എനിക്ക് ആകര്‍ഷണം തോന്നിയെന്നും യുവതി പറയുന്നു. എന്നാല്‍ കാര്യങ്ങളൊക്കെ ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ മാറിയെന്നും യുവതി പറഞ്ഞു.

4

ഞാന്‍ എന്തെങ്കിലും ഡ്രിങ്ക്‌സ് ഓര്‍ഡര്‍ ചെയ്യാനായിരുന്നു തീരുമാനിച്ചത്. ഒരു അദ്ദേഹം എനിക്കൊരു ഗ്ലാസ് പാല്‍ മതിയെന്ന് ഓര്‍ഡര്‍ ചെയ്യുകയായിരുന്നു. ഇങ്ങനൊരു കാര്യം സംഭവിക്കുമെന്ന്, അതും ഒരു റെസ്റ്റോറന്റില്‍ സംഭവിക്കുമെന്ന് ഞാന്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചില്ല. ശരിക്കും എനിക്ക് വിചിത്രമായി തോന്നി. ആരും അങ്ങനെ ചെയ്യുമെന്ന് തോന്നിയില്ല. ആ നിമിഷം തന്നെ അദ്ദേഹത്തില്‍ നിന്ന് എന്നെ അകറ്റുന്ന തീരുമാനമായി പോയി അതെന്നും യുവതി പറഞ്ഞു.

5

ഈ ബന്ധം എനിക്ക് എന്തുകൊണ്ടാണ് തുടരാനാവാത്തത് എന്ന് ചിന്തിച്ചു. ഒരു കാരണവും കണ്ടെത്താനായില്ല. വല്ലാത്തൊരു അവസ്ഥയാണ് അതിലൂടെ ഉണ്ടായിരിക്കുന്നതെന്നും യുവതി പറഞ്ഞു. താന്‍ ചെയ്ത കാര്യങ്ങള്‍ ശരിയായിരുന്നോ എന്നും യുവതി ചോദിക്കുന്നു. ആദ്യത്തെ ഡേറ്റിംഗില്‍ ഇങ്ങനൊരു കാര്യം സംഭവിച്ചത് വിചിത്രമായി തോന്നി. അതെനിക്ക് ഉള്‍ക്കൊള്ളാനായില്ലെന്നും യുവതി വ്യക്തമാക്കി.

6

അതേസമയം യുവതിയുടെ തീരുമാനങ്ങള്‍ക്ക് വിചാരിച്ചത്ര പിന്തുണ ലഭിച്ചിട്ടില്ല. പക്ഷേ ചിലര്‍ യുവാവ് പാല്‍ ഓര്‍ഡര്‍ ചെയ്തത് ശരിയായില്ലെന്നും പറയുന്നുണ്ട്. ശരിക്കും കുട്ടിത്തം നിറഞ്ഞ തീരുമാനമാണ് യുവാവ് നടത്തിയത്, താനാണെങ്കിലും ആ ബന്ധം തുടരില്ലായിരുന്നുവെന്നും യുവതി പറഞ്ഞു. ഇത് അത്ര മോശമല്ലെന്ന് യുവതി പറഞ്ഞു. ബര്‍ഗറോ മില്‍ക്ക് ഷെയ്‌ക്കോ ഓര്‍ഡര്‍ ചെയ്യുന്നവരുണ്ട്. എന്നാല്‍ മില്‍ക്ക് ഷെയ്ക്കില്‍ പാലുണ്ട്. അതുകൊണ്ട് ഇതും തെറ്റില്ലെന്നും മറ്റൊരാള്‍ കുറിച്ചു.

7

SKIN: മുഖം വെട്ടിത്തിളങ്ങും, കണ്ണെടുക്കാനേ തോന്നില്ല; ചര്‍മകാന്തിക്ക് ഈ സ്‌കിന്‍ കെയറുകള്‍ ഉപയോഗിക്കൂ!!

സ്റ്റെയ്ക്കും പാസ്തയും ഉള്ള കടയില്‍ നിന്ന് പാല്‍ കിട്ടുന്നത് തന്നെ വിചിത്രമാണെന്നും ഒരാള്‍ കുറിച്ചിട്ടുണ്ട്. അതേസമയം ഇങ്ങനെയുള്ള കാര്യങ്ങള്‍ തന്നെ ബാധിക്കില്ലെന്ന് യുവാവ് പറഞ്ഞു. മദ്യം ഓര്‍ഡര്‍ ചെയ്യുന്നതിനേക്കാല്‍ നല്ലതാണ്. ആ ബന്ധം ഞാനായിരുന്നുവെങ്കില്‍ തുടര്‍ന്നേനെയെന്നും വേറൊരാളും കുറിച്ചു. ഇതൊന്നും തന്നെ ഒരിക്കലും ബാധിക്കില്ലെന്ന് യുവാവിനെ പിന്തുണച്ച് ഒരാള്‍ പറഞ്ഞു.

English summary
a women goes for a first date but her boyfriend ordered milk and ended the relationship goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X